പ്രണയം


"തേടിത്തേടി ഞാനലഞ്ഞു"- അലയണ്ട 

"പാടി പാടി ഞാൻ തിരഞ്ഞു"- തിരയണ്ട

"ഞാൻ പാടിയ സ്വരമാകെ"- അരോചകമാണ്.

"ചൂടാത്ത പൂവുകളായ്‌ " - ആ പൂവ് എനിക്ക് വേണ്ട.

" ഹൃദയം തേടും ആശകളായ്‌ " - ആശിക്കണ്ട.

"എവിടെ നീ എവിടെ" -  കാണണ്ട

"നിന്റെ മനസ്സാം" - ഒരു മനസ്സും ഇല്ല

"നിത്യമലർക്കാവെവിടെ" - ആ കാവ് വെട്ടി

" എൻ നാദം കേട്ടാലുണരും" - മടുത്തു

 "നിൻ രാഗക്കിളിയെവിടെ" - കിട്ടില്ല

"എൻ സ്വരത്തിലലിയാൻ കേഴും" - അതിനു പറ്റണ്ടേ?

" നിൻ ശ്രുതിതൻ തുടിയെവിടെ" - എന്നിട്ട് വേണം!

"എവിടെ നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ...എവിടെ...എവിടെ" - അലറണ്ട.

"ഏതോ വിളികേൾക്കാൻ മടിയായേതോ" - മടിയാണ്.

"കളിയരങ്ങിലാടുകയോ"- ആടി മടുത്തു

" ഓടിവരാനാകാതേതോ" - ഓടിയും മടുത്തു

" വാടിയിൽ നീ പാടുകയോ" - പാടാനൊന്നും തോന്നുന്നില്ല

"എന്നുമെന്നും നിന്നെ തിരയും" - വേണ്ടാന്ന് പറഞ്ഞില്ലേ?!

"എന്റെ വേണു തളരുകയോ.." - തളർന്നു തുടങ്ങിയോ?

"തളരുകയോ എന്റെ വേണു തളരുകയോ..തളരുകയോ.. തളരുകയോ...തളരുകയോ" - അതെ തളർത്താൻ ആണല്ലോ ഈ ഗുഡ് നൈറ്റ് ഗോൾഡ് ഫ്ലാഷ് ഓൺ ആക്കി വെച്ചിരിക്കുന്നത്. ഇനിയും ശല്യം ചെയ്താൽ കൊതുകുതിരിയും കത്തിക്കും.

Comments

  1. ഒരു ഭയകര വല്ലാത്ത modern art ആയി പോയി .........
    "ഒന്നും മനസിലായില്ല"..... Bel

    ReplyDelete
    Replies
    1. എന്നെ ശല്യം ചെയ്ത കൊതുകിന്റെ പ്രണയം 😂

      Delete

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )