Posts

ചെരുപ്പ്

Image
അന്ന് ഒരു ശനിയാഴ്ച. ഞാൻ പതിവുപോലെ കലാഭവനിൽ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്കു നടക്കുകയായിരുന്നു. രാവിലെ ബസ്സ്റ്റോപ്പിലേക്കു പോകുമ്പോൾ വഴിയരികിൽ കുറേ ചേട്ടന്മാർ ഉണ്ടാകും.  പൂവാലന്മാർ എന്നും വിളിക്കാം. തിരിച്ചു ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോഴും ഇതേ കൂട്ടർ അവിടെ നിൽക്കുന്നുണ്ടാകും. അവരുടെ അടുത്തെത്തുമ്പോൾ മിക്കപ്പോഴും അവർ പാട്ട് പാടും. എപ്പോഴും എന്റെ കൈയിൽ കുടയുണ്ടായിരിക്കും. അതെന്റെ ആയുധമാണ്. ഇതുപോലുള്ളവരുടെ മുഖം കാണാതിരിക്കാൻ ഞാൻ ഈ കുട ഉപയോഗിക്കും. ഒരിക്കൽ അവർ പറയുകയാ : "ഈ കൊച്ചാണ് മഴ കൊണ്ടുവരുന്നത്." ദൂരേന്നു തന്നെ ഞാൻ കണ്ടു അവരെ. എന്തുചെയ്യാം? പതിവുപോലെ കുട തന്നെ ശരണം. നടന്നു നടന്നു ഞാൻ അവരുടെ അടുത്തെത്തി.  അവർ പാടി : "മുൻകോപക്കാരീ...."  അപ്പോൾ ഞാൻ കുട ആ വശത്തേക്ക് മറച്ചു.  അവർ വീണ്ടും പാടി : "മുഖം മറയ്ക്കും നിന്റെ മനസ്സൊരു...."  ദേഷ്യം വന്നിട്ട് ഞാനെന്റെ നടത്തത്തിന്റെ വേഗത കൂട്ടി. ആ വേഗത എന്റെ ചെരുപ്പിന് ഇഷ്ടപ്പെട്ടില്ല. അവരുടെ മുന്നിൽ വെച്ച് ചെരുപ്പ് പൊട്ടി. എന്തൊരു നാണക്കേടാ!.. ആ ചെരിപ്പും കൊണ്ട് നടക്കാൻ ഒട്ടും പറ്റുന്നില്ല. എനിക്ക് ദേഷ്യവും...

യാത്ര

Image
യാത്ര ഒരിക്കൽ അവനും അവളും ഒരു തീവണ്ടി യാത്രയിൽ ഒന്നിച്ച് യാത്ര ചെയ്തു. മനപ്പൂർവ്വമല്ല. എന്നാൽ അവർക്ക് പരസ്പരം നേരത്തെ അറിയാം. ആ ദീർഘയാത്രയിൽ പലതും അവർ സംസാരിച്ചു. ആ സംസാരത്തിനിടയിൽ അവർ പരസ്പരം മനസ്സിലാക്കി തങ്ങൾ പ്രണയിക്കുകയാണെന്ന്. അതിനിടയിൽ അവന്റെയും അവളുടെയും പേര് അവൻ തീവണ്ടിയിൽ എഴുതിവെച്ചു.  അവൻ പറഞ്ഞു : "ഇനി എന്നെങ്കിലും നമ്മൾ ഒന്നിച്ച് ഇതേ സീറ്റിൽ യാത്ര ചെയ്യുമ്പോൾ നമുക്ക് മാത്രം കാണാൻ". അവൾക്ക് ഇറങ്ങാനുള്ളസ്ഥലം എത്തി. ഇറങ്ങുന്നതിനു മുൻപ് ബാഗ് തുറന്ന് ഒരു കവർ എടുത്ത് അവനു  കൊടുത്തു. അവളുടെ കല്യാണത്തിന് അവനെ ക്ഷണിച്ചു. അവൻ ആ കവർ വാങ്ങി. അവന്റെ ഉള്ളിലെ താങ്ങാനാവാത്ത ദുഃഖം അവൾ കണ്ടു. പ്രണയത്തിന്റെ തുടക്കവും ഒടുക്കവും ഒരു ദിവസം തന്നെ ആയല്ലോ എന്നോർത്ത് ഏറെ വിഷമത്തോടെ അവൾ ഇറങ്ങി നടന്നു. അവൾ  മറയുന്നതുവരെ  നോക്കി നിന്ന് അവൻ വീണ്ടും യാത്ര തുടർന്നു. പിന്നീട് എപ്പോൾ തീവണ്ടിയിൽ യാത്ര ചെയ്യുമ്പോഴും അവനും അവളും അതേ സീറ്റ് അന്വേഷിക്കും. പക്ഷേ കണ്ടില്ല. എങ്ങനെ കാണും? ഇതുപോലെ കുറെ ആളുകളുടെ പേരുകൾ കണ്ടു ഇന്ത്യൻ റെയിൽവേ മടുത്തു. അവർ പെയിന്റ് അടിക്കാൻ തുടങ്ങി!. ...

ചായക്കട

Image
അച്ഛനും അമ്മയും ഞാൻ ചെറുതായിരുന്നപ്പോൾ എപ്പോഴും പറയുമായിരുന്നു: "നീ മൂത്തകുട്ടിയാണ്. ഞങ്ങളെപ്പോലെ തന്നെ നിനക്കും നിന്റെ സഹോദരങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ട്." ആ ഉത്തരവാദിത്തം എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാനൊരു ചേച്ചിയമ്മ ആയിരുന്നു. എന്നു വിചാരിച്ച് ഞാൻ ഇരിക്കുമ്പോൾ അവരുടെ ഉള്ളിൽ ഞാൻ വെറും ചേച്ചി. അവരെ കുറ്റം പറയാൻ പറ്റുമോ? അതിമോഹം ആയിരുന്നു എനിക്ക്. പലപ്പോഴും ഞാൻ എന്നിലെ ചേച്ചിയമ്മയെ പുറത്തെടുക്കും. ഇടയ്ക്ക് ഞാൻ അവരുടെ ടീച്ചറും ആകും.  ഒരിക്കൽ ഞങ്ങൾ കൂട്ടുകാരും കൂടി സ്കൂളിൽ നിന്നും വൈകുന്നേരം തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ മറക്കാനാവാത്ത ഒരു സംഭവമുണ്ടായി. ഞങ്ങൾ പ്രൈവറ്റ് ബസ്സിൽ ആണ് വരുന്നത്. ഞങ്ങളുടെ സ്റ്റോപ്പ് എത്തി. അവിടെ ഞങ്ങളുടെ കൂടെ ഇറങ്ങാൻ കുറച്ച് അധികം ആളുകൾ ഉണ്ടായിരുന്നു. ഞങ്ങളാണ് ആദ്യം ഇറങ്ങിയത്. ആദ്യം എന്റെ സഹോദരങ്ങളും അവരുടെ പിറകെ ഞാനും നടന്നു. ഞങ്ങൾ കൂട്ടുകാരോടൊത്ത് നിർത്താതെ വർത്തമാനം പറഞ്ഞ് മുന്നോട്ട് നടക്കുകയാണ്.  ബസ് സ്റ്റോപ്പിനടുത്ത് ഒരു ചായക്കടയുണ്ട്. ചായക്കടയിൽ അത്യാവശ്യം ആളുകളുണ്ട്. കുറേ ആളുകൾ ബസ്‌സ്റ്റോപ്പിലും ഉണ്ട്...

പറന്ന് പറന്ന്

Image
ഞാൻ ഒറ്റക്കാണ് യാത്ര. മലകളും പുഴകളും അങ്ങനെ എല്ലാം കണ്ടുകൊണ്ട് ഞാൻ പറക്കുകയാണ്. ഇടയ്ക്ക് നോക്കിയപ്പോൾ കാഴ്ചകൾ മങ്ങുന്നതുപോലെ തോന്നി. പിന്നെയാ മനസിലായത് - ഞാൻ കൂടുതൽ ഉയരങ്ങളിലേക്കാണ് പോകുന്നത് എന്ന്. ഭൂമിയെ ഗോളാകൃതിയിൽ കണ്ടു. കുട്ടികളുടെ കാർട്ടൂൺ കഥാപാത്രമായ ഓഗി പൂച്ച പോയപോലെ ഞാനും ഭൂമി വിട്ട് ദൂരേക്ക് പറന്നു. പോയി പോയി അവസാനം ഞാൻ വേറൊരു ഗ്രഹത്തിൽ എത്തി. അവിടെ ഞാൻ സാവധാനം ഇറങ്ങി. ചുറ്റിലും നോക്കി.  ആരുമില്ല. എങ്ങും മരുഭൂമി പോലെ തോന്നിക്കുന്ന ഒരിടം. അസഹ്യമായ പൊടിക്കാറ്റ്. എന്ത് ചെയ്യുമെന്നറിയാതെ ഞാൻ നോക്കി നിന്നപ്പോൾ ഒരു ആരവം കേട്ടു. അവിടേക്ക് നോക്കിയപ്പോൾ കുറെ രൂപങ്ങൾ!! അവർ എന്റെ അടുത്തേക്ക് വരികയാണ്. എവിടെയോ കണ്ടു പരിചയിച്ച മുഖങ്ങൾ!!  ഞാൻ ഭയന്നിരിക്കുകയാണെന്ന്  അവർക്ക് മനസ്സിലായി. അതിലൊരാൾ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു : " പേടിക്കണ്ട, വഴിതെറ്റി വന്നതാണെന്ന് മനസ്സിലായി. ഞങ്ങൾ നിങ്ങളെ തിരിച്ചു കൊണ്ടാക്കാം." എന്റെ പേടി കുറച്ചു കുറഞ്ഞു. എന്നാലും ഇവർക്ക് എങ്ങനെ മലയാളം അറിയാം? ഞാൻ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ...  "ഞങ്ങൾക്ക് ഏതു ഭാഷയും സംസാരിക്കാൻ ഉള്ള കഴിവുണ്ട്." നിങ്...

റേഷൻ കാർഡ്

Image
സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ ഞാനും അനിയത്തിയും കൂടി ഞങ്ങളുടെ ബന്ധുവായ ആന്റിയുടെ വീട്ടിലേക്കു പോയി. അവരുടെ കൈയിൽ ആയിരുന്നു ഞങ്ങളുടെ റേഷൻകാർഡ്. അത് വാങ്ങിക്കാനാണ് പോയത്. റേഷൻകാർഡുമായി തിരികെ വന്നപ്പോൾ എന്റെ ഒരു കൂട്ടുകാരിയെ കണ്ടു. അപ്പോൾ ചെറുതായി മഴ പെയ്തു തുടങ്ങി. രാഷ്ട്രീയക്കാർ ഡയറി കക്ഷത്ത് വയ്ക്കുന്നതു പോലെ ഞാനും റേഷൻ കാർഡ് അവിടെ വെച്ചിട്ട് കുട നിവർത്തി. ആ കുടക്കീഴിൽ ഞങ്ങൾ മൂന്നുപേരും എന്തൊക്കെയോ നിന്ന് സംസാരിച്ചു. കുറച്ചു കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു.  ഞാനും അനിയത്തിയും വീട്ടിൽ എത്തി. അച്ഛൻ എന്നോട് റേഷൻകാർഡ് ചോദിച്ചു. കൊടുക്കാനായി ഞാൻ എന്റെ കൈ ഉയർത്തി നോക്കിയപ്പോൾ അവിടെ റേഷൻകാർഡ് ഇല്ല. ഞാൻ എന്തു മറുപടി പറയും? അനിയത്തി എന്തായാലും സുരക്ഷിതയാണ്. ഞാൻ ഡെയിഞ്ചർ സോണിലും ആയി.  തേവരയിലെ ഒരു ലൈൻ കെട്ടിടത്തിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ നേവൽ ബേസിലും ഷിപ്യാർഡിലും എയർപോർട്ടിലും ജോലി ഉള്ളവരാണ് താമസിക്കുന്നത്. എല്ലാവരും നല്ല സ്നേഹത്തോടെയാണ് അവിടെ കഴിയുന്നത്. എന്റെ അച്ഛനും നേവൽ ബേസിൽ ആയിരുന്നു ജോലി.  അവിടെയാണ് മുൻകോപത്തിന്റെ മൂർത്തിയായ എന്റെ അച്ഛൻ സടകുടഞ്ഞെഴുന്നേറ്റത്!!. ...

ഭയം

Image
എന്നും പേടി എന്റെ കൂടെ നിഴലായി ഉണ്ട്. പലപ്പോഴും പല ഭാവത്തിലായിരിക്കും ആ പേടി അവസാനിക്കുന്നത്. കോമഡി, ദുഃഖം, അനുഗ്രഹം ഇവയിൽ ഏതെങ്കിലും ആയിരിക്കും ഉണ്ടാവുക. പലരും വിചാരിക്കും എനിക്ക് ഭയങ്കര ജാഡയാണെന്നു. അതെ, 'ധൈര്യമില്ലായ്മയാണ് എന്റെ ജാഡ'.  പണ്ട് അമ്മയുടെ ഓഫീസിൽ നിന്നും ഞങ്ങൾ ബാംഗ്ലൂരിൽ പോയി. അവിടെ ഒരു മത്സരത്തിൽ (തിരുവാതിരക്കു ഫസ്റ്റ് കിട്ടി) പങ്കെടുക്കാനാണ് പോയത്. സ്റ്റാഫ്‌ അംഗങ്ങളും അവരുടെ ഫാമിലിയും ആയി ഒരു ബസിൽ ആണ് പോയത്. ബസിൽ വെച്ചു ഇടക്ക് അന്താക്ഷരി കളിച്ചു. അന്താക്ഷരിക്ക് നേതൃത്വം വഹിച്ചത് ജെയിംസ് അങ്കിൾ ആയിരുന്നു. ഓരോരുത്തരുടെ കയ്യിലും മൈക്കു വന്നു. കൂട്ടത്തിൽ എന്റെ കയ്യിലും വന്നു. ഞാനും പാടി.  ഞങ്ങൾ ബാംഗ്ലൂരിൽ എത്തി. ഡാൻസും മറ്റെല്ലാ പ്രോഗ്രാമും രാത്രിയിൽ ആണ്. അവിടെ രാവിലെ കുറച്ചു പരിപാടി സ്റ്റേജിൽ ഉണ്ടായിരുന്നു. കൂട്ടത്തിൽ പാട്ടുപാടാൻ കഴിവുള്ളവരെ വിളിച്ചു പാടിച്ചു. അതിൽ ഒരു കുട്ടിയുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അത് ഞാൻ അമ്മയോട് പറഞ്ഞു കൊണ്ടിരുന്നപ്പോൾ അടുത്ത ആളുടെ പേര് വിളിച്ചു. ആ പേര് എവിടെയോ കേട്ട പരിചയം. അതെ...

പ്രണയം

Image
"തേടിത്തേടി ഞാനലഞ്ഞു"- അലയണ്ട  "പാടി പാടി ഞാൻ തിരഞ്ഞു"- തിരയണ്ട "ഞാൻ പാടിയ സ്വരമാകെ"- അരോചകമാണ്. "ചൂടാത്ത പൂവുകളായ്‌ " - ആ പൂവ് എനിക്ക് വേണ്ട. " ഹൃദയം തേടും ആശകളായ്‌ " - ആശിക്കണ്ട. "എവിടെ നീ എവിടെ" -  കാണണ്ട "നിന്റെ മനസ്സാം" - ഒരു മനസ്സും ഇല്ല "നിത്യമലർക്കാവെവിടെ" - ആ കാവ് വെട്ടി " എൻ നാദം കേട്ടാലുണരും" - മടുത്തു  "നിൻ രാഗക്കിളിയെവിടെ" - കിട്ടില്ല "എൻ സ്വരത്തിലലിയാൻ കേഴും" - അതിനു പറ്റണ്ടേ? " നിൻ ശ്രുതിതൻ തുടിയെവിടെ" - എന്നിട്ട് വേണം! "എവിടെ നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ...എവിടെ...എവിടെ" - അലറണ്ട. "ഏതോ വിളികേൾക്കാൻ മടിയായേതോ" - മടിയാണ്. "കളിയരങ്ങിലാടുകയോ"- ആടി മടുത്തു " ഓടിവരാനാകാതേതോ" - ഓടിയും മടുത്തു " വാടിയിൽ നീ പാടുകയോ" - പാടാനൊന്നും തോന്നുന്നില്ല "എന്നുമെന്നും നിന്നെ തിരയും" - വേണ്ടാന്ന് പറഞ്ഞില്ലേ?! "എന്റെ വേണു തളരുകയോ.." - തളർന്നു തുടങ്ങിയോ? "തളരുകയോ എന്റെ വേണു തളരുകയോ.....

വിവാഹ വസ്ത്രം

Image
   എന്റെ വിവാഹ വസ്ത്രം ചുവന്ന പട്ടുസാരി ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സാരി. ആ സാരി ഉടുത്തു ഞാൻ അമ്പലത്തിൽ പോയി. വീട്ടിൽ തിരികെ വന്നു. നല്ല ക്ഷീണം. സാരി മാറാതെ തന്നെ ഞാൻ കിടന്നുറങ്ങി. സുഖനിദ്ര . ഇത്രയും നന്നായി ഇതിനു മുൻപ് ഉറങ്ങിയിട്ടില്ല.  ഏതോ സ്വപ്‌നങ്ങളിലൂടെ ഞാൻ സഞ്ചരിച്ചു. അതിൽ ഒരുപാട് രാജ്യങ്ങൾ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ ഒറ്റക്കല്ല, കൂടെ സന്തോഷ്‌ ജോർജ് കുളങ്ങരയും ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ 'സഫാരി.' അതിൽ സഞ്ചാരം - 'ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പരിപാടി.' എന്റെ നിർബന്ധം മൂലം ആണ് വീട്ടിൽ അത് വെയ്ക്കുന്നത്. മിക്കവാറും ഒറ്റക്കിരുന്നു കാണുന്ന പ്രോഗ്രാം. ഒരു സ്ഥലത്തേക്കുറിച്ച് ഇത്രക്ക് വിശദമായി പറഞ്ഞു തരുന്ന പ്രോഗ്രാം വേറെ ഇല്ല. ഞാൻ കാണാൻ ആഗ്രഹിച്ച കുറേ രാജ്യങ്ങളും അവിടത്തെ ചരിത്രവും എല്ലാം കണ്ടു മനസിലാക്കാനും അവിടെ പോയി വന്ന അനുഭവവും ഓരോ എപ്പിസോഡും കഴിയുമ്പോൾ എനിക്ക് ഉണ്ടാകും. മാത്രമല്ല, ആ കാലഘട്ടത്തിൽ കൂടി ഞാനും സഞ്ചരിക്കും.  എന്റെ കൂടെയുള്ള സന്തോഷ്‌ ജോർജ് കുളങ്ങര എന്നോട് പറഞ്ഞു - അടുത്ത എപ്പിസോഡിൽ ഞാൻ ശബ്ദം കൊടുക്കണമെന്ന്. സഞ്ചാരം സ്ഥിരമായി കാണുന്ന ...

മനുഷ്യ ജന്മം

Image
ഓരോ അമ്മമാരും മക്കളെക്കുറിച്ചു വാതോരാതെ സംസാരിക്കും. ആ സംസാരത്തിൽ എല്ലാം എന്റെ മക്കൾ തെറ്റ് ചെയ്യില്ല എന്ന ആത്മവിശ്വാസം ഉണ്ട്. അമ്മമാരുടെ ഈ വിശ്വാസത്തെ എത്ര മക്കൾ സംരക്ഷിക്കുന്നു? പഠിച്ചു എത്ര വലിയ നിലയിൽ എത്തിയാലും മക്കൾ ഏതെങ്കിലും മോശപ്പെട്ട സാഹചര്യത്തിൽ കണ്ടാലോ കേട്ടാലോ ആ മനസ്സ് തകരുന്നത് ഈ മക്കൾ അറിയില്ല. അറിഞ്ഞാലും അവർക്കു അത് അത്രയ്ക്ക് വലിയ തെറ്റായി തോന്നുകയും ഇല്ല. അതിനു മനസാക്ഷി എന്നത് ഈ കൂട്ടർക്ക് ഇല്ലല്ലോ. ഏതൊരു പെണ്ണിലും, അത് ആരും ആയിക്കോട്ടെ പ്രായവ്യത്യാസം ഇല്ലാതെ തോന്നുന്ന കാമം അവനെ മനുഷ്യനല്ലാതെയാക്കുന്നു. മൃഗം എന്നു പറയാൻ പറ്റില്ല. മൃഗത്തിനും അതിന്റെതായ അന്തസ്സുണ്ട്. ഇത്തരം ആൾക്കാരോടു സഹതാപം മാത്രമേ ഉള്ളൂ. അവനെയും പെറ്റത് ഒരു സ്ത്രീയാണല്ലോ എന്നോർത്ത്.  ഇപ്പൊ എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോൺ ഉണ്ട്. ഏതിനും നല്ലതും ചീത്തയും ഉണ്ട്. കുറ്റവാളികൾക്കു കൂടുതൽ കുറ്റകൃത്യങ്ങൾ  ചെയ്യാനുള്ള അവസരം മൊബൈൽഫോൺ  ചെയ്തു കൊടുക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിഞ്ഞു അതിൽ നല്ലത് മാത്രം ചെയ്യാനുള്ള കഴിവ് ഫോണിനും  ഉണ്ടായിരുന്നെങ്കിൽ!!... ഒരുപാട് പേരുടെ മനസ്സ് വേദനിക്കുന്നത് അവസാ...

ശപഥം

Image
'ദ്രൗപതി ശപഥം' പോലെ ഒന്ന് ഞാനും എടുത്തു എന്റെ ജീവിതത്തിൽ. ദ്രൗപതി അഴിച്ചിട്ട പോലെ ഞാനും അഴിച്ചിട്ടു എന്റെ മുടി 'അയ്യോ ആരേയും കൊല്ലാനല്ല'. എന്റെ കഴുത്തിൽ ഒരു കുഞ്ഞു മുഴയുണ്ടായിരുന്നു. ഞാൻ ജനിച്ചപ്പോഴേ ഉള്ളതാ. 'അന്ന് അവിടെ ചെറിയ പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ' എന്ന് അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ വളരുന്തോറും മുഴയും ചെറുതായി വളർന്നു. എന്നെ പല ഡോക്ടറേയും കാണിച്ചു. പേടിക്കാനൊന്നും ഇല്ലെന്ന് എല്ലാവരും പറഞ്ഞു. കൂട്ടത്തിൽ ഒന്നൂടെ പറഞ്ഞു - "ഒരിക്കലും ഓപ്പറേഷൻ ചെയ്യരുത്." കാരണം ഓപ്പറേഷൻ ചെയ്താൽ എന്റെ ജീവന് ആപത്താണ്. അതിനാൽ ആ വശത്തേക്കു പിന്നീട് പോയില്ല. എന്നാലും, ഹോമിയോയും ആയുർവേദവും എല്ലാം നോക്കി. പല നേർച്ചകളും നേർന്നു. പ്രത്യേകിച്ചു 'ഓച്ചിറയിലും ശബരിമലയിലും'. ഈ മുഴ കാരണം ശബരിമലയിൽ പോകാനുള്ള ഭാഗ്യം കിട്ടി. പിന്നെ അച്ഛന്റെ ഓഫീസിലെ ഒരു അങ്കിൾ പറഞ്ഞിട്ട് കാഞ്ഞിരമറ്റം പള്ളിയിലും പോയി. ഇനി ഞാൻ അറിയാത്ത എത്ര നേർച്ചകൾ എന്റെ മാതാപിതാക്കൾ നേർന്നിട്ടുണ്ടെന്നു എനിക്കറിയില്ല. കുട്ടിക്കാലത്ത് എനിക്ക് ഈ മുഴ ഒരഹങ്കാരം ആയിരുന്നു. വീട്ടിൽ ആരു വന്നാലും ആദ്...

അമളി

Image
   ' അമളി ' സ്കൂളിൽ പഠിക്കുമ്പോൾ പഠിച്ച വാക്ക്. ഈ വാക്ക് വാക്യത്തിൽ പ്രയോഗിക്കാൻ തന്നപ്പോൾ എനിക്ക് എഴുതാൻ അറിയില്ലായിരുന്നു. പക്ഷേ, ഇപ്പോ തന്നിരുന്നെങ്കിൽ നൂറെണ്ണം എഴുതിയേനെ. അത്രയ്ക്കുണ്ട് എന്റെ അനുഭവത്തിൽ. കുറേ മറന്നുപോയി. എന്നാലും മറക്കാത്ത ചിലതുണ്ട്.  ചെറുതിലെ ഞാൻ നല്ല വായാടി ആയിരുന്നു. ഒരു ചമ്മലും ഉണ്ടായിരുന്നില്ല. ഡാൻസ്, കഥാപ്രസംഗം, പിന്നെ തോൽ‌വിയിൽ ഫസ്റ്റ് നേടുമെന്നറിഞ്ഞുകൊണ്ട് ഓട്ടത്തിനും ചാട്ടത്തിനും അങ്ങനെ എല്ലാത്തിനും ചേരുമായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അടുത്തുള്ള വീടുകളിൽ ചെന്ന് അവർ ആവശ്യപ്പെടാതെ തന്നെ കഥാപ്രസംഗവും ഡാൻസുമെല്ലാം അവതരിപ്പിച്ചു അവർക്കു സ്വസ്ഥത കൊടുക്കില്ല. ആറേഴ് ക്ലാസ്സ് ആയപ്പോഴേക്കും പതിയെ പതിയെ എന്റെ സ്വഭാവം മാറി തുടങ്ങി. അപ്പോഴും ഡാൻസ് എന്റെ ജീവനാണ്.  ഒമ്പതാം ക്ലാസ്സൊക്കെ എത്തിയപ്പോഴേക്കും ഞാൻ പുറത്തിറങ്ങിയാൽ ആരോടും സംസാരിക്കില്ല. മിണ്ടാത്തത് കൊണ്ട് അച്ഛൻ എന്നെ വഴക്കു പറയുമായിരുന്നു. ഭയമായിരുന്നു മിണ്ടാൻ. വീട്ടിൽ പുലിയും നാട്ടിൽ പൂച്ചയും. ആരെങ്കിലും വീട്ടിൽ വന്നാൽ (പരിചയക്കാർ വന്നാൽപോലും) 'ഞാൻ അകത്തേക്ക് ഓടി പോകും'. ഈ കാര്യത്തി...

നടക്കാത്ത സ്വപ്‌നങ്ങൾ

Image
കുറേ സ്വപ്‌നങ്ങൾ ഉറക്കത്തിൽ കാണുന്നവരാണ് നമ്മൾ. ഞാനും ഈയിടെ അതു പോലെ രണ്ടു സ്വപ്‌നങ്ങൾ കണ്ടു. സ്വപ്നത്തിൽ എന്നെ മാത്രമല്ല എന്റെ വീട്ടുകാരെയും കൂട്ടുകാരെയും കണ്ടു. ഈ രണ്ടു സ്വപ്നങ്ങളും ഒരു ദിവസം കണ്ടതാ. ഇനി ഞാൻ കണ്ട സ്വപ്നങ്ങൾ എന്താണെന്നു പറയാം.  ഒന്നാമത്തെ സ്വപ്നം -           എന്റെ കുട്ടിക്കാലമാണ് കാണുന്നത്. അമ്മയും അനിയത്തിയും ആങ്ങളയും മാത്രമാണ് സ്വപ്നത്തിന്റെ തുടക്കത്തിൽ. ഞങ്ങൾ വീടിന്റെ ഉമ്മറത്തു നിന്നു കളിക്കുകയാണ്. മുറ്റമില്ല. അവിടെ എല്ലായിടത്തും ടൈൽസ് ഇട്ടിരിക്കുകയാണ്. അമ്മ അടുത്തുള്ള ആരോടൊക്കെയോ സംസാരിക്കുന്നു. ഞങ്ങളുടെ കൂടെ കളിക്കാൻ കുറേ കുട്ടികൾ വേറെയും ഉണ്ട്. ഒളിച്ചു കളിക്കുകയാണ്. ഒളിക്കാനുള്ള സ്ഥലം തേടി ഞാൻ നടക്കുകയാ. പുറത്തു നോക്കിയിട്ടു പറ്റിയ സ്ഥലം കിട്ടിയില്ല. എന്നാപ്പിന്നെ വീടിനകത്തു നോക്കാമെന്നു വെച്ച് എനിക്ക് പറ്റിയ ഇടം നോക്കി നടന്നു. അകത്തു ഒരാൾക്ക് മാത്രം കിടക്കാൻ പറ്റുന്ന മുറിയിൽ ഞാൻ കയറി. അവിടെ ബാത്‌റൂമിനടുത്തു ഒരു ഇടനാഴിയിലൂടെ ഞാൻ നടന്നു. നടന്നിട്ടും നടന്നിട്ടും തീരാത്ത ദൂരം. ഏതായാലും അതിന്റെ അവസാനം ഞാൻ കണ്ടു. അവിടെ ഒരു വാതിൽ. അതു ത...

വിശ്വാസം

Image
വിശ്വാസങ്ങൾ പലതരം " കാണാൻ പറ്റാത്ത കൊറോണയെ നീ പേടിക്കുന്നുവെങ്കിൽ കാണാൻ പറ്റാത്ത ദൈവത്തെ നീ എന്തു കൊണ്ട് വിശ്വസിക്കുന്നില്ല?" ഈ കോവിഡ് കാലഘട്ടത്തിൽ ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള കാർട്ടൂൺ  സംഭാഷണമാണിത്. ഇതു  കാണുമ്പോൾ കുറേ ആളുകൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറയും. എനിക്ക് പറയാനുള്ളത് പലരും പറഞ്ഞിട്ടുണ്ടാകും. എന്നാലും ഞാൻ പറഞ്ഞോട്ടെ... അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയിൽ ഉണ്ടല്ലോ. ഞാൻ പറയുന്നത് കേൾക്കാൻ ആരും ഇല്ല. പക്ഷെ ഞാൻ എഴുതുന്നത് വായിക്കാൻ ആരെങ്കിലും ഉണ്ടാകും.. ഇല്ലേ? എന്റെ മാത്രം അഭിപ്രായം അതിൽ ആർക്കും പങ്കില്ല. ചെറിയ കുട്ടിയായിരുന്നപ്പോ എപ്പോഴും "അതെന്താ അങ്ങനെ, ഇതെന്താ ഇങ്ങനെ " എന്നീ ചോദ്യങ്ങളാ ഞാൻ സ്ഥിരം എന്റെ മാതാപിതാക്കളോട് ചോദിക്കുന്നത്. എന്റെ ചോദ്യങ്ങൾക്ക് അതിരു വിടുമ്പോൾ അമ്മ വഴക്കു പറയും. അച്ഛൻ ഒരു പരിധിവരെ എന്റെ ചോദ്യങ്ങൾക്കു  ഉത്തരം തരും. ഇപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും... അന്നേരം ചില ഉത്തരങ്ങൾ കിട്ടും -  ചിലർക്കു മണ്ടത്തരം ആയിരിക്കും. എന്നാൽ എന്റെ അനുഭവം ആണ് ഈ കിട്ടിയ ഉത്തരങ്ങൾ . " കാണാൻ പ...

ആഗ്രഹം

Image
ആഗ്രഹം ​ ഭൂമി എന്ന ഗ്രഹത്തിൽ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള ഒരു ഗ്രഹമാണ് ആ'ഗ്രഹം'-   എന്നാണ് എനിക്ക് തോന്നുന്നത്...  മനുഷ്യൻ ഭൂമിയിലേക്ക് വരുന്നതും പോകുന്നതും മനസ്സുനിറയെ  ആഗ്രഹങ്ങളായിട്ടാണ്. മക്കൾ തങ്ങളെക്കാളും നല്ല ഉയരത്തിൽ എത്തണമെന്ന ആഗ്രഹത്തോടെ രാപ്പകൽ അധ്വാനിച്ച മാതാപിതാക്കളെ   പരിചരിക്കാൻ ദൂരെ സ്ഥലത്ത് ജോലി ചെയ്യുന്ന മക്കൾക്ക് കഴിയുന്നില്ല.  അധ്വാനിക്കാതെ കൂടുതൽ പണം സമ്പാദിക്കാൻ ചിലർ തെറ്റിലേക്ക് പോകുന്നു. അവസാനം അത്യാഗ്രഹം അവരെ കാരാഗ്രഹത്തിൽ എത്തിക്കുന്നു. ഭക്ഷണം ഒരു നേരമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു കൂട്ടരും, ദിവസവും പുതിയ പുതിയ വിഭവങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് മറ്റൊരു കൂട്ടരും... വീടില്ലാത്തവർ ഒരു വീടിനേയും , മക്കളില്ലാത്തവർ ഒരു കുഞ്ഞിനേയും , അനാഥരായവർ ഒരു ബന്ധുവിനേയും ആഗ്രഹിക്കുന്നു. എങ്ങനെയെങ്കിലും മക്കളുടെ കല്യാണം നടക്കണമെന്ന് ഒരു കൂട്ടർ, മക്കളുടെ ദാമ്പത്യത്തിലെ ദുരിതം കണ്ട് സഹിക്കാതെ എങ്ങനെയും വേർപിരിക്കണമെന്ന് മറ്റൊരു കൂട്ടരും... മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയൊരു ഡാം നിർമിക്കാമെന്ന് കേരള...

സ്വപ്നങ്ങള്‍

Image
  സ്വപ്നം കണ്ടവരുണ്ടോ?  ​ സ്വപ്നം  കാണാത്തവരായി ആരും തന്നെയില്ല. ആരുടേയും അനുവാദം കൂടാതെ കാണാൻ പറ്റുന്നതാണ് സ്വപ്നം. നമ്മൾ മാത്രം കണ്ട കാഴ്ചകൾ - അതിൽ വർത്തമാനകാലത്തിനു മുൻപും പിൻപും ഉള്ള സംഭവങ്ങൾ.......എല്ലാം നമ്മൾ പറയാതെ ആരും അറിയുന്നില്ല. " നീ എന്തിനാ ഈ സ്വപ്നം കണ്ടതെന്ന്" ചോദിച്ച് ആരും വഴക്കിടില്ല.  എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടാലും സ്വപ്നം കാണാനുള്ള അവകാശം..... അതിൽ ആർക്കും കൈകടത്താൻ പറ്റില്ലല്ലോ. ​ ഉറക്കത്തിലാണ് സാധാരണ സ്വപ്നം കാണാറുള്ളത്. പക്ഷേ,  ഉണർന്നിരുന്നാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. നടക്കാത്ത കുറേ സ്വപ്നങ്ങൾ. എണ്ണിയാൽ തീരില്ല. അതിൽ ഞാൻ ചന്ദ്രനിൽ വരെ പോയിട്ടുണ്ട്.  ​ഇപ്പോ കുറേ മാസങ്ങളായി ലോകത്തുള്ള എല്ലാവരും ഒരേ സ്വപ്നം കാണുന്നു.   വാക്സിൻ.....!! ​ കോവിഡ്  വരാത്തവരും, ഒരുതവണ  വന്നിട്ടും വീണ്ടും വരുമെന്ന് ഭയക്കുന്നവരും, വാക്സിൻ ഇറങ്ങിയതിനു  ശേഷം അതിൽ നിന്നും വരുമാനം എത്രയുണ്ടാക്കാമെന്നു മരുന്നു കമ്പനിക്കാരും, കോവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിൽ എത്തിയെന്ന് ആരോഗ്യവകുപ്പും,  സ്ക്കൂളിൽ കുട്ടികൾ നിറഞ്ഞ ക്ലാസ് മുറികളിൽ...