അവൾ


"വാ.."

"വരാം"

"വരുന്നുണ്ടോ...?"

" ശ്ശോ... വരാമെന്ന് പറഞ്ഞില്ലേ.!"

" എന്നാ അവിടെ ഇരുന്നോ... ഞാൻ ഇപ്പോൾ കാണിച്ചു തരാം."

"യ്യോ... എന്റെ തല.!!"

" മര്യാദയ്ക്ക് വിളിച്ചതല്ലേ.... കേട്ടില്ലല്ലോ?"

" ഇതാ പറയുന്നത് ചെയ്യേണ്ടത് നേരത്തെ ചെയ്യണമെന്ന്."

" ഓ... ഇപ്പോ നീയും കുറ്റം പറയുകയാണോ? "

" എങ്ങനെ കുറ്റം പറയാതിരിക്കും. ഒരാളെ നേരത്തെ പറഞ്ഞു വിട്ടിരുന്നു ഞാൻ. നിന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വരാനായ്. വന്നു വിളിച്ചപ്പോൾ എന്താ ഗമ!! അതാ ഇപ്പോ ആ തലയ്ക്ക് കിട്ടിയത്."

" ഓ...കിട്ടി കിട്ടി.. "

" എന്തിനാ ഞാൻ ഈ നല്ല ഉടുപ്പ് എല്ലാം ഇട്ട് ഒരുങ്ങി നിൽക്കുന്നത്. നിന്നെപ്പോലുള്ളവർക്ക് വേണ്ടിയിട്ടല്ലേ? "

" തനിയെ പോയി ഇട്ടതൊന്നും അല്ലല്ലോ? അല്ലാ.... ചോദിക്കട്ടെ ഇടാൻ പറ്റുമോ? അപ്പോൾ എന്നെപ്പോലുള്ളവരുടെ സഹായം വേണ്ടേ...? വേണ്ടേ? "

" വേണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ. പറഞ്ഞോ?... പറഞ്ഞോ..? "

"ഓഹോ.! എന്നെ കളിയാക്കുകയാണോ?"

" അല്ല ഒരു സമയമായിക്കഴിഞ്ഞാൽ ഞാൻ എല്ലാവരിലേക്കും ആളെ പറഞ്ഞു വിടും. ആള് വന്നു വിളിച്ചപ്പോൾ വന്നില്ലല്ലോ? വന്നിരുന്നെങ്കിൽ ഇപ്പോൾ ഈ തല ഇടിയ്ക്കുമായിരുന്നോ? "

" എനിക്കെല്ലാം മനസിലായി മതി സംസാരിച്ചത് . നല്ല ക്ഷീണം ഉണ്ട്."

" അതിനല്ലേ പെണ്ണേ ഞാൻ അവളെ നിന്റടുക്കലേക്ക് പറഞ്ഞു വിട്ടത്. നാലുകാലുള്ള ഞാനും നിദ്രയും തമ്മിലുള്ള ബന്ധം നീ മറക്കരുത്. "
✍️ഷൈനി 

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )