ആത്മാവ്

ഞാൻ എഴുതിയ 'ആത്മാവ്' എന്ന ഹൈക്കു വായിച്ചിട്ട് പലർക്കും അതിന്റെ ശരിയായ അർത്ഥം അല്ലെങ്കിൽ ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് മനസ്സിലായിട്ടില്ല. ഒരു ആത്മാവ് ഒരു എഴുത്തുകാരനോട് പറയുന്നതായിട്ടാണ് ഹൈക്കുവിൽ. എന്റെ കാഴ്ചപ്പാടിൽ മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങളിലും ഉണ്ട് ആത്മാവ്. കാടിന്, പുഴയ്ക്ക്, വായുവിന് അങ്ങനെ കാണുന്ന എന്തിലും ഞാൻ കാണുന്നു ആത്മാവിനെ. ഒരുദാഹരണം പറഞ്ഞാൽ, കൂട്ടിലുള്ള ഒരു പക്ഷിയെ കാണുമ്പോൾ നമുക്ക് അതിനെ മനോഹരമായി ശബ്ദിക്കുന്ന കാണാൻ ഭംഗിയേറിയ ഒരു പക്ഷി മാത്രം. ഭക്ഷണവും വെള്ളവും എല്ലാം അതിന് കിട്ടുന്നുണ്ട്. പക്ഷേ ഈ ഭൂമിയിൽ യഥേഷ്ടം പറന്നു നടക്കാനുള്ള അതിന്റെ അവകാശത്തെ, അതിന്റെ സ്വപ്നത്തെ എല്ലാം ഇല്ലാതാക്കിയാണ് ആ പക്ഷി ആ കൂട്ടിൽ കിടക്കുന്നത്. അതിനെതിരെ ആ പക്ഷിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ആ സ്വർണ്ണക്കൂട്ടിൽ ആ കിളി ചത്തതിന് തുല്യമല്ലേ കിടക്കുന്നത്.!? കാട്ടിൽ നിന്നും നാട്ടിലേക്ക് പറിച്ചുനട്ട കരിവീരൻ പല ഉത്സവങ്ങൾ പോലുള്ള ആഘോഷങ്ങളിൽ ഗത്യന്തരമില്ലാതെ നിശബ്ദനായി ആടയാഭരണങ്ങൾ അണിഞ്ഞ് അസഹ്യമായ ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും നടുക്ക് ...