ഞെട്ടിയോ!
അന്ന്!
"കേട്ടോ... ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ വിട പറയുകയാണ്."
" എന്താ...? എന്താ പറഞ്ഞത്? "
"സത്യം... അങ്ങനെ അതും സംഭവിക്കുന്നു."
" യ്യോ..! മുറിച്ചു മാറ്റുന്നോ? ഓർക്കാനേ വയ്യ. ഒന്നായവരെ രണ്ടാക്കുന്നോ? "
"ഉം.. അതേന്നേ... ഇവിടെ ഞെട്ടിക്കൊണ്ടിരുന്നോ."
വർഷങ്ങൾ കഴിഞ്ഞ് ഇങ്ങനെയും!
" അതേ.. പണ്ട് ഇന്ത്യയും പാക്കിസ്ഥാനും ഒന്നായിരുന്നു. "
"ങ്ങേ...! എന്ത്? തമാശ പറയല്ലേ."
" ഞാൻ എന്തിനാ തമാശ പറയുന്നത്. സത്യമാണ്. അങ്ങനെ ചരിത്രത്തിൽ പറയുന്നുണ്ട്."
" ചുമ്മാതല്ല ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് കളിക്ക് ഇത്ര പ്രാധാന്യം!"
" നല്ല സ്നേഹത്തോടെ കഴിഞ്ഞവർ ആയിരുന്നു. അന്നേരം കച്ചവടത്തിന്റെ പേരും പറഞ്ഞു ലോകത്തെ മുഴുവൻ വായിനോക്കി നടന്ന ബ്രിട്ടീഷ് കൊള്ളക്കാരുടെ ആഗമനത്തോടെ മതമെന്ന ഭ്രാന്ത് ഇന്ത്യയെ കീറിമുറിക്കാൻ തീരുമാനിച്ചു. കീറിമുറിച്ച് അധികം ആകുന്നതിനു മുന്നേ രാഷ്ട്രപിതാവിനെയും ഒരു മതഭ്രാന്തൻ ഇല്ലാതാക്കി. അതായിരുന്നു ഇന്ത്യ. അല്ല ഇനിയും ഇതാകണോ? "
"യ്യോ..!"
"പിന്നേ... ഒരു കാര്യം പറഞ്ഞേക്കാം. ഇങ്ങനെ എപ്പോഴും ഞെട്ടണ്ട. ഒരാൾ ഒരു കാര്യം കേട്ടാൽ ഒരു തവണ ഞെട്ടിയാൽ മതി."
" അപ്പോൾ അത് രണ്ടാമത് പറഞ്ഞാൽ?"
" ഒന്നൂടെ കേട്ടോ ."
" പിന്നെയും പറഞ്ഞാലോ? "
"പിന്നെയും കേട്ടോ."
" എന്നിട്ടും പിന്നെയും പറഞ്ഞാലോ? "
" കേൾക്കാൻ ഉദ്ദേശിക്കുന്ന ചെവി കൊണ്ടു പോയി ഉപ്പിലിടും."
✍️ഷൈനി
Njan njetti
ReplyDeleteസാരമില്ല കേട്ടോ 😂🥰
Delete