Posts

Showing posts from August, 2022

ഞാനെന്ന മഴ

Image
 എന്നിലെ എന്നെ തേടി പലരും വരും. എന്നെ മാറോടണയ്ക്കും. ഞാൻ ഇല്ലാതായാൽ അവർക്ക് സഹിക്കാൻ കഴിയില്ല. ഞാൻ അവരുമായി കൂടുതൽ അടുത്താലും അവർക്ക് സഹിക്കാൻ കഴിയില്ല. പുകഴ്ത്തുന്നതിനൊപ്പം എന്നെ പുലഭ്യവും പറയും! ഞാൻ എല്ലാവർക്കും സ്വന്തം. ഏത് ഭാവത്തിലും എവിടെയും ഞാൻ വരും. രൗദ്രഭാവത്തിൽ വന്നയെന്നിൽ അലിഞ്ഞ് ചേർന്നില്ലാതായവരെ കണ്ടു ചിരിക്കുന്നവരെ.... നിങ്ങളും എനിക്ക് അന്യരല്ല. ഞാനെന്ന ഭാവത്താൽ നിൽക്കുന്നവരെ....  ഞാനിന്ന് നിന്നിലെ 'ഞാൻ ' ഞാനിങ്ങെടുത്താൽ ഞാനാണോ നീയാണോ ആ ചിരിയിൽ മുന്നിൽ!? ✍️ഷൈനി

വേണോ?

Image
"ചിത്രഗുപ്താ.... " " പ്രഭോ  പറഞ്ഞാലും. " " നോം ഒരു തീരുമാനത്തിലെത്തി. " " എന്ത് തീരുമാനം? എന്തിനുള്ളത്? അങ്ങ് പറഞ്ഞാലും." " ഭൂമിയിലെ കാര്യം വലിയ കഷ്ടമാണ്. മരണദേവനായ ഞാൻ ഇടപെട്ടേ പറ്റൂ. ഇനിയും ഈ ആത്മാക്കളുടെ ദുഃഖം കാണാൻ വയ്യ. " "അങ്ങ് എന്താണ് ചെയ്യാൻ പോകുന്നത്?" " ഇനിയങ്ങോട്ട് കൊലപാതകം ചെയ്യാൻ പോകുന്നവരുടേയും, അതിനു പ്രേരിപ്പിക്കുന്നവരുടേയും ആത്മാവിനെയാണ് ഞാൻ കൊണ്ടു വരുന്നത്, കൂടെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നവരുടെയും. അങ്ങനെ ആകുമ്പോൾ നിരപരാധികളായ ഒരുപാട് പേരുടെ മരണം ഒഴിവാക്കാം. പിന്നീട് അവരുടെ സമയം ആകുമ്പോൾ അവരെ ഞാൻ കൊണ്ടു വരും." " വേണം പ്രഭോ വേണം. " " ചിത്രഗുപ്താ... നിരപരാധികളുടെ ജീവൻ എടുത്തിട്ടും അവരുടെ ആത്മാവിനും ശാന്തി കൊടുക്കത്തില്ലയിവർ. കോടതിയിൽ ചെന്നാലോ ദൃക്സാക്ഷികൾ എല്ലാം കൂറുമാറും. പ്രതികൾ നിഷ്കളങ്കരായി മാറുകയും ചെയ്യും. മരണപ്പെട്ടിട്ടും മരണപ്പെട്ടിട്ടില്ലാന്ന് വരുത്തി തീർക്കാൻ കഴിയുന്ന നീതി പീഠങ്ങൾ.! എങ്ങും അശാന്തി. അവസാനം മരിച്ചവരെ ഞാൻ ഭൂമിയിലെ കോടതിയിലും ചാനൽ ചർ...

ഓണം

Image
ഓണത്തിന് ഇനി അധികം ദിവസങ്ങൾ ഇല്ല. ന്റെ മനസിലെ ഒരു വിഷമം ഓണത്തിന് മുന്നേ പറയണമെന്ന് തോന്നി. അന്യ നാടുകളിൽ നമ്മൾ മലയാളികൾ എന്ന് പറഞ്ഞ് ആഘോഷിക്കുന്ന, മതം നോക്കാതെ ആഘോഷിക്കുന്ന, എന്നെ -  ഇങ്ങ് മലയാളക്കരയിൽ മതം നോക്കി ആഘോഷിക്കുന്നു.  എല്ലാവരും ഇല്ല...  എന്നാലും കുറച്ചു പേര് അങ്ങനെയാണ്. കള്ളമല്ല. അവരോട് പലരും ഇതിനെതിരെ സംസാരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എനിക്ക് വേണ്ടി വാദിക്കുന്നത് കണ്ട ഞാൻ അപ്പോഴെല്ലാം ഒരുപാട് വേദനിച്ചിട്ടുണ്ട്.  കേരളത്തിന്റെ ദേശീയ ഉത്സവത്തെ ഒരു മതത്തിന്റെ പേരിൽ മാറ്റുന്നവരെ നിങ്ങൾക്ക് അന്യനാടുകളിൽ എല്ലാ മതങ്ങളും വഴക്കിട്ട് പോയോ? കേരളത്തിൽ ഹിന്ദുക്കൾ അല്ലാത്തവർ ആഘോഷിക്കുമ്പോൾ എന്തിന് ആശ്ചര്യപ്പെടുന്നു? "അവരേ... ഹിന്ദുക്കൾ അല്ലെങ്കിലും ഹിന്ദുക്കളെപ്പോലെ സദ്യ ഒരുക്കി ആഘോഷിക്കുന്നു... " എന്തിനിങ്ങനെ പറയുന്നു?! എല്ലാവരെയും അടച്ചു പറയുന്നില്ല എന്നാലും ഉണ്ട് ചിലർ. സദ്യ ഹിന്ദുക്കളുടെ മാത്രം കുത്തകയല്ല. അങ്ങനെയാണെങ്കിൽ കേരളത്തിന്റെ ദേശീയോത്സവം എന്ന പേര് എനിക്ക് വേണ്ട.  ന്റെയുള്ളിൽ മതമില്ല. നിങ്ങൾ മലയാളികൾ മാത്രമാണ് ഉള്ളത്...

ചാരം

Image
      പോയ അനാചാരങ്ങളെല്ലാം തിരികെ പരിപാവനമായ ആചാരങ്ങളായി കൊണ്ടു വരുന്നു. എന്താ എന്നെ മാത്രം വിളിക്കാത്തത്? എന്നെ ആർക്കും വേണ്ടേ? ഞാൻ നിങ്ങളെയെല്ലാം കണ്ടിട്ട് എത്ര നാളായി എന്ന് അറിയുമോ? എന്നെ പറഞ്ഞു വിട്ടയാളെ നിങ്ങൾക്ക് അറിയാം. ഒരു "റോയ് ". പെണ്ണിന് രണ്ട് കല്യാണം ഉണ്ടായിരുന്നു അന്നൊക്കെ. കാലങ്ങൾ മാറിയപ്പോൾ ഒന്നായി പലയിടത്തും ചുരുങ്ങി. വീണ്ടും പൂർവാധികം ശക്തിയോടെ എവിടെയും കാണുന്നു.! എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാനും മുൻപ് ഉണ്ടായിരുന്നു. എല്ലാവരും എന്നെ മറന്നു പോയി.  എനിക്ക് അങ്ങേരെ ഒന്ന് കാണണം... ആ രാജാറാം മോഹൻ റോയിയെ. പുള്ളിയുടെ കാലുപിടിച്ച് പറഞ്ഞതാ ഞാൻ, എന്നെ പറഞ്ഞു വിടല്ലേ എന്ന്. പക്ഷേ കേട്ടില്ല.  ഇപ്പോൾ എന്റെ പേര് പോലും ആരും ഓർക്കുന്നില്ല. അതെ ഞാൻ തന്നെ സതി.! ✍️ഷൈനി 

ഞെട്ടിയോ!

Image
അന്ന്! "കേട്ടോ... ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ വിട പറയുകയാണ്." "  എന്താ...? എന്താ പറഞ്ഞത്? " "സത്യം... അങ്ങനെ അതും സംഭവിക്കുന്നു." " യ്യോ..! മുറിച്ചു മാറ്റുന്നോ? ഓർക്കാനേ വയ്യ. ഒന്നായവരെ രണ്ടാക്കുന്നോ? " "ഉം.. അതേന്നേ... ഇവിടെ ഞെട്ടിക്കൊണ്ടിരുന്നോ." വർഷങ്ങൾ കഴിഞ്ഞ് ഇങ്ങനെയും! " അതേ.. പണ്ട് ഇന്ത്യയും പാക്കിസ്ഥാനും ഒന്നായിരുന്നു. " "ങ്ങേ...! എന്ത്? തമാശ പറയല്ലേ." " ഞാൻ എന്തിനാ തമാശ പറയുന്നത്. സത്യമാണ്. അങ്ങനെ ചരിത്രത്തിൽ പറയുന്നുണ്ട്." " ചുമ്മാതല്ല ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് കളിക്ക് ഇത്ര പ്രാധാന്യം!" " നല്ല സ്നേഹത്തോടെ കഴിഞ്ഞവർ ആയിരുന്നു. അന്നേരം കച്ചവടത്തിന്റെ പേരും പറഞ്ഞു ലോകത്തെ മുഴുവൻ വായിനോക്കി നടന്ന ബ്രിട്ടീഷ് കൊള്ളക്കാരുടെ ആഗമനത്തോടെ മതമെന്ന ഭ്രാന്ത് ഇന്ത്യയെ കീറിമുറിക്കാൻ തീരുമാനിച്ചു. കീറിമുറിച്ച് അധികം ആകുന്നതിനു മുന്നേ  രാഷ്ട്രപിതാവിനെയും  ഒരു മതഭ്രാന്തൻ  ഇല്ലാതാക്കി. അതായിരുന്നു ഇന്ത്യ. അല്ല ഇനിയും ഇതാകണോ? " "യ്യോ..!...

കായം

Image
     സാമ്പാറിലും രസത്തിലും മറ്റും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് കായം. അമ്മയ്ക്ക് കായം കുറച്ചു മുന്നിട്ടു നിൽക്കണം. എനിക്ക് മുന്നോട്ടും പിന്നോട്ടുമില്ല. ഗുണങ്ങൾ ഏറെയുണ്ട്, എന്ന് വിചാരിച്ച് അമിതമായാലും കഴിക്കാൻ ബുദ്ധിമുട്ടാണ്. കട്ടിയായി ഇരിക്കുന്ന കായം ഇട്ടാൽ മിക്കപ്പോഴും മുഴുവനും അലിയാത്തതു കൊണ്ട് പൊടിക്കായമാണ് ഞാൻ വാങ്ങിക്കുന്നത്. കട്ടിക്കായം ഇട്ടാൽ മിക്കപ്പോഴും ഏതെങ്കിലും കഷ്ണത്തിന്റെ  കൂടെ കായത്തിന്റെ പകുതിയും  എന്റെ വായിൽ എത്തും. ഹൊ.! പിന്നെ പറയേണ്ടല്ലോ..? പല്ലിൽ പറ്റിയിരിക്കുന്ന കായത്തിന് പുറത്തേക്ക് പോകാനും ഭയങ്കര മടിയാണ്. അതെല്ലാം രുചിച്ചു തന്നെ ഇറക്കണം.  ഈയിടെ കായം കാരണം എന്റെ ക്ഷമ നശിച്ചു. എവിടെയെങ്കിലും പറ്റിപ്പിടിച്ചിരുന്നാൽ അവിടെ നിന്നും പോകാൻ കക്ഷിക്ക് ഭയങ്കര മടിയാണ്. ഇടയ്ക്കിടെ ചോദിക്കാതെ കൂടുതൽ വരും. ഗുണത്തിന് കുറച്ചു മതിയല്ലോ, എന്തിനാ ഇത്രയും!  പക്ഷേ പറഞ്ഞാൽ കേൾക്കില്ല. എന്നോട് അത്രയ്ക്ക് ഇഷ്ടമാണ്. എന്നോടുള്ള ഇഷ്ടം ഒരുപാട് ആകുമ്പോൾ എനിക്ക് പറ്റുന്ന പോലെ എടുത്തു കളയും.  പക്ഷേ എടുത്തു കളയാൻ ...

അവയവദാനം

Image
  ഇന്ന് ഓഗസ്റ്റ് 13 ലോക അവയവദാന ദിനം. വാങ്ങിക്കാൻ കഴിയുന്നതിനേക്കാൾ എല്ലാവർക്കും കൊടുക്കാനുള്ള മനസ്സ് ഉണ്ടാകട്ടെ. കൊടുക്കുന്തോറും കിട്ടുന്ന പുണ്യം. നിറയെ ധനമായി ഞാൻ ഈ ഭൂമിയിലേക്ക് എന്തിനോ എവിടെ നിന്നോ എപ്പോഴോ വന്നു. പോകുമ്പോൾ എന്റെ ധനങ്ങൾ എല്ലാം അതിന് അർഹതപ്പെട്ടവർക്ക് ഒരു കോട്ടവും കൂടാതെ കൊടുക്കാൻ എനിക്ക് ആയാൽ ആ പുണ്യം എന്റെ ആത്മാവിന് സ്വന്തം. മരണ ശേഷമുള്ള കർമ്മങ്ങൾ - "നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാനുള്ള ആ കർമ്മത്തോട് പുച്ഛം മാത്രം. ജീവനുള്ളപ്പോൾ തരാത്ത സ്നേഹം മരണ ശേഷം വിതറിയാൽ അതിൽ ഒരു തരി പോലും ആത്മാവിന് വേണ്ട."  ആത്മാവ് ആക്രമിക്കുമെന്ന ആശങ്കയാൽ ചെയ്യുന്ന ആചാരങ്ങളെല്ലാം ആത്മാവിന് വേണ്ടി അല്ലല്ലോ! ജീവിച്ചിരിക്കുന്ന ബാക്കി ജീവനുകൾക്ക് അല്ലേ? ഏത് കർമ്മം ചെയ്താലും അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവരവർക്ക് സ്വന്തം.  എന്നാൽ ജീവനുള്ളപ്പോൾ ജീവനുതുല്യം സ്നേഹിച്ചാൽ, ആ ജീവൻ പോയാൽ ആ ആത്മാവിന് അർപ്പിക്കുന്നതെന്തും, ആ ആത്മാവിനോടുള്ള ആദരവ്. അത് തടയാൻ ആർക്കും അവകാശമില്ല. ✍️ഷൈനി 

നീയന്ന് വന്നിരുന്നെങ്കിൽ!

Image
അന്നൊക്കെ നന്നായിട്ട് കളിക്കുന്ന കുട്ടികളെ മാത്രമേ ആനുവൽ ഡേയ്ക്ക് തിരഞ്ഞെടുക്കുകയുള്ളൂ. ഇന്നാണെങ്കിൽ ഏതെങ്കിലും ഒരിനത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ അധ്യാപകർ നോക്കും. സെന്റ് തോമസ് ഗേൾസ് ഹൈസ്കൂളിൽ എല്ലാ ആനുവൽ ഡേയ്ക്കും ഡാൻസ് ടീച്ചർ എന്നെ പ്രോഗ്രാമിന് തിരഞ്ഞെടുക്കുമായിരുന്നു. അതുകൊണ്ടു തന്നെ അവിടെ ആ സ്കൂളിൽ എല്ലാവർക്കും എന്നെ അറിയാം .  ഒമ്പതാം ക്ലാസിലേക്ക് ആയപ്പോൾ ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂളിൽ ചേർന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഞാനും എന്റെ കൂട്ടുകാരും യൂത്ത് ഫെസ്റ്റിവലിന് ഒപ്പന കളിക്കാൻ തീരുമാനിച്ചു. പക്ഷേ ആദ്യം അധ്യാപകരുടെ മുന്നിൽ കളിച്ച്, അവർക്ക് തൃപ്തിയായാൽ മാത്രമേ സ്റ്റേജിൽ കളിക്കാൻ സമ്മതിക്കൂ. അതുമാത്രമല്ല, റെക്കോർഡ് ചെയ്ത പാട്ടിട്ട് കളിക്കരുതെന്നും നിബന്ധനയുണ്ട്. എന്തായാലും ഞങ്ങൾ തകർത്തു കളി തുടങ്ങി. എല്ലാവരും നന്നായി പ്രാക്ടീസ് ചെയ്തു. മത്സരത്തിൽ ഒപ്പനപ്പാട്ട് ഒരു കുട്ടി പാടണം. ആ കുട്ടിയിടുന്ന താളത്തിനും പാട്ടിനും അനുസരിച്ച് ബാക്കി കുട്ടികൾ കളിക്കണം.  ടീച്ചേഴ്സിന് മുന്നിൽ കളിക്കേണ്ട ദിവസം ഞങ്ങൾ ഒന്നൂടെ പ്രാക്ടീസ് ചെയ്തു. ആരും തെറ്റിക്കുന്നില്ല. സ...

അവർ

Image
സൗഹൃദത്തിൽ ആയിരുന്നു എന്നോട് അവർ രണ്ടുപേരും. സുഹൃത്തുക്കൾ ആണെങ്കിലും ഇടയ്ക്ക് ചില പിണക്കങ്ങൾ ഉണ്ടാകും. സ്വാഭാവികം. പക്ഷേ ഇപ്പോൾ പിണങ്ങി പോയിട്ട് കുറെ ദിവസമായി. മഴയാണ് ഇതിനെല്ലാത്തിനും കാരണം. അവർക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഞാൻ മഴയെ സ്നേഹിച്ചു. അതുകൊണ്ട് എന്താ...  ഇപ്പോൾ അവർ രണ്ടുപേരും പിണങ്ങി പോയി. വരും വരാതിരിക്കില്ല. ഒരിക്കലെങ്കിലും ഞാൻ നിങ്ങളോട് പിണങ്ങിയിട്ടുണ്ടോ? എന്താ നിങ്ങൾ മാത്രം ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നത്?  ഇത് ശരിയല്ലാട്ടോ. എന്നെയൊന്നു മനസ്സിലാക്കൂ... നിങ്ങൾ തിരികെ വന്നാലേ... എന്റെ കൂടെ കൂടിയിരിക്കുന്ന ബധിരയും മൂകയും എന്നിൽ നിന്ന് പോകുള്ളൂ. ഇനിയും വൈകിക്കേണ്ട. കണ്ടേ പറ്റൂ. പണ്ടെപ്പോഴോ കണ്ടതാ. ഇപ്പോൾ എങ്ങനെയാണോ എന്തോ? ഇ. എൻ. ടി ഡോക്ടർ ചെവിക്കകത്തും തൊണ്ടയ്ക്കകത്തും കുത്തുമോ? എന്ത് ചെയ്താലും വേണ്ടീല്ല. പോയവർ തിരികെ വന്നാൽ മതി. ✍️ഷൈനി 

പ്രിയ കൂട്ടുകാരാ...

Image
                              1-8-2022  എറണാകുളം  പ്രിയപ്പെട്ട സാജുവിന്,         പ്രിയ സുഹൃത്തേ.... നിനക്ക് ഒരു കത്ത് അയക്കണമെന്ന് ഏറെ നാളായി ഞാൻ ആഗ്രഹിക്കുന്നു. നീ ഇപ്പോൾ എന്തെടുക്കുവാ? നിനക്ക് സുഖമാണോ? അന്ന് ഞാൻ നിനക്ക് വേണ്ടി പാടിയ പാട്ട് നീ കേട്ടിരുന്നോ?          നമ്മൾ ഒരുമിച്ച് ഡ്രോയിങ് ക്ലാസിൽ പഠിച്ച കാലം.... പലപ്പോഴും എന്റെ ഓർമ്മയിൽ വരും. എപ്പോഴും എല്ലാവരോടും വളരെ സ്നേഹത്തോടെ നിറഞ്ഞ പുഞ്ചിരിയുടെ സംസാരിക്കുന്ന നിന്റെ മുഖം കൺമുന്നിൽ എപ്പോഴും ഉണ്ട്.            ആ സമയത്ത് നീ ഇടയ്ക്ക് എപ്പോഴും പാട്ട് പാടും. കൂടുതലും ഹിന്ദി പാട്ടാണ് പാടുക. നിശബ്ദം ആയിരിക്കുന്ന ക്ലാസ്സിൽ... നമ്മൾ എല്ലാവരും വരയ്ക്കുന്ന സമയത്ത്... അതിമനോഹരമായി ഗാനങ്ങൾ പാടി നീ ഞങ്ങൾക്ക് ആനന്ദം തരും. പക്ഷേ അതിൽ എനിക്ക് ഒരു പരാതിയുണ്ട് നിന്നോട്. കേട്ടോ...?             ഹിന്ദി ആയിക്കോട്ടെ മലയാളം ആയിക്കോട്ടെ നല്ല പാ...