ഹൊ ന്റെമ്മേ!
" ഹായ് കൊള്ളാലോ ഇത്."
" മാഡം, ഇതിന്റെ കുറെ വെറൈറ്റികൾ ഉണ്ട്. അവിടെയാണ് ഇരിക്കുന്നത് വരൂ."
" ആഹാ ഉഗ്രൻ! ഇതെന്താ ഹിന്ദുക്കളുടെ കാർഡില്ലേ? "
" ഉണ്ട് ഓരോ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം."
" സോറി എനിക്ക് ജാതിയും മതവും വേർതിരിക്കുന്നത് വേണ്ട. അങ്ങനെ വേർതിരിക്കാത്തത് മതി."
" സോറി മാഡം. അത് ഉണ്ടായിരുന്നു. പക്ഷേ ഉണ്ടാക്കിയാൽ പെട്ടെന്ന് തീരും."
" എന്നാ അത് ഉണ്ടാക്കിയിട്ട് മതി എനിക്ക്. ഞാൻ അപ്പോ വന്നു വാങ്ങിക്കാം. എന്നാൽ ശരി."
പോകാൻ ഒരുങ്ങിയവൾ അടുത്തു കണ്ട മുറിയിലേക്ക് കടന്നു. ആ മുറിയിൽ ആണ് പുറത്തേക്കുള്ള വാതിൽ. അവിടെ രണ്ട് ജീവനക്കാർ ഉണ്ട്. അവരോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം പുറത്ത് വലിയൊരു വണ്ടി വന്നു നിന്നു. പെട്ടെന്ന് ജീവനക്കാരിൽ ഒരാൾ :
" എടീ വേഗം ആ കമ്പിയെടുത്ത് ലോക്ക് ഇട്. "
പക്ഷേ റൂമിന് ലോക്ക് ഇടാൻ പോകുന്നതിനു മുമ്പ് റോഡിൽ നിന്ന വണ്ടി അവർ ഇരുന്ന മുറിയേയും കൊണ്ട് യാത്രയായി. പേടിച്ചുപോയ ജീവനക്കാരും അവളും വലിയ വായിൽ കരയാൻ തുടങ്ങി. ഏതോ ട്രാഫിക് ജാമിൽപ്പെട്ടപ്പോൾ അവർ പുറത്തേക്കു നോക്കി ഒച്ചയെടുത്തു.
അത് കണ്ടു ദൂരെ ഒരു ലോറിയുടെ മണ്ടയിൽ കിടന്നിരുന്ന മനോരമയുടെ ന്യൂസ് റിപ്പോർട്ടർ വേഗം മൈക്കുമായി അവരുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴേക്കും അവിടെമാകെ ആളുകൾ വന്നു നിറഞ്ഞു. ആ കൂട്ടത്തിൽ നടൻ പൃഥ്വിരാജും ഉണ്ടായിരുന്നു. കിഡ്നാപ്പ് ചെയ്യാൻ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുറച്ചു കഴിഞ്ഞ് അവളുടെ അടുത്തേക്ക് രണ്ട് ലേഡി വക്കീലന്മാർ വന്നു. അവരോട് അവൾ പറഞ്ഞു: " ഞങ്ങളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവർക്കെതിരെ ഞാൻ ഏതു കോടതിയിലും തുറന്നു പറയും എനിക്കൊരു പേടിയുമില്ല."
കോലാഹലങ്ങൾക്കൊടുവിൽ അവൾ അവളുടെ പ്രിയ ഫാമിലി ഫ്രണ്ടിനൊപ്പം അവരുടെ വീട്ടിലേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു തോടുണ്ട്. അത് കഴിഞ്ഞ് മുന്നോട്ട് പോയപ്പോൾ അവിടെ ഒരു ചെറിയ മതിൽ. ആ മതിൽ അവർ കഷ്ടപ്പെട്ട് ചാടിക്കടന്നു. പിന്നെയും കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ ദൂരെ കുറെ തകരഷീറ്റ് കൊണ്ടുള്ള വീടുകൾ കണ്ടു. ആ വീടുകൾ ലക്ഷ്യമാക്കി അവർ നടന്നു.
അടുപ്പു കൂട്ടിയ പോലെയുള്ള കുറെ വീടുകളുടെ മുന്നിൽ അവരെത്തി. അവിടെ കണ്ട മൂന്നാമത്തെ വീടിന്റെ മുന്നിൽ കയറാൻ തുനിഞ്ഞ അവൾ, പെട്ടെന്ന് അവിടെ ഒരു കാഴ്ച കണ്ടു. ആ വീടിന്റെ വരാന്തയിൽ ഒരു ഭാഗത്ത് വിളക്ക് കത്തിച്ചു വച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെ ഒരു രൂപം. ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ആ രൂപത്തിന് അനക്കം ഉണ്ട്. അതെ ജീവനുള്ള ആളുടെ മുന്നിലാണ് ആ വിളക്ക് കത്തുന്നത്.
അവളെ കണ്ടതും ആ രൂപം അവളുടെ അടുത്തേക്ക് ഓടിവന്നു. പേടിച്ചുപോയ അവൾ തന്റെ തോളത്തു കിടന്ന ഷോൾ എടുത്ത് ആ രൂപത്തിന്റെ നേർക്ക് വീശി. പക്ഷേ പൊടുന്നനെ ആ രൂപത്തിന്റെ കൈയിൽ ഒരു തട്ടത്തിൽ കത്തിച്ചു വെച്ച വിളക്ക് പ്രത്യക്ഷപ്പെട്ടു. ആ രൂപം അവളെ ആ ദീപത്താൽ ആരതി ഉഴിഞ്ഞു. അവളുടെ ഭയം അകന്നു. തന്നെ ആരതി ഉഴിഞ്ഞ ആ രൂപത്തെ അവൾ ഒന്നൂടെ നോക്കി. അത് വെള്ള കളറുള്ള കുഞ്ഞു സർപ്പമാണ്. ആ സർപ്പം വളരെ സ്നേഹത്തോടെ തന്റെ വായിലുള്ള കത്തിച്ചുവച്ച ദീപം കൊണ്ട് ഏറെ നേരം അവളെ ആരതി ഉഴിഞ്ഞു.
പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു.
" ന്റെ അമ്മോ.... ഇടിമിന്നലോ! ഹോ മനുഷ്യനെ പേടിപ്പിക്കാൻ ഇരിക്കുന്ന ഒരു നാണവും ഇല്ലാത്ത കൂട്ടങ്ങൾ. നിനക്കൊക്കെ വെച്ചിട്ടുണ്ട് ഞാൻ. എന്നാലും ഞാൻ എന്താ കണ്ടത്? ഹോ വല്ലാത്ത സ്വപ്നം തന്നെ.! പണ്ട് കുറെ പാമ്പിന്റെ സിനിമകളും മറ്റും കണ്ടതിന്റെ ഗുണം കിട്ടാതിരിക്കുമോ? "
✍️ഷൈനി
കഥയൊക്കെ ഇഷ്ടായി ഒരു ഗായികയേക്കാൾ ഒരുപക്ഷേ ശോഭിക്കുക ഒരു എഴുത്തൂകാരിയായിട്ടായിരിക്കും ഭാവുകങ്ങൾ
ReplyDelete