ഞാനെന്ന മഴ



 എന്നിലെ എന്നെ തേടി പലരും വരും. എന്നെ മാറോടണയ്ക്കും. ഞാൻ ഇല്ലാതായാൽ അവർക്ക് സഹിക്കാൻ കഴിയില്ല. ഞാൻ അവരുമായി കൂടുതൽ അടുത്താലും അവർക്ക് സഹിക്കാൻ കഴിയില്ല. പുകഴ്ത്തുന്നതിനൊപ്പം എന്നെ പുലഭ്യവും പറയും!

ഞാൻ എല്ലാവർക്കും സ്വന്തം. ഏത് ഭാവത്തിലും എവിടെയും ഞാൻ വരും. രൗദ്രഭാവത്തിൽ വന്നയെന്നിൽ അലിഞ്ഞ് ചേർന്നില്ലാതായവരെ കണ്ടു ചിരിക്കുന്നവരെ.... നിങ്ങളും എനിക്ക് അന്യരല്ല.

ഞാനെന്ന ഭാവത്താൽ നിൽക്കുന്നവരെ.... 
ഞാനിന്ന് നിന്നിലെ 'ഞാൻ ' ഞാനിങ്ങെടുത്താൽ
ഞാനാണോ നീയാണോ
ആ ചിരിയിൽ മുന്നിൽ!?
✍️ഷൈനി

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )