പത്മനാഭനോടൊരു പരാതി

അനന്തപുരിയിലെ പത്മനാഭാ.... എനിക്ക് അങ്ങയോട് ഒരു പരാതി ബോധിപ്പിക്കാൻ ഉണ്ട്. ഭക്തരെ എന്തിന് ഇങ്ങനെ തരം തിരിക്കുന്നു? ഭക്തിയോടെ നിന്നെ കാണാൻ വരുന്നവരെയെല്ലാം തരം തിരിക്കുന്നത് തെറ്റ് തന്നെ. ഈയിടെ നിന്റെ അടുക്കൽ ഞാൻ വന്നിരുന്നു. പക്ഷേ നിന്നെ കാണാൻ കഴിഞ്ഞില്ല. ഒരിക്കലും നീങ്ങാൻ കൂട്ടാക്കാത്ത നീണ്ട വരിയിൽ പെട്ടുപോയ ഞാനും എന്റെ കുടുംബവും. പിന്നെ.... അമ്മയ്ക്ക് അധികനേരം നിൽക്കാൻ പറ്റാത്തതിനാൽ തിരികെ പോകേണ്ടി വന്നു. തിരികെ നടന്ന് പ്രധാന വാതിലിന്റെ അരികെ വന്നപ്പോൾ " വേഗം ഒതുങ്ങി മാറി നിൽക്കൂ... " എന്നാരോ ഉറക്കെ ഞങ്ങളോട് വിളിച്ചു പറഞ്ഞു. ഇപ്പോഴും രാജഭരണമോ എന്ന സംശയത്തോടെ നോക്കിയപ്പോൾ ഒരു കേന്ദ്രമന്ത്രി ദാ.... വരുന്നു. ഞങ്ങളെ നോക്കി ഒരു പുച്ഛഭാവത്തോടെ അകത്തേക്ക് അദ്ദേഹവും പരിവാരങ്ങളും കയറിപ്പോയി. പത്മനാഭാ.... ഇതെന്ത് നീതി?! ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരെന്ന് പറഞ്ഞിട്ട്...!? ജനങ്ങളാൽ തെരഞ്ഞെടുത്തവർ അടുത്ത് വരുമ്പോൾ ഓച്ഛാനിച്ച് മാറി നിൽക്കണോ? എന്നാലോ... വോട്ട് ചോദിക്കാൻ വരുമ്പോൾ അവർക്ക് ഈ ഓച്ഛാനം വേണ്ടേ.! VIP.... ആരാണ് വിഐപി? ദൈവസന്നിധിയിൽ എല്ല...