ചാരം

ചാരം

     

പോയ അനാചാരങ്ങളെല്ലാം തിരികെ പരിപാവനമായ ആചാരങ്ങളായി കൊണ്ടു വരുന്നു.

എന്താ എന്നെ മാത്രം വിളിക്കാത്തത്? എന്നെ ആർക്കും വേണ്ടേ? ഞാൻ നിങ്ങളെയെല്ലാം കണ്ടിട്ട് എത്ര നാളായി എന്ന് അറിയുമോ?

എന്നെ പറഞ്ഞു വിട്ടയാളെ നിങ്ങൾക്ക് അറിയാം. ഒരു "റോയ് ". പെണ്ണിന് രണ്ട് കല്യാണം ഉണ്ടായിരുന്നു അന്നൊക്കെ. കാലങ്ങൾ മാറിയപ്പോൾ ഒന്നായി പലയിടത്തും ചുരുങ്ങി. വീണ്ടും പൂർവാധികം ശക്തിയോടെ എവിടെയും കാണുന്നു.!

എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാനും മുൻപ് ഉണ്ടായിരുന്നു. എല്ലാവരും എന്നെ മറന്നു പോയി.

 എനിക്ക് അങ്ങേരെ ഒന്ന് കാണണം... ആ രാജാറാം മോഹൻ റോയിയെ. പുള്ളിയുടെ കാലുപിടിച്ച് പറഞ്ഞതാ ഞാൻ, എന്നെ പറഞ്ഞു വിടല്ലേ എന്ന്. പക്ഷേ കേട്ടില്ല.

 ഇപ്പോൾ എന്റെ പേര് പോലും ആരും ഓർക്കുന്നില്ല. അതെ ഞാൻ തന്നെ സതി.!
✍️ഷൈനി 

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )