Posts

Showing posts from February, 2022

യുദ്ധമേ നീ നേടുന്നതെന്ത്?

Image
റഷ്യ യുക്രെയ്നിൽ പോയപ്പോൾ ചൈനയ്ക്കും ഒരു മോഹമുണ്ടായി... തായ്‌വാനിലേക്ക്.... ഇവിടെ എന്നും തീരാത്ത മോഹവുമായി പാകിസ്ഥാൻ തലയ്ക്കു മുകളിൽ.. ദൈവമേ... ഈ "തലവൻ"മാർ എല്ലാം കൂടി എന്താണ് ചെയ്യുന്നത്?!  എല്ലാവരുടെയും കൈയിൽ വേണ്ടുവോളം ആയുധങ്ങളും ഉണ്ട്. അതെല്ലാം ഉപയോഗിക്കാൻ അവസരം കാത്തിരുന്നവരെ... ഉപയോഗശേഷം ഈ ലോകത്ത് നിങ്ങൾ കൊടുക്കുന്ന സമ്മാനങ്ങൾ എന്തൊക്കെയാണ്?!  ജീവിതത്തിൽ ഇതുവരെ ഒരു കത്തി പോലും കാണാത്തവർക്ക് യുദ്ധം ചെയ്യാൻ ആയുധങ്ങൾ കൊടുക്കുന്നു.!! കൊറോണ എല്ലാം യുദ്ധക്കൊതിയന്മാരെയും ഇല്ലാതാക്കുമെന്ന് വിചാരിച്ചു. ഈ മനുഷ്യജന്മങ്ങൾ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം യുദ്ധങ്ങൾക്ക് ശമനം ഉണ്ടാകില്ല. എത്ര പാഠങ്ങൾ പഠിച്ചാലും പഠിക്കില്ല. ബുദ്ധി കൂടുന്നതിനനുസരിച്ച് മാനവരാശിക്ക് നാശം ഉണ്ടാകാനുള്ള ഓരോ കണ്ടുപിടിത്തങ്ങൾ കണ്ടുപിടിക്കും.   മന്ദബുദ്ധികൾ ആയവരോട് ഇപ്പൊ ബഹുമാനം തോന്നുന്നു.  പലരുടെയും ജീവിക്കാനുള്ള അവകാശങ്ങൾ ഇല്ലാതാക്കി നിങ്ങൾ യുദ്ധത്തിലൂടെ നേടുന്നത് എന്താണ്? ചുറ്റിനും നിസ്സഹായാവസ്ഥ... എങ്ങും ദുഃഖം മാത്രം... നിരപരാധികളെ കൊന്നൊടുക്കുന്നതിൽ എന്ത് പുണ്യമാണ് കിട്ടുന്നത്? യുദ്ധ...

വാലന്റൈൻസ് ഡേ

Image
കലാഭവനിൽ പോകുമ്പോൾ ഞാൻ രാഷ്ട്രീയക്കാരെ പോലെയാണ്.  അവരുടെ കയ്യിൽ ചെറിയ ഡയറി ആണെങ്കിൽ എന്റെ കൈയിൽ  വലിയൊരു ഡയറി, ഒരു പേൾസ്, ഒരു കുട. ഈ ഡയറി എന്റെ സംഗീത ക്ലാസ്സിൽ കൊണ്ടു പോകാനാണ്. മഴപെയ്താലും ഇല്ലെങ്കിലും വെയിൽ  ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ കുട എടുത്തിരിക്കും. ഇല്ലെങ്കിൽ ഞാൻ തനിച്ചാണെന്ന തോന്നൽ ഉണ്ടാകും.  അന്നും പതിവ് പോലെ ക്ലാസ്സിൽ പോകാനായി ബസ്റ്റോപ്പിലെത്തി. ബസ്റ്റോപ്പിൽ കുറച്ചു പേരുണ്ട്.  എതിർവശത്തുള്ള സ്റ്റോപ്പിലും കുറച്ച് ആളുകൾ ഉണ്ട്. ബസ്സ് വരാറായപ്പോൾ എതിർവശത്ത് നിന്ന ഒരു മനുഷ്യൻ ഈ ബസ്സ്റ്റോപ്പിലേക്ക് വന്നു. അപ്പോൾ തന്നെ ബസ് വന്നു. ബസ്സിൽ ഞാൻ കയറിയ ഉടനെ ബസ്സിലുള്ളവർ എന്നോട് പറഞ്ഞു : "ദേ കുട്ടിയെ വിളിക്കുന്നു. " ഞാൻ ഉടനെ തിരിഞ്ഞു നോക്കി. എന്റെ പുറകെ ബസ്സിലേക്ക് കയറാൻ വന്നയാൾ ബസ്സിൽ കയറാതെ എനിക്കെന്തോ തരുന്നു! ഞാൻ വേഗം ഓർക്കാതെ കൈ നീട്ടി. കാരണം അയാൾ എന്റെ കയ്യിൽ നിന്നും പോയതെന്തെങ്കിലും എടുത്തു  തരുന്നതാണെന്ന് വിചാരിച്ച്.  വേഗം അയാൾ എന്റെ കൈയ്യിലേക്ക് ഒരു ചുവന്ന റോസാപ്പൂ തന്നു.! പിന്നെന്തോ ചിരിച്ചോണ്ട് പറഞ്ഞു. വാങ്ങിയ അമ്പരപ്പിൽ ഞാൻ വേഗം പൂ...

സാനിറ്റൈസർ

Image
സാനിറ്റൈസർ അന്നറിയാതെ വാങ്ങിയല്ലോ അതെന്താണെന്നറിയില്ലല്ലോ  അന്നുപയോഗം വന്നില്ലല്ലോ അറിഞ്ഞാനേരം കിട്ടിയില്ലല്ലോ! ഇന്നറിഞ്ഞു വാങ്ങുന്നല്ലോ ഇതെന്താണെന്നറിഞ്ഞല്ലോ ഇന്നെന്നും ഉപയോഗമാണല്ലോ ഇതെന്നും വാങ്ങി മുടിയുന്നല്ലോ!! ✍️✍️ഷൈനി

മീരയോ രാധയോ (കഥ )

Image
ഡാൻസിൽ മിടുക്കിയായ വിദ്യയെ അച്ഛൻ മികച്ച ഒരു സ്ഥാപനത്തിൽ തന്നെ പഠിക്കാൻ ചേർത്തു. അവിടെ താമസിച്ചു പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. മാസത്തിലോ മറ്റോ പ്രോഗ്രാം ഉണ്ടാകാറുണ്ട്. അതിൽ നന്നായി കളിക്കുന്നവരെ അവർ പ്രോഗ്രാമിന് കൊണ്ടു പോകും.   അവിടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യം ഉണ്ട്. അങ്ങനെ അവൾ ആദ്യമായി സ്വന്തം വീട്ടുകാരെ പിരിഞ്ഞ് ഹോസ്റ്റലിൽ താമസം തുടങ്ങി. അതിരാവിലെ ക്ലാസ്സ് തുടങ്ങും.  പല പ്രായത്തിലുള്ളവർ അവളുടെ ക്ലാസ്സിൽ ഉണ്ട്. വിദ്യ ആദ്യമായി ക്ലാസിലേക്ക് കടന്നു. അവിടെ അവളെ എതിരേൽക്കാൻ ഒരുപാട് പേരുണ്ടായിരുന്നു.  പൊതുവേ നാണം കുണുങ്ങിയായ അവൾ ആരോടും അധികം മിണ്ടാറില്ല. ഓരോ ക്ലാസ്സും വളരെ ശ്രദ്ധയോടെ പഠിക്കാൻ വിദ്യയ്ക്ക് കഴിഞ്ഞു. അവളുടെ ഡാൻസിൽ സംതൃപ്തിയായ ടീച്ചർ അവളെ അടുത്ത പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തു. പതിയെപ്പതിയെ ക്ലാസിലെ എല്ലാവരുമായി അവൾ കമ്പനിയായി. അവിടെ എല്ലാവരോടും അവൾ ഒരുപോലെയാണ് പെരുമാറിയത്.  കൂട്ടത്തിൽ നന്നായി കളിക്കുന്നവനെ അവൾ ശ്രദ്ധിച്ചു. പ്രോഗ്രാമിൽ കൃഷ്ണനായി വേഷമിടുന്നത് അവനാണ്.... ദേവൻ. രാധയായി വന്നതോ...

ന്യായം

Image
ചെറുപ്പത്തിൽ മാതാപിതാക്കളും ഗുരുക്കന്മാരും പറഞ്ഞു തരുന്നത് അതേപോലെ മനസ്സിലേക്ക് എടുക്കും. വലുതാകുന്തോറും അതിൽ ചില തെറ്റുകൾ ഉണ്ടെന്ന് സ്വന്തം തലച്ചോറ് കണ്ടെത്തിയാൽ അത് പുറത്തേക്ക് കളയാനും മടിക്കരുത്. എന്നോർത്ത് അവരെ മോശക്കാരാക്കാനുള്ള യോഗ്യതയൊന്നും നമുക്കില്ല. 99 ശതമാനവും അവരാണ് ശരി. പൂർണതയുള്ള ആരുമില്ല. വ്യക്തി ബന്ധത്തേക്കാളും ന്യായത്തിന് വില കൊടുക്കണം. എന്നാലേ സത്യവും ധർമ്മവും വിജയിക്കൂ.  ന്യായത്തെ എതിർത്തു പോയ സ്നേഹം എന്നെങ്കിലും ഒരിക്കൽ തിരികെ വരാതിരിക്കില്ല.  തിരുത്തേണ്ടത് തിരുത്തി എന്ന് വിചാരിച്ച് അവരോടുള്ള ബഹുമാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല. ✍️✍️ഷൈനി 

സോറി (ക്ഷമിക്കണം)

Image
 പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ബസ്സിൽ നല്ല തിരക്കാണ്. ബസ്സിൽ ആദ്യം കയറാൻ പറ്റിയില്ലെങ്കിലും അവസാനമെങ്കിലും കയറാൻ നോക്കും. കായിക ബലത്തിൽ ഞാൻ വളരെ പിന്നിലാണ്. ഡ്രൈവർക്ക് എങ്ങാനും അബദ്ധം പറ്റി എന്റെ മുന്നിൽ നിർത്തിയാൽ അവിടെ കാത്തു നിന്നവരിൽ ആദ്യത്തെ ചുവട് എന്റെ ആകും. അത് ആണ്ടിലോ  മറ്റോ നടക്കുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു സീറ്റ് കിട്ടിയാൽ അത് മറ്റൊരു അത്ഭുതവും.  അന്നും പതിവു പോലെ ഓഫീസിലേക്ക് പോകാൻ ഞാൻ കലൂരിലേക്കുള്ള ബസ്സിൽ കയറി. നല്ല തിരക്ക്. അതൊരു പുതിയ അനുഭവമല്ല. ബസ്സിൽ ഞാൻ എപ്പോഴും മുന്നോട്ട് നിൽക്കും. ചിലപ്പോൾ ഞാനാണോ ഡ്രൈവറാണോ വണ്ടി ഓടിക്കുന്നത് എന്ന് സംശയം തോന്നും. പുറകിൽ നിൽക്കുന്നവരോടുള്ള ബഹുമാനം കൊണ്ട് പരമാവധി പുറകോട്ട്  പോകാതെ നോക്കും. ഇല്ലെങ്കിൽ "ചുരുളി" കുറച്ചെങ്കിലും അറിയണം.   നിനച്ചിരിക്കാതെ മുന്നിലെ ലോങ്ങ് സീറ്റിൽ എനിക്ക് ഇരിക്കാൻ സ്ഥലം കിട്ടി. ഞാനിരുന്നു. സ്ഥിരം കാണുന്ന കുറച്ചു കാഴ്ചകൾ കണ്ടു. എന്റെ സ്ഥലം എത്താറായി. സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്നെ ഞാൻ എഴുന്നേറ്റു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ പന്തികേട് തോന...

സംഘർഷം

Image
അന്നൊരിക്കൽ അമ്മ ഓഫീസിൽ നിന്നും വന്നപ്പോൾ എനിക്ക് നല്ല പനിയും ഛർദ്ദിയും. ഞങ്ങൾ ആ ക്വാർട്ടേഴ്സിലേക്ക് മാറിയിട്ട് അധികം ദിവസം ആയില്ല. അവിടെ അടുത്തുള്ള ഹോസ്പിറ്റലിനെ കുറിച്ച് അറിയില്ല. സഹായത്തിനായി അടുത്ത് താമസിക്കുന്ന ആളെ വിളിച്ചു. അദ്ദേഹം ഞങ്ങൾക്ക് വഴി പറഞ്ഞു തന്നിട്ടും മനസ്സിലായില്ല. എന്റെ അവസ്ഥ കണ്ടപ്പോൾ പുള്ളിക്കാരൻ കൂടെ വരാം എന്ന് പറഞ്ഞു. ഹോസ്പിറ്റലിലേക്ക് ഞങ്ങൾ മൂന്നു പേരും പോയി. അവിടെ ചെന്ന് ഡോക്ടറെ കാണാനുള്ള ചീട്ടു എടുത്തു. അത്രയ്ക്ക് വലിയ ഹോസ്പിറ്റൽ ഒന്നുമല്ല. എന്നാലും രോഗികൾ കുറച്ച് ഉണ്ട് കാണാൻ. മൂന്നോ നാലോ  രോഗികൾ കഴിഞ്ഞിട്ടാണ് എന്റെ നമ്പർ. എന്തായാലും അവിടെ കണ്ട സീറ്റുകളിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു. അവിടെയിരുന്നു കൊണ്ട് ഞാൻ ആശുപത്രിയെ ഒന്ന് കാണുകയാണ്. കണ്ടു കണ്ടു വന്നപ്പോൾ ഇടയ്ക്ക് എന്റെ കണ്ണുകൾ ഒന്നിൽ ഉടക്കി. എന്തോ എഴുതി വെച്ചിരിക്കുന്നു. വായിച്ചിട്ട് മനസ്സിലാകുന്നില്ല. വീണ്ടും വീണ്ടും വായിച്ചു. ഒരു പിടിയും കിട്ടുന്നില്ല. ഞാൻ അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ അമ്മയെ നോക്കി. അവിടെ എഴുതിയിരിക്കുന്നത് എന്താണെന്ന് അമ്മയോട് ചോദിച്ചു. അമ്മ അത് വായിച്ചിട്ട് എന്നെ രൂക്ഷമ...