Posts

Showing posts from December, 2022

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )

Image
(ഭാഗം 5) " ഭഗവാനേ... ഇതിനുള്ള മറുപടി ഞാൻ നേരത്തെയും തന്നതാ." " എന്ത്? നീ വേഗം പറയുന്നുണ്ടോ? " " പറയുകയാണല്ലോ..  ഇടതൂർന്ന കാടുകൾ കാണുമ്പോൾ ചില മനുഷ്യർക്ക് ഒരു പ്രത്യേക അസുഖം വരും. ഫുട്ബോൾ ആരാധകർ അവരുടെ തലയിൽ ചിത്രങ്ങൾ പണിയുന്നത് പോലെ, ഈ കാടുകൾ കാണുമ്പോൾ അവർക്ക് തോന്നും അവിടെ ചിത്രങ്ങൾ വരയ്ക്കാൻ. " "അതായത്?" " അത് തന്നെ. മരം മുറിച്ചു കളഞ്ഞ് അവിടെ മരുഭൂമിയാക്കി ആഹ്ലാദിക്കുന്നവരുടെ കാര്യം തന്നെയാ.." " അങ്ങനെയായാൽ മരങ്ങൾക്ക് ഓടാനേ നേരമുണ്ടാവുകയുള്ളൂ. ഒരു സ്ഥലത്തും അടങ്ങി ഒതുങ്ങി നിൽക്കാൻ നിന്നെ പോലുള്ളവർക്ക് പറ്റുന്നില്ല. ഇനി അവരെയും കൂടി അങ്ങനെയാക്കണോ?" " എന്നാ വേണ്ട. പകരം ചില സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്. അതായാലും മതി. " " എന്താണ്?" " അവരെ ഉപദ്രവിക്കാൻ ആരു വരുന്നുവോ... അവരെ യമലോകത്തേക്ക് പറഞ്ഞു വിടാൻ ഈ മരങ്ങൾക്ക് കഴിയണം. " " ചുരുക്കിപ്പറഞ്ഞാൽ മരങ്ങളെ തൊട്ടാൽ...  മരങ്ങളാൽ അവർ യമലോകത്ത് എത്തണം. അല്ലേ? " "അതുതന്നെ... ഇനി പറ. എനിക്ക് വട്ടാണോ? ...

വരും.. വരാതിരിക്കില്ല ( ഭാഗം 4)

Image
(ഭാഗം 4) "അങ്ങനെയാണെങ്കിൽ കല്യാണം കഴിച്ചവർ ഗർഭിണിയായാൽ?" " അവിടെ കുറച്ച് ഇളവുണ്ട്." " എന്ത് ഇളവ്? " " ദമ്പതികൾ ഒരു പോലെ ഒരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... എങ്കിൽ, ഭാര്യ ഗർഭിണിയായ നാൾ തൊട്ട് അവളെ സംരക്ഷിക്കുന്നു....  എങ്കിൽ, ആത്മാർത്ഥമായി ആ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ആളാണ്... എങ്കിൽ... പ്രസവ വേദന സ്ത്രീക്ക് കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ... പ്രസവവേദന മുഴുവനും സ്ത്രീക്ക് കൊടുക്കണ്ട. പകുതി വേദന ഭർത്താവിനും കൊടുക്കുന്നത് നല്ല തന്നെയാ. " " അതെന്തിനാ?!" " ഇല്ലെങ്കിൽ ഇവർ വിശ്വസിക്കില്ല. കാരണം പ്രസവ വേദന ആണുങ്ങൾക്ക് കണ്ടതും കേട്ടതും ആണ്. അനുഭവം അവർക്ക് ഇല്ലല്ലോ. അവർക്കും ആ അനുഭവം ഉണ്ടാകണം. " " എന്നാലും വേണോ? " " വേണം വേണം.. ആണിനെ പ്രസവിക്കുന്നതും സ്ത്രീ അല്ലേ? അവരുടെ അമ്മ അനുഭവിച്ച വേദന അവരും കുറച്ച് അറിയണം. അന്നേരം ആ അമ്മയോട് കുറച്ചു കൂടുതൽ സ്നേഹം അവർക്ക് തോന്നട്ടെ. " " അതു കൊള്ളാം. " "ഞാൻ പറഞ്ഞില്ലേ... ചില ഗുണങ്ങൾ ഉണ്ടെന്ന്. ദൈവത്തിന് ഒന്നും അറിഞ്ഞു കൂ...

വരും.. വരാതിരിക്കില്ല (ഭാഗം -3)

Image
(ഭാഗം 3) മക്കളുടെ വിഷമങ്ങൾ  അഭിമാനം മൂലം നാട്ടുകാർ അറിയാതിരിക്കാനായി അടുത്ത ശ്രമം. എന്തു വന്നാലും "സഹിക്കണം" എന്നൊരു വാക്ക് മക്കളുടെ ചെവിയിൽ ഓതിക്കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും. ഓതി കൊടുക്കുന്നത് അപ്പാടെ വിഴുങ്ങി ജീവിച്ച മക്കളുടെ ചേതനയറ്റ ശരീരം കാണുമ്പോൾ അവരുടെ മരണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന രീതിയിൽ നിൽക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.!! " സഹിക്കാൻ" പറഞ്ഞവരുടെ നാവിൽനിന്നും നിർത്താതെയുള്ള "സഹതാപ" വാക്കുകൾ ദിവസങ്ങളോളം.! ഈ കല്യാണ നാടകങ്ങൾക്ക് അറുതി വരുത്താൻ ഓരോ നിയമങ്ങളും കൊണ്ടു വരുന്നുണ്ട്. അതെല്ലാം മിക്കപ്പോഴും വെള്ളത്തിൽ വരച്ച വര പോലെയാണ്. ഇതിനൊരു മാറ്റം കൊണ്ടു വരാൻ ഭഗവാനേ പറ്റൂ ... " " എനിക്ക് ഇതിൽ എന്ത് മാറ്റം കൊണ്ടു വരാൻ പറ്റും? " " ഞാൻ പറഞ്ഞതു പോലെ ഭഗവാനങ്ങ് ചെയ്താൽ മതി. " " എന്നാ നീ പറ. " " സ്ത്രീധനം ചോദിക്കാതെ ഇരിക്കണമെങ്കിൽ, സ്ത്രീധനം ചോദിക്കുന്ന ആ നിമിഷത്തിൽ അവരുടെ സ്വത്തുക്കളും സംസാരശേഷിയും കേൾവി ശക്തിയും കാഴ്ച ശക്തിയും ഇല്ലാതാക്കണം. " " എന്നു വെ...

എനിക്ക് നഷ്ടവും നിനക്ക് ഉപദേശവും

Image
(ഇത് കഥയല്ല.. ഇന്നലെ (1- 12- 2022) നടന്നത്) "അമ്മേ... ഇന്ന് ടീച്ചർക്ക് പൈസ കൊടുക്കാൻ പറ്റിയില്ല ." " അതെന്താ? " " ബാഗിൽ പൈസ നോക്കിയപ്പോൾ കിട്ടിയില്ല." " എന്തോന്ന്..? രാവിലെ നിന്റെ ബാഗിൽ ഞാൻ കണ്ടതാണല്ലോ?!" " ആണോ അമ്മ കണ്ടതാണോ?!" " കൊച്ചേ... നീ ആ ബാഗിൽ മര്യാദയ്ക്ക് നോക്കിക്കേ. അതിനകത്ത് ഉണ്ടാകും." " ഇല്ല അമ്മേ ബാഗ് സ്കൂളിൽ വച്ച് നോക്കിയതാ... കണ്ടില്ല. "  "എന്നാ താഴെ വീണു പോയിട്ടുണ്ടാകും."  "അവിടെയെല്ലാം നോക്കി കണ്ടില്ല."  "എന്നാ ആരോ എടുത്തിട്ടുണ്ട്. ടീച്ചറോട് പറഞ്ഞേ പറ്റൂ."  കുറച്ചു കഴിഞ്ഞ്..  "കണ്ണാ ഞാൻ ടീച്ചറോട് പറഞ്ഞിട്ടുണ്ട്."  "അവനെ ഞാൻ.... ആരായാലും നല്ല തല്ലു കൊടുക്കണം."  "കണ്ണാ അങ്ങനെ പറയരുത്."  "പിന്നെ തെറ്റ് ചെയ്താൽ ശിക്ഷ വേണ്ടേ.?"  "വേണം, പക്ഷേ ഇവിടെ ഇപ്പോൾ വേണ്ട."  "ങേ..! അതെന്താ അമ്മയെന്താ ഈ പറയുന്നത്?"  "വിച്ചൂ...മോനെ... നിന്നെപ്പോലെ ഒരു കുട്ടിയാണ് ഈ പൈസ എടുത്തത്. അവനോ അവളോ ആകാം. ആരായാലും നമ്മളോ നിന്...