വേണോ?

"ചിത്രഗുപ്താ.... "

" പ്രഭോ  പറഞ്ഞാലും. "

" നോം ഒരു തീരുമാനത്തിലെത്തി. "

" എന്ത് തീരുമാനം? എന്തിനുള്ളത്? അങ്ങ് പറഞ്ഞാലും."

" ഭൂമിയിലെ കാര്യം വലിയ കഷ്ടമാണ്. മരണദേവനായ ഞാൻ ഇടപെട്ടേ പറ്റൂ. ഇനിയും ഈ ആത്മാക്കളുടെ ദുഃഖം കാണാൻ വയ്യ. "

"അങ്ങ് എന്താണ് ചെയ്യാൻ പോകുന്നത്?"

" ഇനിയങ്ങോട്ട് കൊലപാതകം ചെയ്യാൻ പോകുന്നവരുടേയും, അതിനു പ്രേരിപ്പിക്കുന്നവരുടേയും ആത്മാവിനെയാണ് ഞാൻ കൊണ്ടു വരുന്നത്, കൂടെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നവരുടെയും. അങ്ങനെ ആകുമ്പോൾ നിരപരാധികളായ ഒരുപാട് പേരുടെ മരണം ഒഴിവാക്കാം. പിന്നീട് അവരുടെ സമയം ആകുമ്പോൾ അവരെ ഞാൻ കൊണ്ടു വരും."

" വേണം പ്രഭോ വേണം. "

" ചിത്രഗുപ്താ... നിരപരാധികളുടെ ജീവൻ എടുത്തിട്ടും അവരുടെ ആത്മാവിനും ശാന്തി കൊടുക്കത്തില്ലയിവർ. കോടതിയിൽ ചെന്നാലോ ദൃക്സാക്ഷികൾ എല്ലാം കൂറുമാറും. പ്രതികൾ നിഷ്കളങ്കരായി മാറുകയും ചെയ്യും. മരണപ്പെട്ടിട്ടും മരണപ്പെട്ടിട്ടില്ലാന്ന് വരുത്തി തീർക്കാൻ കഴിയുന്ന നീതി പീഠങ്ങൾ.! എങ്ങും അശാന്തി.
അവസാനം മരിച്ചവരെ ഞാൻ ഭൂമിയിലെ കോടതിയിലും ചാനൽ ചർച്ചയിലും പറഞ്ഞു വിടേണ്ടി വരും.!!"

✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )