സ്വപ്നത്തിൽ പാടണം

പവർകട്ട് ഉണ്ടായിരുന്ന കാലം. അരമണിക്കൂർ കറണ്ട് ഉണ്ടാവില്ല. ഓരോ ദിവസവും എപ്പോഴാണ് പോകുന്നതെന്ന് മുൻകൂട്ടി അറിയാം. അഥവാ കറണ്ട് പോയില്ലെങ്കിൽ ഞങ്ങൾ മെഴുകുതിരി കത്തിച്ച് കാത്തിരിക്കും. ആ അരമണിക്കൂർ ഞങ്ങളുടെ വീട്ടിൽ ഗാനമേളയായിരിക്കും. നിശബ്ദമായിരിക്കുന്ന സമയത്ത് ഞങ്ങളുടെ ഗാനമേള അയൽപക്കത്തുള്ളവർ ആസ്വദിക്കുന്നുണ്ടാകും. ചിലപ്പോൾ ഞങ്ങളോട് നിർത്താൻ എങ്ങനെ പറയും എന്നോർത്ത് വിഷമിക്കുന്നുണ്ടാകും. ഞങ്ങൾ ഇതൊന്നും കാര്യമാക്കിയില്ല. പള്ളുരുത്തി കോർട്ടേഴ്സിൽ താമസിക്കുമ്പോൾ ഇതുപോലൊരു ലോഡ്ഷെഡ്ഡിങ് സമയത്ത് കറണ്ട് പോയി. മെഴുകുതിരി കത്തിച്ചു വെച്ചിരിക്കുന്നത് മുൻവശത്തെ മുറിയിൽ ആണ്. ഞങ്ങൾ ഇരിക്കുന്ന മുറിയിൽ അരണ്ട വെളിച്ചം മാത്രമേ ഉള്ളൂ. കറണ്ട് പോയ ഉടനെ ഞങ്ങൾ മൂന്നു പേരും ഞങ്ങളുടെ വാ തുറന്നു. ഓരോരുത്തരും പാടാൻ തുടങ്ങി. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ ആണ് പാടുന്നത്. ഞങ്ങളങ്ങനെ പാടിക്കൊണ്ടിരുന്ന സമയത്ത് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. ഞങ്ങൾ പരസ്പരം നോക്കി. ഇരുട്ടായതു കൊണ്ട് ഒറ്റയ്ക്കു ചെന്നു വാതിൽ തുറക്കാൻ പേടി. അപ്പോൾ വീണ്ടും മുട്ടുന്നു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് എഴുന്നേ...