അവർ
സൗഹൃദത്തിൽ ആയിരുന്നു എന്നോട് അവർ രണ്ടുപേരും. സുഹൃത്തുക്കൾ ആണെങ്കിലും ഇടയ്ക്ക് ചില പിണക്കങ്ങൾ ഉണ്ടാകും. സ്വാഭാവികം.
പക്ഷേ ഇപ്പോൾ പിണങ്ങി പോയിട്ട് കുറെ ദിവസമായി. മഴയാണ് ഇതിനെല്ലാത്തിനും കാരണം. അവർക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഞാൻ മഴയെ സ്നേഹിച്ചു. അതുകൊണ്ട് എന്താ... ഇപ്പോൾ അവർ രണ്ടുപേരും പിണങ്ങി പോയി. വരും വരാതിരിക്കില്ല.
ഒരിക്കലെങ്കിലും ഞാൻ നിങ്ങളോട് പിണങ്ങിയിട്ടുണ്ടോ? എന്താ നിങ്ങൾ മാത്രം ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നത്?
ഇത് ശരിയല്ലാട്ടോ. എന്നെയൊന്നു മനസ്സിലാക്കൂ... നിങ്ങൾ തിരികെ വന്നാലേ... എന്റെ കൂടെ കൂടിയിരിക്കുന്ന ബധിരയും മൂകയും എന്നിൽ നിന്ന് പോകുള്ളൂ.
ഇനിയും വൈകിക്കേണ്ട. കണ്ടേ പറ്റൂ. പണ്ടെപ്പോഴോ കണ്ടതാ. ഇപ്പോൾ എങ്ങനെയാണോ എന്തോ?
ഇ. എൻ. ടി ഡോക്ടർ ചെവിക്കകത്തും തൊണ്ടയ്ക്കകത്തും കുത്തുമോ? എന്ത് ചെയ്താലും വേണ്ടീല്ല. പോയവർ തിരികെ വന്നാൽ മതി.
✍️ഷൈനി
Creativity😍😅⚡
ReplyDelete🥰❤
DeleteDifferent creativity
ReplyDelete🥰🥰
Delete