വരും.. വരാതിരിക്കില്ല (ഭാഗം -3)


(ഭാഗം 3)

മക്കളുടെ വിഷമങ്ങൾ  അഭിമാനം മൂലം നാട്ടുകാർ അറിയാതിരിക്കാനായി അടുത്ത ശ്രമം. എന്തു വന്നാലും "സഹിക്കണം" എന്നൊരു വാക്ക് മക്കളുടെ ചെവിയിൽ ഓതിക്കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.

ഓതി കൊടുക്കുന്നത് അപ്പാടെ വിഴുങ്ങി ജീവിച്ച മക്കളുടെ ചേതനയറ്റ ശരീരം കാണുമ്പോൾ അവരുടെ മരണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന രീതിയിൽ നിൽക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.!!

" സഹിക്കാൻ" പറഞ്ഞവരുടെ നാവിൽനിന്നും നിർത്താതെയുള്ള "സഹതാപ" വാക്കുകൾ ദിവസങ്ങളോളം.!

ഈ കല്യാണ നാടകങ്ങൾക്ക് അറുതി വരുത്താൻ ഓരോ നിയമങ്ങളും കൊണ്ടു വരുന്നുണ്ട്. അതെല്ലാം മിക്കപ്പോഴും വെള്ളത്തിൽ വരച്ച വര പോലെയാണ്. ഇതിനൊരു മാറ്റം കൊണ്ടു വരാൻ ഭഗവാനേ പറ്റൂ ... "

" എനിക്ക് ഇതിൽ എന്ത് മാറ്റം കൊണ്ടു വരാൻ പറ്റും? "

" ഞാൻ പറഞ്ഞതു പോലെ ഭഗവാനങ്ങ് ചെയ്താൽ മതി. "

" എന്നാ നീ പറ. "

" സ്ത്രീധനം ചോദിക്കാതെ ഇരിക്കണമെങ്കിൽ, സ്ത്രീധനം ചോദിക്കുന്ന ആ നിമിഷത്തിൽ അവരുടെ സ്വത്തുക്കളും സംസാരശേഷിയും കേൾവി ശക്തിയും കാഴ്ച ശക്തിയും ഇല്ലാതാക്കണം. "

" എന്നു വെച്ചാൽ? "


"അതായത്... നിലവിലുള്ള അനുഗ്രഹങ്ങൾ.... ആരും ശ്രദ്ധിക്കാത്ത ആ അനുഗ്രഹങ്ങൾ ആകുന്ന സ്വത്തുക്കൾ നഷ്ടമാക്കാൻ ആരും മുതിരില്ല."

" ഇനി സ്ത്രീധനം കൊടുത്ത് മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കുന്നവർക്കോ? "

" അവർക്കും അതേ ശിക്ഷ തന്നെ കൊടുത്താൽ മതിയാകും."

" ഏത്... ഈ... ബധിരരും മൂകരും ഒക്കെ ആക്കുന്നതോ? "

"അതേ...."

" ബാക്കി അവരുടെ സ്വത്തുക്കളോ? "

" അത് ഇനി പറയേണ്ട കാര്യമുണ്ടോ ഭഗവാനേ...? ആർഭാടം കാണിക്കാൻ നിൽക്കുന്നവരുടെ സ്വത്തുക്കൾ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുക. വരുമാന മാർഗ്ഗങ്ങൾ എല്ലാം ഇല്ലാതാക്കണം. പിന്നീട് അവർ മുഴു പട്ടിണിയിൽ ആകണം. "

" ഇതെല്ലാം ചെയ്യണോ? "

" അതേ... വേണം വേണം. ഭഗവാന് ഇത് ചെയ്യാൻ പറ്റും. എനിക്ക് ഭഗവാന്റെ ശക്തി ഉണ്ടായിരുന്നെങ്കിൽ പണ്ടേ..... ഞാൻ ചെയ്യുമായിരുന്നു. "

" കഴിഞ്ഞോ നിന്റെ ആവശ്യങ്ങൾ? "

" ഏയ്.... ഇല്ലില്ല... തുടങ്ങിയിട്ടേയുള്ളൂ. ഇത് ഒന്നാമത്തെ ആയിട്ടുള്ളൂ. ബാക്കി ഞാൻ നമ്പർ ഇട്ട് തരാം. "

" ഓഹോ...! എന്നാ ഇനി രണ്ടാമത്തെ പറയൂ... "

" നന്ദിയുണ്ട് ഭഗവാനേ... അടുത്തത് പറയാൻ എന്നെ അനുവദിച്ചല്ലോ..!"

"ഞാൻ അനുവദിച്ചില്ലെങ്കിലും നീ ചോദിച്ചു കൊണ്ടിരിക്കും. അതാ... "

" ഓഹോ.... അങ്ങനെയാണോ...? അതേ... ഭഗവാൻ പറഞ്ഞത് ശരി തന്നെയാണ്. ഞാൻ ചോദിക്കാനുള്ളത് ചോദിച്ച് വാങ്ങിച്ചിട്ടേ.... ഇവിടെ നിന്നും പോകൂ..."

" ദേ.... കൊച്ചേ.... എന്നെ ദേഷ്യം പിടിപ്പിക്കാതെ വേഗം പറയുന്നുണ്ടോ അടുത്തത്? "

" ഹൊ.! എന്ത് ദേഷ്യമാണ് ഇത്.! ദൈവങ്ങൾ ആയാൽ പാടില്ല ഇത്. "

" കൊള്ളാലോ നീ...  എന്നെ ഉപദേശിക്കുകയാണോ...? നീ ഇവിടെ നിന്നും പോകുന്നതിനു മുമ്പ് എന്റെ കൈയ്യിൽ നിന്നും നല്ല തട്ട് കിട്ടിയിരിക്കും. അഹങ്കാരി.. "

" ഓഹോ... നാട്ടുകാർക്ക് വേണ്ടി ഒരു വരം ചോദിച്ച വന്ന ഞാൻ അഹങ്കാരി. അല്ലേ.? അല്ലെങ്കിലും എനിക്ക് ഇതൊക്കെ തന്നെയാണ് അവസാനം എന്ന് അറിയാം. ആരും എന്നെ മനസ്സിലാക്കില്ല. എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിവുള്ള ദൈവം പോലും എന്നോട് ഇങ്ങനെയാണ് പറയുന്നതെങ്കിൽ...  പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ?!"

" അതേ.... നീ കരയേണ്ട പറഞ്ഞോ ബാക്കി . "

" ഞാൻ സ്വല്പം കരഞ്ഞു..  എന്ന് വിചാരിച്ച്... ഞാൻ അങ്ങനെ തോറ്റ് പിന്മാറില്ല. "

" ശരി നീ തോൽക്കണ്ട. പറയൂ കുഞ്ഞേ..."

" എന്റെ രണ്ടാമത്തെ ആവശ്യം വളരെ ചെറിയ വരം ആണ്. പ്രസവവേദന ആണുങ്ങൾക്ക് കൊടുക്കണം. "

"ങേ... നിനക്കെന്താ കുഞ്ഞേ ഭ്രാന്താണോ?!"

" ആദ്യം ഇത് കേൾക്കുന്ന ആർക്കും എനിക്ക് വട്ടാണോ.. എന്ന് ചോദിച്ചിരിക്കും.  അതെനിക്കറിയാം.  പക്ഷേ ഇതിന്റെ ഗുണങ്ങൾ എന്താണെന്ന് ശരിക്കും അറിയാത്തത് കൊണ്ടാണ് ഭഗവാൻ എന്നോട് ഇപ്പോൾ ഇങ്ങനെ ചോദിച്ചത്.  ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ ഇപ്പോൾ പറയാം "

" എനിക്ക് മനസ്സിലാകാത്ത എന്ത് ഗുണങ്ങളാണ് ഇതിൽ ഉള്ളത്? "

" ഭഗവാൻ ആണെങ്കിലും കുറച്ചു ബുദ്ധി വേണം. എല്ലാവർക്കും കൊടുത്തു കൊടുത്തു കയ്യിലുള്ളത് മുഴുവനും കൊടുക്കണമായിരുന്നോ? "

" ഓഹോ...  അപ്പോ നീയാണോ എന്റെ ബുദ്ധിയുടെ പകുതി എടുത്തത്?!"

"ശ്ശോ.! അതങ്ങനെ ആക്കിയോ?
ശരി ശരി.. ഞാൻ പറയാം. ഈ വരം വന്നാൽ ഒട്ടു മിക്ക പീഡനങ്ങളും ഇല്ലാതാകും. ചില കാമഭ്രാന്തന്മാർ.. ഒരു പെണ്ണിനെ കണ്ടാൽ... അതിന് പെണ്ണെന്നുള്ള പേര് മതി... അവരെ പീഡിപ്പിക്കും. അവർക്ക് പീഡനമേറ്റാൽ സ്വാഭാവികമായും ഗർഭിണിയാകുന്നവർ ഗർഭിണിയാകും. ഇല്ലേ..?

ഗർഭിണിയായാൽ പ്രസവിക്കേണ്ടേ? വേണം പ്രസവിക്കണം. അന്നേരം അനുഭവിക്കുന്ന പ്രസവ വേദന ആ പെണ്ണിന് തോന്നരുത്. പകരം അവളെ  പീഡിപ്പിച്ച ആൾ ആരോ അയാൾക്ക് കിട്ടണം. " ഞാനല്ല പീഡിപ്പിച്ചതെന്ന് " അന്നേരം ആരും കള്ളം പറയില്ല.

ഒരു നേരത്തെ സുഖത്തിനായി ഒരു പെണ്ണിനെ ഉപദ്രവിച്ചവൻ അറിയണം ഈ പ്രാണവേദന. അതു മാത്രമല്ല, ആ പെണ്ണ് ഗർഭിണിയായ നാൾ തൊട്ടുള്ള എല്ലാ വിഷമങ്ങളും, ചർദ്ദി ഉൾപ്പെടെ എല്ലാം അവനാണ് ഉണ്ടായിരിക്കേണ്ടത്. വയർ വീർത്തില്ലെങ്കിലും വീർത്തിരിക്കുന്നതായി തന്നെ അവന് തോന്നണം. "

" അവൾ ഗർഭിണിയായില്ലെങ്കിലോ? "

" അങ്ങനെയെങ്കിൽ ... അവൻ ഉപദ്രവിക്കുന്ന സമയത്ത് ആ പെണ്ണിന് കിട്ടുന്ന വേദനകളെല്ലാം അവന് സ്വന്തം. "

"അങ്ങനെയാണെങ്കിൽ.. കല്യാണം കഴിച്ചവർ ഗർഭിണിയായാൽ?!"

(തുടരും...)

✍️ഷൈനി 

Comments

  1. Verygood ന ട ക്കു മോ

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete

Post a Comment

Dreams

കൂട്ടുകാരി

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )

ഉയിർ