ഈ താഴ്വാരത്ത്
ഞാൻ വരുന്നതിനു മുൻപ് എന്റെ അമ്മയെയും അച്ഛനെയും അറിഞ്ഞില്ല. വന്നു ഞാൻ അവരെ അറിഞ്ഞു. എനിക്ക് സഹോദരങ്ങൾ ഉണ്ടാകുമെന്നോ, അവർ ആരെന്നോ അറിഞ്ഞിരുന്നില്ല. അതും ഞാൻ അറിഞ്ഞു.
എനിക്ക് ഗുരുക്കന്മാരെത്രയുണ്ടാകും എന്നറിഞ്ഞില്ല. അവരെ പലരെയും ഞാനറിഞ്ഞു. ഇനിയും എത്ര പേരുണ്ടെന്നറിയില്ല. മരണം വരെ ആ അറിവില്ലായ്മ ഉണ്ടാകും. ഗുരുക്കന്മാർക്ക് വയസ്സ് എന്നൊന്നില്ല. രൂപം എന്നൊന്നില്ല. ആരിലും എവിടെയും എന്തിലും പഠിക്കാൻ ഏറെയുണ്ട്.
എനിക്ക് എത്ര സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞില്ല. പലരെയും അറിഞ്ഞു. ഇനിയും എത്രയോ പേർ ഉണ്ടാകും?
ഒരു ജീവൻ എന്നിൽ നിന്നുണ്ടാകുമെന്ന് അറിഞ്ഞില്ല. എന്നാൽ എന്നിലൂടെ ഒരു ജീവൻ ഉണ്ടായ നിമിഷവും ഞാനറിഞ്ഞു.
എനിക്ക് ശത്രുക്കൾ ഉണ്ടാകുമെന്ന് ഞാൻ അറിഞ്ഞില്ല. ശത്രുക്കളും ഉണ്ടായെന്ന് അറിഞ്ഞു.
എനിക്ക് മരണമുണ്ടെന്നെനിക്കറിയാം. ആ മരണം എന്നെന്നറിഞ്ഞില്ല. എന്നാലെൻ മരണം നിങ്ങളിൽ പലരും അറിയും!
✍️ഷൈനി
Truth in the world. Excellent thought
ReplyDelete🥰🥰🥰🙏
Delete