അമ്മാവാ... (കുഞ്ഞിക്കഥ)

" ചില സ്ത്രീകൾ അവരുടെ സ്വപ്നങ്ങൾ പറന്നുയരാൻ അനുവദിക്കാത്ത ചങ്ങലുകളുടെ ബന്ധനത്തിൽ കിടക്കുന്നു."

" എന്തു ബന്ധനം? അങ്ങനെയൊന്നുമില്ല."

" ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ? "

"ഇല്ലെന്ന് ഞാൻ പറയും."

" എന്നാ ശരി."

"ഉം..."

" ഈ പെണ്ണുങ്ങൾക്ക് പാട്ട് പാടിയാൽ കുഴപ്പമുണ്ടോ? "

"ഹ.. ഹ.. എന്ത്‌ കുഴപ്പം!?"

"ഉം... പറ. ഉണ്ടോ?"

" ഒരു കുഴപ്പവുമില്ലന്നേ.... "

" അപ്പോ കൂടെ അവൾ ഡാൻസും കൂടി കളിച്ചാലോ? "

"ഇല്ലന്നെ... കുഴപ്പവുമില്ല."

" ഒന്ന് ദൂരയാത്ര പോകണം എന്ന് തോന്നിയാൽ, അതും ഒറ്റയ്ക്ക്.? "

" പോണം. പോകണ്ടാന്നു ഞാൻ പറയില്ല. എന്തിനു പറയണം.? അവർക്കും ആഗ്രഹങ്ങൾ ഉണ്ടല്ലോ. ഈ ലോകം അവർക്കും കൂടിയുള്ളതല്ലേ? "

"ആണോ? എന്നാൽ ഈ ആഗ്രഹങ്ങളെല്ലാം ഉള്ള ഒരുവൾ നിന്നെയും കാത്തിരിക്കുന്നു."

" എന്ത്?!"

" അതെ മോനെ.... നിന്റെ മുറപ്പെണ്ണായ എന്റെ മോള്. "

"അത് പിന്നെ.... ഞാൻ... ഞാനീ.... ജന്മം കല്യാണം കഴിക്കുന്നില്ല."

"അവൾ കാത്തിരിക്കും."

" ആ കാത്തിരിപ്പ് എനിക്കൊരു വിഷമമാണ്."

" ഓ സാരമില്ല. അവൾക്ക് അതിൽ ഒരു വിഷമവും ഇല്ലന്നെ. ഈ അമ്മാവൻ നിങ്ങടെ കല്യാണം നടത്തിയിരിക്കും. നീ വിഷമിക്കേണ്ട."

"പിന്നേ..."

" പിന്നെ മതിയെടാ. അല്ലേലും ഇപ്പോൾ വേണ്ട."

"അമ്മാവാ....!"
✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )