എന്നുമുണ്ടാകും
ആ തോട്ടം ആദ്യമായി കണ്ട ഞാൻ അതിശയത്തോടെ ചുറ്റിനൊന്നു നോക്കി. കാണുന്ന കാഴ്ചകൾ പലതും എന്നെയും അതിശയത്തോടെ നോക്കി. പിന്നെ ഞാൻ അറിഞ്ഞു.
ആ കാഴ്ചകളിൽ പലതും എന്നിൽ നിന്നും പോയവയാണ്. എന്നാലും എനിക്ക് സന്തോഷം തോന്നി. പക്ഷെ ഇടയ്ക്കിടയ്ക്ക് ദുഃഖവും ഓടിവന്നു. ഈ തോട്ടത്തിലേക്ക് ഇനി ആരും വരണ്ട എന്ന് തീരുമാനിച്ച്, തോട്ടത്തിന് ചുറ്റും വേലി കെട്ടാൻ നോക്കി.
"നീ ആരെയാണ് ഭയക്കുന്നത്? ഇവിടെ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം. ആരും തടസ്സം നിൽക്കില്ല."
"അതെന്താ?"
"ഈ തോട്ടത്തിൽ ആണ് നിന്റെ ശവകുടീരം ഉള്ളത്. നീ നട്ട റോസാച്ചെടിയിൽ നിന്നും മുള്ളില്ലാത്ത ഒരു പൂ നിന്റെ ശവകുടീരത്തിൽ നിനക്കായ് എന്നും ഉണ്ടാകും."
✍️ഷൈനി
Nice theme 👍👍👍👍👍👍 go ahead
ReplyDelete❤️❤️❤️❤️❤️
Delete