അവയവദാനം
ഇന്ന് ഓഗസ്റ്റ് 13 ലോക അവയവദാന ദിനം.
വാങ്ങിക്കാൻ കഴിയുന്നതിനേക്കാൾ എല്ലാവർക്കും കൊടുക്കാനുള്ള മനസ്സ് ഉണ്ടാകട്ടെ. കൊടുക്കുന്തോറും കിട്ടുന്ന പുണ്യം.
നിറയെ ധനമായി ഞാൻ ഈ ഭൂമിയിലേക്ക് എന്തിനോ എവിടെ നിന്നോ എപ്പോഴോ വന്നു. പോകുമ്പോൾ എന്റെ ധനങ്ങൾ എല്ലാം അതിന് അർഹതപ്പെട്ടവർക്ക് ഒരു കോട്ടവും കൂടാതെ കൊടുക്കാൻ എനിക്ക് ആയാൽ ആ പുണ്യം എന്റെ ആത്മാവിന് സ്വന്തം.
മരണ ശേഷമുള്ള കർമ്മങ്ങൾ - "നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാനുള്ള ആ കർമ്മത്തോട് പുച്ഛം മാത്രം. ജീവനുള്ളപ്പോൾ തരാത്ത സ്നേഹം മരണ ശേഷം വിതറിയാൽ അതിൽ ഒരു തരി പോലും ആത്മാവിന് വേണ്ട."
ആത്മാവ് ആക്രമിക്കുമെന്ന ആശങ്കയാൽ ചെയ്യുന്ന ആചാരങ്ങളെല്ലാം ആത്മാവിന് വേണ്ടി അല്ലല്ലോ! ജീവിച്ചിരിക്കുന്ന ബാക്കി ജീവനുകൾക്ക് അല്ലേ? ഏത് കർമ്മം ചെയ്താലും അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവരവർക്ക് സ്വന്തം.
എന്നാൽ ജീവനുള്ളപ്പോൾ ജീവനുതുല്യം സ്നേഹിച്ചാൽ, ആ ജീവൻ പോയാൽ ആ ആത്മാവിന് അർപ്പിക്കുന്നതെന്തും, ആ ആത്മാവിനോടുള്ള ആദരവ്. അത് തടയാൻ ആർക്കും അവകാശമില്ല.
✍️ഷൈനി
A great message to all human being
ReplyDeleteThankyou 🥰❤🙏
Delete