Posts

ഹൊ ന്റെമ്മേ!

Image
" ഹായ് കൊള്ളാലോ ഇത്." " മാഡം, ഇതിന്റെ കുറെ വെറൈറ്റികൾ ഉണ്ട്. അവിടെയാണ് ഇരിക്കുന്നത് വരൂ." " ആഹാ ഉഗ്രൻ! ഇതെന്താ ഹിന്ദുക്കളുടെ കാർഡില്ലേ? " " ഉണ്ട് ഓരോ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം." " സോറി എനിക്ക് ജാതിയും മതവും വേർതിരിക്കുന്നത് വേണ്ട. അങ്ങനെ വേർതിരിക്കാത്തത് മതി." " സോറി മാഡം. അത് ഉണ്ടായിരുന്നു. പക്ഷേ ഉണ്ടാക്കിയാൽ പെട്ടെന്ന് തീരും." " എന്നാ അത് ഉണ്ടാക്കിയിട്ട് മതി എനിക്ക്. ഞാൻ അപ്പോ വന്നു വാങ്ങിക്കാം. എന്നാൽ ശരി." പോകാൻ ഒരുങ്ങിയവൾ അടുത്തു കണ്ട മുറിയിലേക്ക് കടന്നു. ആ മുറിയിൽ ആണ് പുറത്തേക്കുള്ള വാതിൽ. അവിടെ രണ്ട് ജീവനക്കാർ ഉണ്ട്. അവരോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം പുറത്ത് വലിയൊരു വണ്ടി വന്നു നിന്നു. പെട്ടെന്ന് ജീവനക്കാരിൽ ഒരാൾ : " എടീ വേഗം ആ കമ്പിയെടുത്ത് ലോക്ക് ഇട്. " പക്ഷേ റൂമിന് ലോക്ക് ഇടാൻ പോകുന്നതിനു മുമ്പ് റോഡിൽ നിന്ന വണ്ടി അവർ ഇരുന്ന മുറിയേയും കൊണ്ട് യാത്രയായി. പേടിച്ചുപോയ ജീവനക്കാരും അവളും വലിയ വായിൽ കരയാൻ തുടങ്ങി. ഏതോ ട്രാഫിക് ജാമിൽപ്പെട്ടപ്പോൾ അവർ പുറത്തേക്കു നോക്കി ഒച്ചയെടുത്തു. അത്

അനസ്തേഷ്യ

Image
" അങ്ങനെ ആ ഏഷ്യയിൽ ഒന്ന് കേറി. പണ്ടുമുതലേ ആഗ്രഹം ഉണ്ടായിരുന്നു ഇതൊന്ന് അനുഭവിച്ചറിയാൻ. വിവരമില്ലാത്ത കാലത്ത് തോന്നിയ ഒരു വിവരക്കേട്. എന്നാ ഇപ്പോൾ വിവരമുണ്ടോ? എവിടുന്ന്. സർജറിക്ക് മുൻപ് ആ ഹോസ്പിറ്റലിലെ.. " " എന്താ ഹോസ്പിറ്റലിന് പേരില്ലേ? " " ഉണ്ടുണ്ട് എറണാകുളം മെഡിക്കൽ സെന്റർ." "ഹ്ങ്ങാ എന്നിട്ട്?" " മെഡിക്കൽ സെന്ററിലെ അനസ്തേഷ്യ ഉൾപ്പെടെ ഒട്ടുമിക്ക ഡോക്ടറെയും കണ്ടു. രാവിലെ തുടങ്ങിയ ടെസ്റ്റ് പേപ്പർ റിസൾട്ടോടെ വൈകിട്ടാണ് അവസാനിച്ചത്." സർജറിക്ക് രണ്ടുദിവസം മുമ്പ്  ഡോക്ടർ : " ബാക്കിൽ ഒരു ഇഞ്ചക്ഷൻ എടുക്കും. കീഴ്പ്പോട്ട് മരവിക്കും. അഞ്ചുമണിക്കൂറോളം മരവിപ്പ് ഉണ്ടാകും. ഓപ്പൺ സർജറിക്ക് ഇങ്ങനെയാണ്." എന്റെ മനസ്സ് : " അപ്പോ ബോധം ഉണ്ടാകും. എല്ലാം കാണാൻ പറ്റും." സർജറി ദിവസം രാവിലെ എട്ട് മണിക്ക് ഓപ്പറേഷൻ തിയേറ്ററിലേക്ക് ഞാൻ നീല ഉടുപ്പ് ഇട്ട് സ്ട്രച്ചറിൽ കിടന്നു യാത്രയായി. എട്ടരയ്ക്കാണ് സർജറി. ഒരു വിശാലമായ വാതിൽ തുറന്നു എന്നെ  ആരെയും കടത്തിവിടാത്ത അവിടേക്ക് എന്നെ കടത്തി വിട്ടു. അതിനുമുൻപ് എന്റെ അനിയത്തിയോട് ഞാൻ "തലയാട

ജനനി

Image
ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. ആരും ഒന്ന് നോക്കും. മുറ്റത്ത് അശയിൽ തുണി വിരിച്ചിരുന്ന എന്റെ അടുത്തേക്ക് ഓടി വന്നവളെ, ഞാൻ കൗതുകത്തോടെ നോക്കി. വാരിയെടുക്കാൻ കൈത്തരിച്ചു. പക്ഷെ എടുത്തില്ല. എടുത്താൽ ശരിയാകുമോ എന്നാലും കാന്താരി, എന്റെ ചുരിദാറിന്റെ അറ്റത്ത് പിടിച്ച് ഊഞ്ഞാലാടുന്നു. ഒപ്പം കാൽപാദത്തിൽ തോണ്ടുന്നുമുണ്ട്. കളിച്ചിരിക്കാൻ നേരമില്ലാത്തതു കൊണ്ട് ഞാൻ തിരികെ വീട്ടിലേക്ക് കയറി. പക്ഷേ എന്റെ കൂടെ അവളും വന്നു. ഞാൻ അവൾക്ക് കഴിക്കാൻ എന്തൊക്കെയോ കൊടുത്തു. ആർത്തിയോടെ അവൾ അതെല്ലാം കഴിച്ചു. വാലിട്ടെഴുതിയ കണ്ണുള്ളവൾ പിന്നീട് എന്നെ വിട്ടു പോയില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ പെട്ടെന്ന് അവളുടെ വയർ വീർത്തു വന്നിരിക്കുന്നു. പണ്ടത്തെപ്പോലെ കളിയൊന്നുമില്ല. എപ്പോഴും ഒരേ കിടപ്പ്. അവൾ ഇടയ്ക്ക് മുറിക്കകത്ത് സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. അവളുടെ ഉദ്ദേശം എനിക്ക് മനസ്സിലായി. അങ്ങനെ വിട്ടാൽ പറ്റില്ല, ഞാൻ ശ്രദ്ധിച്ചേ പറ്റൂ.. കാര്യം എനിക്ക് അവളെ ഒരുപാട് ഇഷ്ടം തന്നെ. എന്നോർത്ത് മുറിക്കകത്ത് അവൾക്ക് തോന്നുന്ന സ്ഥലത്ത് പോയി പ്രസവിക്കുന്നത് ശരിയാണോ? ശരിയല്ല. അവൾക്ക് വേണ്ട ഭക്ഷണം ഒക്കെ ഞാൻ കൊടുക്കും. അവളുടെ

അച്ഛന്റെ പെട്ടിയിലെ നിധി!

Image
അച്ഛൻ ഞങ്ങളെ വിട്ടുപോയ നാളിൽ അറിഞ്ഞു ഒരു സത്യം. പട്ടിണിയാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന്. അച്ഛൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ. നെവൽ ബേസിൽ ജോലിയുള്ള അച്ഛന്റെ സ്വത്തായിരുന്നു ഞങ്ങൾ. പലരെയും അച്ഛൻ സാമ്പത്തികമായും ശാരീരികമായും പ്രതിഫലം മോഹിക്കാതെ സഹായിച്ചു. ഒരു ആത്മാർത്ഥ സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി  അച്ഛൻ ജാമ്യം നിന്നു. സുഹൃത്ത് തിരികെ നന്ദി സൂചകമായി പണം തിരിച്ചടയ്ക്കാതെ അച്ഛനെ സഹായിച്ചു. അച്ഛന്റെ ശമ്പളത്തിൽ നിന്നും ഈ തുക തിരിച്ചു പിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ വീട്ടിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉണ്ടായി. പക്ഷേ അന്നും ഞങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വന്നട്ടില്ല. ഒരു നാളിൽ പെട്ടെന്ന് ദൈവം അച്ഛനെ അങ്ങ് വിളിച്ചു. തന്റേടമില്ലാത്ത അമ്മ എട്ടും പൊട്ടും തിരിയാത്ത കുട്ടികളായ ഞങ്ങളെയും കൊണ്ട് ജോലി വേണ്ടെന്ന് പറഞ്ഞു നാട്ടിലേക്ക് പോയി. പക്ഷേ അവിടെ നിന്നും അച്ഛന്റെ നല്ലവരായ സുഹൃത്തുക്കൾ നിർബന്ധിച്ചു തിരികെ കൊണ്ടു വന്നു. അച്ഛന്റെ ജോലി എത്രയും പെട്ടെന്ന് അമ്മയ്ക്ക് കിട്ടാനുള്ള ശ്രമം അവർ നടത്തി. ജോലി കിട്ടുന്നതുവരെ അതുവരെ ജീവിതത്തിൽ അനുഭവിക്കാത്ത പലതും നേരിടേണ്ടി വന്നു. അച്ഛ

വേഗം പറഞ്ഞോ

Image
 "അമ്മേ..... ഓടിവന്നേ..... ഇതു കണ്ടോ?" " എന്താ കണ്ണാ? " "വേഗം വാ.... " " എടാ കൊച്ചേ, ഇപ്പൊ വരാൻ പറ്റില്ല. അടുപ്പിൽ ഇരിക്കുന്നത് കരിയും." " അമ്മേ.... ഒന്ന് പെട്ടെന്ന് വാ... " " ഈ കൊച്ച്! എന്താടാ? " " ഇത് നോക്കിയേ. ഇതെന്താ? "ഇതെന്താ? ഞാൻ നോക്കട്ടെ. അയ്യേ...." " എന്താ അമ്മേ....? എന്തായിത്? " " ഇറച്ചി.  കോഴിയിറച്ചി. ഇതാരാ ഈ മേശപ്പുറത്ത് കൊണ്ടു വച്ചത്? " " അയ്യേ....! ഇതാരാമ്മേ ഇവിടെ വെച്ചത്?" "നിക്ക്, വെച്ചയാള് അവിടെ എന്നെ വിളിക്കുന്നുണ്ട്." "ആര്!?" " നീ വാ.... കാണിച്ചു തരാം. " " ആര് കാക്കയോ!? " " അതെ രാവിലെ തുടങ്ങി എന്നെ വിളിക്കുന്നുണ്ടായിരുന്നു. അടുക്കളയിലെ തിരക്ക് കാരണം എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. " " എന്നാലും ഈ കാക്ക!" " ദേ..... കാക്കേ, വേറെ വല്ലവരും ആയിരുന്നെങ്കിൽ കൂടോത്രം ആണെന്ന് വിചാരിച്ച് ഇപ്പോൾ നാട്ടുകാരെ സംശയിച്ചേനെ. നീ ഏത് വീട്ടുകാരുടെ ചട്ടിയിൽ തലയിട്ടാണ് ഈ കോഴിയിറച്ചി എനിക്ക് സമ്മാനമായി ഇവിടെ വെ

മാറിയല്ലോ (കഥ)

Image
"യ്യോ.... ഇത് കേരളമല്ലേ? മാറിപ്പോയോ? ദേ... വടക്കുംനാഥൻ...! ദോ.... ലുലു മാള്..! ഇല്ല. മാറിയിട്ടില്ല. എന്തോ കുഴപ്പമുണ്ടല്ലോ!" " ഹലോ..... ആരാ? എവിടുന്നാ?" " ഞാനിവിടത്തുകാരനാ. കുറച്ചു നാൾ ആമസോൺ കാടുകളിൽ ഒന്ന് തപസ്സ് ചെയ്യാൻ പോയതാ." " എന്നിട്ട്, പോയിട്ട് വല്ലതും കിട്ടിയോ? " " ഓ.. ഒന്നും കിട്ടിയില്ല. ഇനി ആ പരിസരത്തേക്ക് ചെല്ലരുതെന്നാ പറഞ്ഞിരിക്കുന്നത്. " "അതെന്താ?" " നൂറു വർഷം കഴിഞ്ഞാലും തീരാത്തത്ര പ്രശ്നങ്ങൾ പുള്ളിയുടെ കയ്യിൽ ഉണ്ടെന്ന്. അതെല്ലാം നോക്കി കുറച്ചെങ്കിലും പരിഹാരം കണ്ടു വരുമ്പോഴേക്കും എന്റെ രണ്ടു ജന്മമെങ്കിലും വേണ്ടി വരുമെന്ന്. പിന്നെ അവിടെ വായി നോക്കി നിന്നാൽ ഏതെങ്കിലും കാട്ടുവാസികളുടെ നേതാവാകേണ്ടി വരും എന്നതിനാൽ തിരിച്ചു പോന്നു." " ഇപ്പോ വന്നത് നന്നായി. ഒരു വേക്കൻസി ഉണ്ട്. " " എന്താ വേക്കൻസിയോ?!" " അതെ ഇവിടെ കഴിയാനായ്. നിനക്ക് ഇവിടെ ജീവിക്കണോ? അങ്ങനെയാണെങ്കിൽ ഇവിടത്തെ നിയമങ്ങൾ പാലിക്കണം. ഇല്ലെങ്കിൽ ആ കണ്ണും മൂക്കും നാക്കും ചെവിയും പിഴുതെടുക്കും." " എന്നാപ്പിന്നെ

ഞാനെന്ന തെണ്ടി

Image
ആരെയെങ്കിലും തെണ്ടിയെന്ന് വിളിച്ചാൽ ആക്ഷേപം. ദേഷ്യം വന്നാൽ മിക്കവരും വിളിക്കുന്ന വാക്ക്. ചിലർ തമാശയ്ക്കും വിളിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ആരാണ് തെണ്ടി? എത്ര പണമുള്ളയാൾ ആണെങ്കിലും ചില നേരത്ത് അത്യാവശ്യമായി വരുന്നതെന്താണെങ്കിലും, ഉടനെയോ അല്ലാതെയോ മറ്റൊരാളിൽ നിന്നും അയാൾക്ക് അത് വാങ്ങിക്കേണ്ടി വരുന്നു. അങ്ങനെ ചെയ്യുന്നയാൾ ആരോ ആ നേരത്ത് അയാൾ തെണ്ടി. പണമില്ലാത്ത ദരിദ്രനായ ഒരാൾ അന്നത്തിനായി ജീവൻ നിലനിർത്താനായി, മറ്റൊരാളുടെ മുന്നിൽ കൈ നീട്ടി യാചിച്ചാൽ അയാൾ തെണ്ടി. അങ്ങനെ ആണെങ്കിൽ, ഒരാളുടെ ജീവൻ നിലനിർത്താൻ വേണ്ടി അവയവത്തിനായ് മറ്റുള്ളവരോട് യാചിക്കുന്ന ആളും തെണ്ടി അല്ലേ? അന്നം കഴിക്കാതിരുന്നാലും, അവയവം കിട്ടാതിരുന്നാലും ജീവൻ നഷ്ടപ്പെടും. എന്നിട്ട് അന്നം ചോദിക്കുന്നവൻ മാത്രം തെണ്ടി! ലോകത്തിലെ എല്ലാ മനുഷ്യരും ഒരുതരത്തിൽ പറഞ്ഞാൽ തെണ്ടികൾ ആണ്. ഉദാഹരണത്തിന്, ഒരു പരീക്ഷാഹാളിൽ എഴുതാൻ പേനയോ അതുപോലുള്ള സാധനങ്ങളോ കൊണ്ടുചെല്ലാതിരുന്നാൽ എത്ര പണമുള്ളവന്റെ മക്കളായാലും പരീക്ഷാ സമയത്ത് എഴുതാനായി മറ്റുള്ളവരുടെ മുന്നിൽ തെണ്ടും. വോട്ടിനായി തെണ്ടുന്ന രാഷ്ട്രീയക്കാർ, പിന്നീട് എന്തെങ്കിലും കാര്യം നടക്കണമെ

വനിതാദിന ആശംസകൾ

Image
 പണ്ട് എന്റെ കുട്ടിക്കാലം,  സ്കൂൾ വെക്കേഷൻ ആയാൽ പിന്നെ അടങ്ങിയിരിക്കില്ല. പലതരം കളികളുമായി ഞാൻ എന്റെ കൂട്ടുകാരുമായി തകർക്കും. ഈ തകർക്കുന്ന സമയത്ത് അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ, എന്റെ ഉറക്കെയുള്ള ചിരി കേട്ടാൽ അച്ഛൻ : "ഷൈനിയേ…."  ആ വിളിയോട് കൂടി എന്റെ ചിരി പുറകോട്ട് പോകും. ചിരിക്ക് ഒരു പരിധിയിൽ അപ്പുറത്തേക്ക് ഒച്ച വരാൻ പാടില്ല. അടക്കവും ഒതുക്കവും ഉള്ളവർ അങ്ങനെയാണത്രേ! മറ്റുള്ളവർ മോശമായി കരുതും മനസ്സ് തുറന്നു ഒന്ന് ഉറക്കെ ചിരിച്ചാൽ!  അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ഏതെങ്കിലും മലയുടെ വിജനമായ മണ്ടയിലോ, ആരുമില്ലാത്ത കടൽതീരത്തോ ഒറ്റയ്ക്ക് പോയി ഒന്നുറക്കെ മനസ്സുനിറഞ്ഞു ചിരിക്കാനായി.  എന്നാൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരോടും മിണ്ടണമെന്ന് അച്ഛൻ ഉപദേശിക്കുകയും ചെയ്യും. ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തെ മോശമായി കാണുന്നവരെ അച്ഛന് തീരെ ഇഷ്ടമല്ലായിരുന്നു. അങ്ങനെയുള്ളവരെ അച്ഛൻ വഴക്ക് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ അച്ഛനെ സ്നേഹിക്കാൻ രക്തബന്ധമില്ലാത്ത ഒരുപാട് പെങ്ങമ്മാരും അനിയന്മാരും ചേട്ടന്മാരും അമ്മമാരും അച്ഛന്മാരും ഉണ്ടായിരുന്നു.   പണം കൊണ്ട് പറ്റുന്ന പോലെയും, അതിനേക്കാൾ സ്വന്ത

മരിക്കാനിറങ്ങിയവൻ (കുഞ്ഞിക്കഥ)

Image
  മരിക്കാൻ ഇറങ്ങിയപ്പോഴാണ് അറിഞ്ഞത് ആത്മഹത്യാക്കുറിപ്പ് എഴുതണമെന്നുള്ളത്. എന്നാപ്പിന്നെ അതിന്റെ ഒരു കുറവ് വേണ്ടാന്ന് വെച്ച് പേപ്പർ എടുത്ത് എഴുതാൻ ഇരുന്നു. നോക്കിയപ്പോ ബുക്കിലെ പേപ്പർ എല്ലാം എഴുതി തീർന്നിരിക്കുന്നു. നോക്കുന്ന ബുക്കിലെല്ലാം ഒരു പേപ്പർ പോലും ഇല്ല. അവസാനം ദൈവസഹായം കൊണ്ട് ഭാഗ്യത്തിന് ഒരു പേപ്പർ കിട്ടി. ഹൊ ഇവിടെയിരുന്ന പേന എന്തിയെ? അല്ലേലും ഒരു സാധനവും വെച്ചയിടത്തു കാണില്ല. അങ്ങനെ തപ്പി തപ്പി അവസാനം തീരാറായത് ഒരെണ്ണം കിട്ടി. ഈ മഷി മതിയാകും. രണ്ടു വരി മതിയല്ലോ. നല്ല കൈയ്യക്ഷരത്തിൽ എഴുതിയാലെ എല്ലാവർക്കും പെട്ടെന്ന് മനസിലാകൂ.  "എന്റെ മരണത്തിൽ ആർക്കും പങ്കില്ല." ഇത് മതി. ഇതിൽ കൂടുതലൊന്നും എഴുതണ്ട. അല്ലേലും കൂടുതൽ വായിക്കാനായി കൊടുക്കേണ്ട ആവശ്യം ഉണ്ടോ? അത് അവരെ ബോറടിപ്പിക്കും. എന്നാ ശരി തുടങ്ങാം. എന്റെ…. യ്യോ.. എന്റെയിലെ 'എ' എങ്ങനെയാ എഴുതുന്നത്?! അയ്യോ… അടുത്ത അക്ഷരങ്ങളേയും അറിയില്ലല്ലോ.! "എന്തുപറ്റി?" "അതെ… പിന്നേ… ഞാൻ… അക്ഷരങ്ങൾ എല്ലാം മറന്നു പോയി." "അതിന് നീ മറന്നതല്ലല്ലോ." "അതെ മറന്നതാ." "ചുമ്മാ കള്ളം

അമ്മാവാ... (കുഞ്ഞിക്കഥ)

Image
" ചില സ്ത്രീകൾ അവരുടെ സ്വപ്നങ്ങൾ പറന്നുയരാൻ അനുവദിക്കാത്ത ചങ്ങലുകളുടെ ബന്ധനത്തിൽ കിടക്കുന്നു." " എന്തു ബന്ധനം? അങ്ങനെയൊന്നുമില്ല." " ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ? " "ഇല്ലെന്ന് ഞാൻ പറയും." " എന്നാ ശരി." "ഉം..." " ഈ പെണ്ണുങ്ങൾക്ക് പാട്ട് പാടിയാൽ കുഴപ്പമുണ്ടോ? " "ഹ.. ഹ.. എന്ത്‌ കുഴപ്പം!?" "ഉം... പറ. ഉണ്ടോ?" " ഒരു കുഴപ്പവുമില്ലന്നേ.... " " അപ്പോ കൂടെ അവൾ ഡാൻസും കൂടി കളിച്ചാലോ? " "ഇല്ലന്നെ... കുഴപ്പവുമില്ല." " ഒന്ന് ദൂരയാത്ര പോകണം എന്ന് തോന്നിയാൽ, അതും ഒറ്റയ്ക്ക്.? " " പോണം. പോകണ്ടാന്നു ഞാൻ പറയില്ല. എന്തിനു പറയണം.? അവർക്കും ആഗ്രഹങ്ങൾ ഉണ്ടല്ലോ. ഈ ലോകം അവർക്കും കൂടിയുള്ളതല്ലേ? " "ആണോ? എന്നാൽ ഈ ആഗ്രഹങ്ങളെല്ലാം ഉള്ള ഒരുവൾ നിന്നെയും കാത്തിരിക്കുന്നു." " എന്ത്?!" " അതെ മോനെ.... നിന്റെ മുറപ്പെണ്ണായ എന്റെ മോള്. " "അത് പിന്നെ.... ഞാൻ... ഞാനീ.... ജന്മം കല്യാണം കഴിക്കുന്നില്ല." "അവൾ കാത്തിരിക്കും." "

മനുഷ്യനാണത്രേ!

Image
ശിവൻ :"ഭക്താ.... എന്റെ നടയിൽ വന്നു കാളകൂട വിഷത്തേക്കാൾ കൂടിയ വിഷത്തെ പുറത്തു ചാടിക്കാൻ ധൈര്യം ഉണ്ടായി... ല്ലേ? വിഷമിക്കണ്ട എന്റെ തൃക്കണ്ണിൽ എല്ലാം ഉണ്ട്." ഇവിടെ കാണുന്ന പക്ഷിമൃഗാദികളും സസ്യങ്ങളും മറ്റും പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മനുഷ്യർക്ക് മനസ്സിലാവാത്ത രീതിയിൽ ഇനി ഉണ്ടോന്നെനിക്കറിയില്ല.  ഉണ്ടായാലും ഇല്ലെങ്കിലും എല്ലാ മനുഷ്യരും അവരെ സ്നേഹിക്കുന്നു. അവർക്ക് വേണ്ടി വാതോരാതെ പലരും വാദിക്കുന്നു.  ദൈവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും, വിശ്വാസം ഇല്ലാത്തവരുടെ നാശത്തിനായി വാദിക്കുകയും ചെയ്യുന്നവരെ, ഒന്നു ചോദിച്ചോട്ടെ.....  ഇവിടെ ഉണ്ടാകുന്ന പ്രകൃതിദുരന്തത്തിൽ രക്ഷിക്കാൻ വരുന്നവരുടെ ഈശ്വര വിശ്വാസം ചോദ്യം ചെയ്തിട്ടാണോ, നിങ്ങൾ അവരെ രക്ഷാപ്രവർത്തനത്തിനായി സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യുന്നത്? മറ്റു ജീവജാലങ്ങൾക്കുള്ള മനസ്സ് പോലും ഇല്ലാത്തവരെ... നിങ്ങളോട് പുച്ഛം മാത്രം. ✍️ഷൈനി

പകരം (കഥ )

Image
എൺപത്തിയേഴു കാലഘട്ടത്തിലെ ഒരു സ്കൂൾ അവധിക്കാലം. " ഈ പിള്ളേര് എവിടെപ്പോയി കിടക്കുന്നു? ഒറ്റയെണ്ണം സമയത്തിന് വീട്ടിൽ കയറില്ല. വിളക്ക് വയ്ക്കേണ്ട നേരമായി. ഇങ്ങ് വരട്ടെ. " അതെ സമയം കായൽക്കരയിൽ. " എടാ അച്ഛൻ വരാറായി കൂടെ നല്ല മഴയും. വാ വേഗം വാ പോകാം. " " ചേച്ചി പൊയ്ക്കോ ഞങ്ങള് കുറച്ചൂടെ കഴിഞ്ഞിട്ട് വരാം. പോ ചേച്ചി. " " എടാ അമ്മ വഴക്കു പറയും. നീ വേഗം വരുന്നുണ്ടോ? നീ ആ മഴക്കാറ് കണ്ടോ? ഇപ്പൊ പെയ്യും. " " ഇപ്പോൾ നല്ല വെട്ടം ഉണ്ടല്ലോ പിന്നെന്താ? അല്ലെങ്കിൽ അക്കരയിൽ നിന്നും വരുന്ന മഴയെയും കണ്ടിട്ട് പോകാം." "അപ്പോൾ നനയില്ലേ?" " അടുത്ത് വരുമ്പോഴേക്കും നമുക്ക് ഓടാം. എന്നിട്ട് മഴയ്ക്ക് മുന്നേ വീട്ടിലെത്താം. " " തമാശ പറയാതെ ഇങ്ങോട്ട് വരുന്നുണ്ടോ ചെറുക്കാ.? " " എന്തൂട്ടാ ചേച്ചി നിങ്ങള് തമ്മിൽ ?" " എടാ രമേശാ.. നീ വീട്ടിൽ ഇപ്പോൾ പോകുന്നുണ്ടോ? " "പിന്നെ പോകാതെ... ന്റെ അച്ഛൻ വരാറായിട്ടോ. ഇങ്ങട് വാടാ... നമുക്കേ... നാളെ കളിക്കാം." "നാളെ നീ വരുമോ?" " വിനൂ... അതി

ഈ താഴ്‌വാരത്ത്

Image
ഞാൻ വരുന്നതിനു മുൻപ് എന്റെ അമ്മയെയും അച്ഛനെയും അറിഞ്ഞില്ല. വന്നു ഞാൻ അവരെ അറിഞ്ഞു. എനിക്ക് സഹോദരങ്ങൾ ഉണ്ടാകുമെന്നോ, അവർ ആരെന്നോ അറിഞ്ഞിരുന്നില്ല. അതും ഞാൻ അറിഞ്ഞു. എനിക്ക് ഗുരുക്കന്മാരെത്രയുണ്ടാകും എന്നറിഞ്ഞില്ല. അവരെ പലരെയും ഞാനറിഞ്ഞു. ഇനിയും എത്ര പേരുണ്ടെന്നറിയില്ല. മരണം വരെ ആ അറിവില്ലായ്മ ഉണ്ടാകും. ഗുരുക്കന്മാർക്ക് വയസ്സ് എന്നൊന്നില്ല. രൂപം എന്നൊന്നില്ല. ആരിലും എവിടെയും എന്തിലും പഠിക്കാൻ ഏറെയുണ്ട്. എനിക്ക് എത്ര സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞില്ല. പലരെയും അറിഞ്ഞു. ഇനിയും എത്രയോ പേർ ഉണ്ടാകും? ഒരു ജീവൻ എന്നിൽ നിന്നുണ്ടാകുമെന്ന് അറിഞ്ഞില്ല. എന്നാൽ എന്നിലൂടെ ഒരു ജീവൻ ഉണ്ടായ നിമിഷവും ഞാനറിഞ്ഞു. എനിക്ക് ശത്രുക്കൾ ഉണ്ടാകുമെന്ന് ഞാൻ അറിഞ്ഞില്ല. ശത്രുക്കളും ഉണ്ടായെന്ന് അറിഞ്ഞു. എനിക്ക് മരണമുണ്ടെന്നെനിക്കറിയാം. ആ മരണം എന്നെന്നറിഞ്ഞില്ല. എന്നാലെൻ മരണം നിങ്ങളിൽ പലരും അറിയും! ✍️ഷൈനി

ദുരുപയോഗം

Image
ഓണം, വിഷു, ക്രിസ്മസ്, റംസാൻ, പിറന്നാൾ അങ്ങനെയങ്ങനെ... ഏത് വിശേഷപ്പെട്ട ദിനത്തിലും ഏതൊരാൾക്കും അവരുടെ ഫുൾ സൈസ് ഫോട്ടോ ഏത് രൂപത്തിലുള്ളതും സോഷ്യൽ മീഡിയയിൽ ഇട്ടാൽ ആരും ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്ന്! ആരു കൊടുത്തു ഈ ഉറപ്പ്? ആ പ്രത്യേകത ദിവസങ്ങളിൽ മാത്രം ഇടുന്ന മുഖങ്ങൾ പതിവ്രതകളും പവിത്രനും ഒക്കെയാണ്. അല്ലാത്ത ദിവസം ആരുടെയെങ്കിലും മുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വന്നാൽ പ്രത്യേകിച്ച് പെണ്ണിന്റെ ആയാൽ അവർ മോശക്കാരികളാണ്. ഈ സർട്ടിഫിക്കറ്റുകൾ എവിടെയാണ് ഇറക്കുന്നത്? ആരാണ് അതിൽ ഒപ്പിടുന്നവർ? പ്രൊഫൈൽ പിച്ചർ ലോക്ക് ചെയ്തു വെച്ചാൽ എവിടെയാണ് സേഫ്? ആ തിരുമുഖം വേറൊരു ഫോണിൽ ഒരു ഫോട്ടോ എടുക്കാൻ ആണോ പാട്? പണ്ട് തുടങ്ങി എല്ലാവരും ഓരോ ആവശ്യത്തിന് സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുന്നുണ്ട്. അവർ ഈ ഫോട്ടോകൾ ദുരുപയോഗം ചെയ്യില്ലാന്ന് ഉറപ്പുണ്ടോ? ജയറാമിന്റെയും ഉർവശിയുടെയും പണ്ടത്തെ ഒരു സിനിമയിൽ കാണിക്കുന്നുണ്ട് സ്റ്റുഡിയോയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. അന്ന് അത്രയും ചെയ്യാമെങ്കിൽ ഇന്ന് അതിനപ്പുറവും ചെയ്യാലോ? എന്നിട്ടും ആരും സ്റ്റുഡിയോക്കാരെ കല്യാണത്തിന് മറ്റും ഫോട്ടോ എടുക്കാൻ വിളിക്കുന്നില്ല

സുന്ദരിയാണോ?

Image
തീരെ ചെറുതായിരുന്ന ഞാൻ, ഇത് കേട്ടറിവ്. അല്ല കേട്ട് കേട്ട് തഴമ്പിച്ചത്.  അന്നൊക്കെ മക്കളെ കുളിപ്പിച്ചു കഴിഞ്ഞാൽ വാലിട്ട് കണ്ണെഴുതി, പുരികം വില്ലുപോലെ ഇട്ടും, നെറ്റിയിൽ ഒരു പൊട്ടും, കവിളത്ത് ഒരു കുത്തും, കൂടെ മുഖം നിറയെ കുമ്മായത്തിൽ മുക്കിയാലെ അമ്മമാർക്ക് സമാധാനമാകൂ. പക്ഷേ ആ സമാധാനം എനിക്കൊരു സമാധാനക്കേടായിരുന്നു.  കുളിപ്പിച്ചെടുക്കുന്ന എന്നെ, കുളി കഴിഞ്ഞുള്ള കലാപരിപാടികൾക്ക് എനിക്ക് തീരെ താല്പര്യം ഇല്ലാത്ത എന്നെ, താല്പര്യം ഉണ്ടാക്കാൻ വേണ്ടി അമ്മ ഒരുപായം കണ്ടെത്തി.  എന്നോട് പറയും : " മോൾക്ക് സുന്ദരി ആവണ്ടേ? വായോ....  ഇങ്ങനെ ചെയ്താൽ സുന്ദരിക്കുട്ടി ആകും. "  അതിൽ വിശ്വസിച്ച് ഞാൻ ഈ മുഖം അവിടെ ആ കൈകളിൽ മനസ്സില്ലാ മനസ്സോടെ ഏൽപ്പിക്കും.  അമ്മയുടെ ആഗ്രഹം തീർന്നിറങ്ങുന്ന ഞാൻ എന്റെ മുഖവുമായി നേരെ അയൽപക്കത്തേക്ക് ഓടും. എന്നിട്ട് അവരോട് ഓരോരുത്തരോടും ചോദിക്കും ഞാൻ: " ഞാൻ സുന്ദരിയായോ? "  വർഷങ്ങൾ കഴിഞ്ഞ് ഇതൊന്നും ഓർമ്മയില്ലാത്ത ഞാൻ അവരുടെ അടുത്ത് ചെന്ന് പെട്ടുപോയാൽ അപ്പൊ അവര് പറയും : "ഞാൻ സുന്ദരിയാണോ?" ഹൊ! എന്തൊരു കഷ്ടമാണ്. ഒരു തെറ്റു പറ്റിപ്പോയി. അതിനിങ്ങനെ

കണ്ടുമുട്ടിയവർ (കഥ)

Image
 സുന്ദരമായ ഒരു സായാഹ്നത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയ രണ്ടു സുഹൃത്തുക്കളുടെ സംഭാഷണത്തിലേക്ക് ഒരെത്തി നോട്ടം.   "ഈ രാത്രിയിൽ കണ്ടാൽ,  പിന്നെ ഞാൻ വെച്ചേക്കില്ല. " "എന്താന്ന്?" "അതേ... അവരെ അടുത്ത സൂര്യോദയം കാണിക്കില്ല ഞാൻ." "അത്തരം വാക്കുകൾ ഒന്നും പറയരുത്." "അതെന്താ പറഞ്ഞാല്? പിന്നെ എന്തു ചെയ്യണം?" "ശല്യക്കാരാണെങ്കിൽ അവരിൽ അകന്ന് മാറണം." "മാറിയാലും പിന്നെയും തള്ളിക്കേറി വരുവല്ലേ!" "എന്നാ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാൽ മതി." "ഒരു മിനിറ്റ് പോലും വേണ്ടാത്ത കാര്യത്തിന് എന്തിനാ പോലീസ്?!" "പിന്നെ അവരെ കൊല്ലുന്നതാണോ ശരി?" "അതേ ഉള്ളൂ വഴി.' "ആരുടേയും ജീവനെടുക്കാൻ ആർക്കും അവകാശം ഇല്ല." "എന്നെക്കൊണ്ട് ഇതേ പറ്റൂ." "ഇത്രയ്ക്കും ദുഷ്ടയാവരുത്. ഞാൻ അവരോട് സംസാരിക്കാം. " "നിങ്ങൾക്ക് അതിന് കഴിയുമോ?" "ഏതായാലും നിന്റെ മനസല്ല. " "എന്നാ ശരി ഞാൻ അവരെ അങ്ങോട്ട് പറഞ്ഞു വിടാം. " "ഓ... എന്നാ അങ്ങന

അപ്പോ ഇവിടെയും അതാണ് !(കഥ)

Image
"എസ്ക്യൂസ് മി....താങ്കൾ ആരാണാവോ?" "ഞാനോ? ഞാൻ ദൈവം." " ഓഹോ അപ്പൊ താങ്കളാണ് ദൈവം." " എന്താ ഇപ്പോ? " "അല്ല... അത് പിന്നെ." "മരിച്ചവർക്ക് ഇവിടെ ഈ ചുറ്റുവട്ടത്ത് എന്താ കാര്യം? ഇത് പൊതുവഴിയല്ല. എന്താന്ന്? ചോദിച്ചത് കേട്ടില്ലേ?" " ഇതാര് വെൺമേഘങ്ങൾക്കിടയിലൂടെ തേരിറങ്ങി വന്ന ദേവനോ? അങ്ങനെ പറയണമെങ്കിലേ... ഞാൻ വീണ്ടും മരിക്കണം. ഇതേതോ പടക്കശാലയിലെ അപകടത്തിൽ നിന്നും ഇറങ്ങിയോടിയ ആളെ പോലുണ്ട്. " " എടീ... നീ.. ഞാൻ പറഞ്ഞത് സത്യമാണ്. ഞാനാണ് ദൈവം. എന്റെ കോലം ഇതല്ലായിരുന്നു. നീയൊക്കെ കൂടി ഇങ്ങനെ ആക്കിയതാ." "ഞങ്ങളോ? ഞങ്ങളൊന്നുമല്ല. സ്വന്തം കയ്യിലിരിപ്പ് കാരണമാ." "അതെങ്ങനെ?" "ദേ... ഇങ്ങോട്ട് നോക്കിയേ, എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു?" " ചങ്ങലയ്ക്കിടാൻ തോന്നുന്നുണ്ട്. " "ഓ...എന്നാ ഇപ്പൊ അങ്ങനെ ഇടണ്ട. ഒരു കാര്യം പറയുമ്പോഴാണോ തമാശ.?" "എന്നാ ശരി പറയൂ..." " എന്നെ കണ്ടാൽ ഒരു മനുഷ്യനാണെന്ന് പറയുമല്ലോ അല്ലേ?" " വേണമെങ്കിൽ പറയാം. പക്ഷേ നീ ഇപ്പോൾ പ്രേത

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )

Image
(ഭാഗം 5) " ഭഗവാനേ... ഇതിനുള്ള മറുപടി ഞാൻ നേരത്തെയും തന്നതാ." " എന്ത്? നീ വേഗം പറയുന്നുണ്ടോ? " " പറയുകയാണല്ലോ..  ഇടതൂർന്ന കാടുകൾ കാണുമ്പോൾ ചില മനുഷ്യർക്ക് ഒരു പ്രത്യേക അസുഖം വരും. ഫുട്ബോൾ ആരാധകർ അവരുടെ തലയിൽ ചിത്രങ്ങൾ പണിയുന്നത് പോലെ, ഈ കാടുകൾ കാണുമ്പോൾ അവർക്ക് തോന്നും അവിടെ ചിത്രങ്ങൾ വരയ്ക്കാൻ. " "അതായത്?" " അത് തന്നെ. മരം മുറിച്ചു കളഞ്ഞ് അവിടെ മരുഭൂമിയാക്കി ആഹ്ലാദിക്കുന്നവരുടെ കാര്യം തന്നെയാ.." " അങ്ങനെയായാൽ മരങ്ങൾക്ക് ഓടാനേ നേരമുണ്ടാവുകയുള്ളൂ. ഒരു സ്ഥലത്തും അടങ്ങി ഒതുങ്ങി നിൽക്കാൻ നിന്നെ പോലുള്ളവർക്ക് പറ്റുന്നില്ല. ഇനി അവരെയും കൂടി അങ്ങനെയാക്കണോ?" " എന്നാ വേണ്ട. പകരം ചില സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്. അതായാലും മതി. " " എന്താണ്?" " അവരെ ഉപദ്രവിക്കാൻ ആരു വരുന്നുവോ... അവരെ യമലോകത്തേക്ക് പറഞ്ഞു വിടാൻ ഈ മരങ്ങൾക്ക് കഴിയണം. " " ചുരുക്കിപ്പറഞ്ഞാൽ മരങ്ങളെ തൊട്ടാൽ...  മരങ്ങളാൽ അവർ യമലോകത്ത് എത്തണം. അല്ലേ? " "അതുതന്നെ... ഇനി പറ. എനിക്ക് വട്ടാണോ? &

വരും.. വരാതിരിക്കില്ല ( ഭാഗം 4)

Image
(ഭാഗം 4) "അങ്ങനെയാണെങ്കിൽ കല്യാണം കഴിച്ചവർ ഗർഭിണിയായാൽ?" " അവിടെ കുറച്ച് ഇളവുണ്ട്." " എന്ത് ഇളവ്? " " ദമ്പതികൾ ഒരു പോലെ ഒരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... എങ്കിൽ, ഭാര്യ ഗർഭിണിയായ നാൾ തൊട്ട് അവളെ സംരക്ഷിക്കുന്നു....  എങ്കിൽ, ആത്മാർത്ഥമായി ആ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ആളാണ്... എങ്കിൽ... പ്രസവ വേദന സ്ത്രീക്ക് കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ... പ്രസവവേദന മുഴുവനും സ്ത്രീക്ക് കൊടുക്കണ്ട. പകുതി വേദന ഭർത്താവിനും കൊടുക്കുന്നത് നല്ല തന്നെയാ. " " അതെന്തിനാ?!" " ഇല്ലെങ്കിൽ ഇവർ വിശ്വസിക്കില്ല. കാരണം പ്രസവ വേദന ആണുങ്ങൾക്ക് കണ്ടതും കേട്ടതും ആണ്. അനുഭവം അവർക്ക് ഇല്ലല്ലോ. അവർക്കും ആ അനുഭവം ഉണ്ടാകണം. " " എന്നാലും വേണോ? " " വേണം വേണം.. ആണിനെ പ്രസവിക്കുന്നതും സ്ത്രീ അല്ലേ? അവരുടെ അമ്മ അനുഭവിച്ച വേദന അവരും കുറച്ച് അറിയണം. അന്നേരം ആ അമ്മയോട് കുറച്ചു കൂടുതൽ സ്നേഹം അവർക്ക് തോന്നട്ടെ. " " അതു കൊള്ളാം. " "ഞാൻ പറഞ്ഞില്ലേ... ചില ഗുണങ്ങൾ ഉണ്ടെന്ന്. ദൈവത്തിന് ഒന്നും അറിഞ്ഞു കൂ

വരും.. വരാതിരിക്കില്ല (ഭാഗം -3)

Image
(ഭാഗം 3) മക്കളുടെ വിഷമങ്ങൾ  അഭിമാനം മൂലം നാട്ടുകാർ അറിയാതിരിക്കാനായി അടുത്ത ശ്രമം. എന്തു വന്നാലും "സഹിക്കണം" എന്നൊരു വാക്ക് മക്കളുടെ ചെവിയിൽ ഓതിക്കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും. ഓതി കൊടുക്കുന്നത് അപ്പാടെ വിഴുങ്ങി ജീവിച്ച മക്കളുടെ ചേതനയറ്റ ശരീരം കാണുമ്പോൾ അവരുടെ മരണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന രീതിയിൽ നിൽക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.!! " സഹിക്കാൻ" പറഞ്ഞവരുടെ നാവിൽനിന്നും നിർത്താതെയുള്ള "സഹതാപ" വാക്കുകൾ ദിവസങ്ങളോളം.! ഈ കല്യാണ നാടകങ്ങൾക്ക് അറുതി വരുത്താൻ ഓരോ നിയമങ്ങളും കൊണ്ടു വരുന്നുണ്ട്. അതെല്ലാം മിക്കപ്പോഴും വെള്ളത്തിൽ വരച്ച വര പോലെയാണ്. ഇതിനൊരു മാറ്റം കൊണ്ടു വരാൻ ഭഗവാനേ പറ്റൂ ... " " എനിക്ക് ഇതിൽ എന്ത് മാറ്റം കൊണ്ടു വരാൻ പറ്റും? " " ഞാൻ പറഞ്ഞതു പോലെ ഭഗവാനങ്ങ് ചെയ്താൽ മതി. " " എന്നാ നീ പറ. " " സ്ത്രീധനം ചോദിക്കാതെ ഇരിക്കണമെങ്കിൽ, സ്ത്രീധനം ചോദിക്കുന്ന ആ നിമിഷത്തിൽ അവരുടെ സ്വത്തുക്കളും സംസാരശേഷിയും കേൾവി ശക്തിയും കാഴ്ച ശക്തിയും ഇല്ലാതാക്കണം. " " എന്നു വെ

എനിക്ക് നഷ്ടവും നിനക്ക് ഉപദേശവും

Image
(ഇത് കഥയല്ല.. ഇന്നലെ (1- 12- 2022) നടന്നത്) "അമ്മേ... ഇന്ന് ടീച്ചർക്ക് പൈസ കൊടുക്കാൻ പറ്റിയില്ല ." " അതെന്താ? " " ബാഗിൽ പൈസ നോക്കിയപ്പോൾ കിട്ടിയില്ല." " എന്തോന്ന്..? രാവിലെ നിന്റെ ബാഗിൽ ഞാൻ കണ്ടതാണല്ലോ?!" " ആണോ അമ്മ കണ്ടതാണോ?!" " കൊച്ചേ... നീ ആ ബാഗിൽ മര്യാദയ്ക്ക് നോക്കിക്കേ. അതിനകത്ത് ഉണ്ടാകും." " ഇല്ല അമ്മേ ബാഗ് സ്കൂളിൽ വച്ച് നോക്കിയതാ... കണ്ടില്ല. "  "എന്നാ താഴെ വീണു പോയിട്ടുണ്ടാകും."  "അവിടെയെല്ലാം നോക്കി കണ്ടില്ല."  "എന്നാ ആരോ എടുത്തിട്ടുണ്ട്. ടീച്ചറോട് പറഞ്ഞേ പറ്റൂ."  കുറച്ചു കഴിഞ്ഞ്..  "കണ്ണാ ഞാൻ ടീച്ചറോട് പറഞ്ഞിട്ടുണ്ട്."  "അവനെ ഞാൻ.... ആരായാലും നല്ല തല്ലു കൊടുക്കണം."  "കണ്ണാ അങ്ങനെ പറയരുത്."  "പിന്നെ തെറ്റ് ചെയ്താൽ ശിക്ഷ വേണ്ടേ.?"  "വേണം, പക്ഷേ ഇവിടെ ഇപ്പോൾ വേണ്ട."  "ങേ..! അതെന്താ അമ്മയെന്താ ഈ പറയുന്നത്?"  "വിച്ചൂ...മോനെ... നിന്നെപ്പോലെ ഒരു കുട്ടിയാണ് ഈ പൈസ എടുത്തത്. അവനോ അവളോ ആകാം. ആരായാലും നമ്മളോ നിന്

ആത്മാവ്

Image
ഞാൻ എഴുതിയ  'ആത്മാവ്' എന്ന  ഹൈക്കു വായിച്ചിട്ട് പലർക്കും അതിന്റെ ശരിയായ അർത്ഥം അല്ലെങ്കിൽ ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് മനസ്സിലായിട്ടില്ല.  ഒരു ആത്മാവ് ഒരു എഴുത്തുകാരനോട് പറയുന്നതായിട്ടാണ് ഹൈക്കുവിൽ. എന്റെ കാഴ്ചപ്പാടിൽ മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങളിലും ഉണ്ട് ആത്മാവ്. കാടിന്, പുഴയ്ക്ക്, വായുവിന് അങ്ങനെ കാണുന്ന എന്തിലും ഞാൻ കാണുന്നു ആത്മാവിനെ. ഒരുദാഹരണം പറഞ്ഞാൽ, കൂട്ടിലുള്ള ഒരു പക്ഷിയെ കാണുമ്പോൾ നമുക്ക് അതിനെ മനോഹരമായി ശബ്ദിക്കുന്ന കാണാൻ ഭംഗിയേറിയ ഒരു പക്ഷി മാത്രം. ഭക്ഷണവും വെള്ളവും എല്ലാം അതിന് കിട്ടുന്നുണ്ട്.  പക്ഷേ ഈ ഭൂമിയിൽ യഥേഷ്ടം  പറന്നു നടക്കാനുള്ള അതിന്റെ അവകാശത്തെ, അതിന്റെ സ്വപ്നത്തെ എല്ലാം ഇല്ലാതാക്കിയാണ് ആ പക്ഷി ആ കൂട്ടിൽ കിടക്കുന്നത്. അതിനെതിരെ ആ പക്ഷിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ആ സ്വർണ്ണക്കൂട്ടിൽ  ആ കിളി ചത്തതിന് തുല്യമല്ലേ കിടക്കുന്നത്.!?  കാട്ടിൽ നിന്നും നാട്ടിലേക്ക് പറിച്ചുനട്ട കരിവീരൻ പല ഉത്സവങ്ങൾ പോലുള്ള ആഘോഷങ്ങളിൽ ഗത്യന്തരമില്ലാതെ നിശബ്ദനായി ആടയാഭരണങ്ങൾ അണിഞ്ഞ് അസഹ്യമായ ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും നടുക്ക് മണിക്കൂറോളം നിൽക്കുന്നു. സ