ചെരുപ്പ്

അന്ന് ഒരു ശനിയാഴ്ച. ഞാൻ പതിവുപോലെ കലാഭവനിൽ നിന്നും ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കു നടക്കുകയായിരുന്നു. രാവിലെ ബസ്സ്റ്റോപ്പിലേക്കു പോകുമ്പോൾ വഴിയരികിൽ കുറേ ചേട്ടന്മാർ ഉണ്ടാകും. പൂവാലന്മാർ എന്നും വിളിക്കാം. തിരിച്ചു ക്ലാസ്സ് കഴിഞ്ഞു വരുമ്പോഴും ഇതേ കൂട്ടർ അവിടെ നിൽക്കുന്നുണ്ടാകും. അവരുടെ അടുത്തെത്തുമ്പോൾ മിക്കപ്പോഴും അവർ പാട്ട് പാടും. എപ്പോഴും എന്റെ കൈയിൽ കുടയുണ്ടായിരിക്കും. അതെന്റെ ആയുധമാണ്. ഇതുപോലുള്ളവരുടെ മുഖം കാണാതിരിക്കാൻ ഞാൻ ഈ കുട ഉപയോഗിക്കും. ഒരിക്കൽ അവർ പറയുകയാ : "ഈ കൊച്ചാണ് മഴ കൊണ്ടുവരുന്നത്." ദൂരേന്നു തന്നെ ഞാൻ കണ്ടു അവരെ. എന്തുചെയ്യാം? പതിവുപോലെ കുട തന്നെ ശരണം. നടന്നു നടന്നു ഞാൻ അവരുടെ അടുത്തെത്തി. അവർ പാടി : "മുൻകോപക്കാരീ...." അപ്പോൾ ഞാൻ കുട ആ വശത്തേക്ക് മറച്ചു. അവർ വീണ്ടും പാടി : "മുഖം മറയ്ക്കും നിന്റെ മനസ്സൊരു...." ദേഷ്യം വന്നിട്ട് ഞാനെന്റെ നടത്തത്തിന്റെ വേഗത കൂട്ടി. ആ വേഗത എന്റെ ചെരുപ്പിന് ഇഷ്ടപ്പെട്ടില്ല. അവരുടെ മുന്നിൽ വെച്ച് ചെരുപ്പ് പൊട്ടി. എന്തൊരു നാണക്കേടാ!.. ആ ചെരിപ്പും കൊണ്ട് നടക്കാൻ ഒട്ടും പറ്റുന്നില്ല. എനിക്ക് ദേഷ്യവും...