സുന്ദരിയാണോ?


തീരെ ചെറുതായിരുന്ന ഞാൻ, ഇത് കേട്ടറിവ്. അല്ല കേട്ട് കേട്ട് തഴമ്പിച്ചത്.

 അന്നൊക്കെ മക്കളെ കുളിപ്പിച്ചു കഴിഞ്ഞാൽ വാലിട്ട് കണ്ണെഴുതി, പുരികം വില്ലുപോലെ ഇട്ടും, നെറ്റിയിൽ ഒരു പൊട്ടും, കവിളത്ത് ഒരു കുത്തും, കൂടെ മുഖം നിറയെ കുമ്മായത്തിൽ മുക്കിയാലെ അമ്മമാർക്ക് സമാധാനമാകൂ. പക്ഷേ ആ സമാധാനം എനിക്കൊരു സമാധാനക്കേടായിരുന്നു.

 കുളിപ്പിച്ചെടുക്കുന്ന എന്നെ, കുളി കഴിഞ്ഞുള്ള കലാപരിപാടികൾക്ക് എനിക്ക് തീരെ താല്പര്യം ഇല്ലാത്ത എന്നെ, താല്പര്യം ഉണ്ടാക്കാൻ വേണ്ടി അമ്മ ഒരുപായം കണ്ടെത്തി.

 എന്നോട് പറയും : " മോൾക്ക് സുന്ദരി ആവണ്ടേ? വായോ....  ഇങ്ങനെ ചെയ്താൽ സുന്ദരിക്കുട്ടി ആകും. "

 അതിൽ വിശ്വസിച്ച് ഞാൻ ഈ മുഖം അവിടെ ആ കൈകളിൽ മനസ്സില്ലാ മനസ്സോടെ ഏൽപ്പിക്കും.

 അമ്മയുടെ ആഗ്രഹം തീർന്നിറങ്ങുന്ന ഞാൻ എന്റെ മുഖവുമായി നേരെ അയൽപക്കത്തേക്ക് ഓടും. എന്നിട്ട് അവരോട് ഓരോരുത്തരോടും ചോദിക്കും ഞാൻ:
" ഞാൻ സുന്ദരിയായോ? "

 വർഷങ്ങൾ കഴിഞ്ഞ് ഇതൊന്നും ഓർമ്മയില്ലാത്ത ഞാൻ അവരുടെ അടുത്ത് ചെന്ന് പെട്ടുപോയാൽ അപ്പൊ അവര് പറയും :
"ഞാൻ സുന്ദരിയാണോ?"

ഹൊ! എന്തൊരു കഷ്ടമാണ്. ഒരു തെറ്റു പറ്റിപ്പോയി. അതിനിങ്ങനെ നാണം കെടുത്തണോ?!
✍️ഷൈനി

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )