Posts

അമ്മാവാ... (കുഞ്ഞിക്കഥ)

Image
" ചില സ്ത്രീകൾ അവരുടെ സ്വപ്നങ്ങൾ പറന്നുയരാൻ അനുവദിക്കാത്ത ചങ്ങലുകളുടെ ബന്ധനത്തിൽ കിടക്കുന്നു." " എന്തു ബന്ധനം? അങ്ങനെയൊന്നുമില്ല." " ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ? " "ഇല്ലെന്ന് ഞാൻ പറയും." " എന്നാ ശരി." "ഉം..." " ഈ പെണ്ണുങ്ങൾക്ക് പാട്ട് പാടിയാൽ കുഴപ്പമുണ്ടോ? " "ഹ.. ഹ.. എന്ത്‌ കുഴപ്പം!?" "ഉം... പറ. ഉണ്ടോ?" " ഒരു കുഴപ്പവുമില്ലന്നേ.... " " അപ്പോ കൂടെ അവൾ ഡാൻസും കൂടി കളിച്ചാലോ? " "ഇല്ലന്നെ... കുഴപ്പവുമില്ല." " ഒന്ന് ദൂരയാത്ര പോകണം എന്ന് തോന്നിയാൽ, അതും ഒറ്റയ്ക്ക്.? " " പോണം. പോകണ്ടാന്നു ഞാൻ പറയില്ല. എന്തിനു പറയണം.? അവർക്കും ആഗ്രഹങ്ങൾ ഉണ്ടല്ലോ. ഈ ലോകം അവർക്കും കൂടിയുള്ളതല്ലേ? " "ആണോ? എന്നാൽ ഈ ആഗ്രഹങ്ങളെല്ലാം ഉള്ള ഒരുവൾ നിന്നെയും കാത്തിരിക്കുന്നു." " എന്ത്?!" " അതെ മോനെ.... നിന്റെ മുറപ്പെണ്ണായ എന്റെ മോള്. " "അത് പിന്നെ.... ഞാൻ... ഞാനീ.... ജന്മം കല്യാണം കഴിക്കുന്നില്ല." "അവൾ കാത്തിരിക്കും." " ...

മനുഷ്യനാണത്രേ!

Image
ശിവൻ :"ഭക്താ.... എന്റെ നടയിൽ വന്നു കാളകൂട വിഷത്തേക്കാൾ കൂടിയ വിഷത്തെ പുറത്തു ചാടിക്കാൻ ധൈര്യം ഉണ്ടായി... ല്ലേ? വിഷമിക്കണ്ട എന്റെ തൃക്കണ്ണിൽ എല്ലാം ഉണ്ട്." ഇവിടെ കാണുന്ന പക്ഷിമൃഗാദികളും സസ്യങ്ങളും മറ്റും പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മനുഷ്യർക്ക് മനസ്സിലാവാത്ത രീതിയിൽ ഇനി ഉണ്ടോന്നെനിക്കറിയില്ല.  ഉണ്ടായാലും ഇല്ലെങ്കിലും എല്ലാ മനുഷ്യരും അവരെ സ്നേഹിക്കുന്നു. അവർക്ക് വേണ്ടി വാതോരാതെ പലരും വാദിക്കുന്നു.  ദൈവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും, വിശ്വാസം ഇല്ലാത്തവരുടെ നാശത്തിനായി വാദിക്കുകയും ചെയ്യുന്നവരെ, ഒന്നു ചോദിച്ചോട്ടെ.....  ഇവിടെ ഉണ്ടാകുന്ന പ്രകൃതിദുരന്തത്തിൽ രക്ഷിക്കാൻ വരുന്നവരുടെ ഈശ്വര വിശ്വാസം ചോദ്യം ചെയ്തിട്ടാണോ, നിങ്ങൾ അവരെ രക്ഷാപ്രവർത്തനത്തിനായി സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യുന്നത്? മറ്റു ജീവജാലങ്ങൾക്കുള്ള മനസ്സ് പോലും ഇല്ലാത്തവരെ... നിങ്ങളോട് പുച്ഛം മാത്രം. ✍️ഷൈനി

പകരം (കഥ )

Image
എൺപത്തിയേഴു കാലഘട്ടത്തിലെ ഒരു സ്കൂൾ അവധിക്കാലം. " ഈ പിള്ളേര് എവിടെപ്പോയി കിടക്കുന്നു? ഒറ്റയെണ്ണം സമയത്തിന് വീട്ടിൽ കയറില്ല. വിളക്ക് വയ്ക്കേണ്ട നേരമായി. ഇങ്ങ് വരട്ടെ. " അതെ സമയം കായൽക്കരയിൽ. " എടാ അച്ഛൻ വരാറായി കൂടെ നല്ല മഴയും. വാ വേഗം വാ പോകാം. " " ചേച്ചി പൊയ്ക്കോ ഞങ്ങള് കുറച്ചൂടെ കഴിഞ്ഞിട്ട് വരാം. പോ ചേച്ചി. " " എടാ അമ്മ വഴക്കു പറയും. നീ വേഗം വരുന്നുണ്ടോ? നീ ആ മഴക്കാറ് കണ്ടോ? ഇപ്പൊ പെയ്യും. " " ഇപ്പോൾ നല്ല വെട്ടം ഉണ്ടല്ലോ പിന്നെന്താ? അല്ലെങ്കിൽ അക്കരയിൽ നിന്നും വരുന്ന മഴയെയും കണ്ടിട്ട് പോകാം." "അപ്പോൾ നനയില്ലേ?" " അടുത്ത് വരുമ്പോഴേക്കും നമുക്ക് ഓടാം. എന്നിട്ട് മഴയ്ക്ക് മുന്നേ വീട്ടിലെത്താം. " " തമാശ പറയാതെ ഇങ്ങോട്ട് വരുന്നുണ്ടോ ചെറുക്കാ.? " " എന്തൂട്ടാ ചേച്ചി നിങ്ങള് തമ്മിൽ ?" " എടാ രമേശാ.. നീ വീട്ടിൽ ഇപ്പോൾ പോകുന്നുണ്ടോ? " "പിന്നെ പോകാതെ... ന്റെ അച്ഛൻ വരാറായിട്ടോ. ഇങ്ങട് വാടാ... നമുക്കേ... നാളെ കളിക്കാം." "നാളെ നീ വരുമോ?" " വിനൂ... അതി...

ഈ താഴ്‌വാരത്ത്

Image
ഞാൻ വരുന്നതിനു മുൻപ് എന്റെ അമ്മയെയും അച്ഛനെയും അറിഞ്ഞില്ല. വന്നു ഞാൻ അവരെ അറിഞ്ഞു. എനിക്ക് സഹോദരങ്ങൾ ഉണ്ടാകുമെന്നോ, അവർ ആരെന്നോ അറിഞ്ഞിരുന്നില്ല. അതും ഞാൻ അറിഞ്ഞു. എനിക്ക് ഗുരുക്കന്മാരെത്രയുണ്ടാകും എന്നറിഞ്ഞില്ല. അവരെ പലരെയും ഞാനറിഞ്ഞു. ഇനിയും എത്ര പേരുണ്ടെന്നറിയില്ല. മരണം വരെ ആ അറിവില്ലായ്മ ഉണ്ടാകും. ഗുരുക്കന്മാർക്ക് വയസ്സ് എന്നൊന്നില്ല. രൂപം എന്നൊന്നില്ല. ആരിലും എവിടെയും എന്തിലും പഠിക്കാൻ ഏറെയുണ്ട്. എനിക്ക് എത്ര സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞില്ല. പലരെയും അറിഞ്ഞു. ഇനിയും എത്രയോ പേർ ഉണ്ടാകും? ഒരു ജീവൻ എന്നിൽ നിന്നുണ്ടാകുമെന്ന് അറിഞ്ഞില്ല. എന്നാൽ എന്നിലൂടെ ഒരു ജീവൻ ഉണ്ടായ നിമിഷവും ഞാനറിഞ്ഞു. എനിക്ക് ശത്രുക്കൾ ഉണ്ടാകുമെന്ന് ഞാൻ അറിഞ്ഞില്ല. ശത്രുക്കളും ഉണ്ടായെന്ന് അറിഞ്ഞു. എനിക്ക് മരണമുണ്ടെന്നെനിക്കറിയാം. ആ മരണം എന്നെന്നറിഞ്ഞില്ല. എന്നാലെൻ മരണം നിങ്ങളിൽ പലരും അറിയും! ✍️ഷൈനി

ദുരുപയോഗം

Image
ഓണം, വിഷു, ക്രിസ്മസ്, റംസാൻ, പിറന്നാൾ അങ്ങനെയങ്ങനെ... ഏത് വിശേഷപ്പെട്ട ദിനത്തിലും ഏതൊരാൾക്കും അവരുടെ ഫുൾ സൈസ് ഫോട്ടോ ഏത് രൂപത്തിലുള്ളതും സോഷ്യൽ മീഡിയയിൽ ഇട്ടാൽ ആരും ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്ന്! ആരു കൊടുത്തു ഈ ഉറപ്പ്? ആ പ്രത്യേകത ദിവസങ്ങളിൽ മാത്രം ഇടുന്ന മുഖങ്ങൾ പതിവ്രതകളും പവിത്രനും ഒക്കെയാണ്. അല്ലാത്ത ദിവസം ആരുടെയെങ്കിലും മുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വന്നാൽ പ്രത്യേകിച്ച് പെണ്ണിന്റെ ആയാൽ അവർ മോശക്കാരികളാണ്. ഈ സർട്ടിഫിക്കറ്റുകൾ എവിടെയാണ് ഇറക്കുന്നത്? ആരാണ് അതിൽ ഒപ്പിടുന്നവർ? പ്രൊഫൈൽ പിച്ചർ ലോക്ക് ചെയ്തു വെച്ചാൽ എവിടെയാണ് സേഫ്? ആ തിരുമുഖം വേറൊരു ഫോണിൽ ഒരു ഫോട്ടോ എടുക്കാൻ ആണോ പാട്? പണ്ട് തുടങ്ങി എല്ലാവരും ഓരോ ആവശ്യത്തിന് സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുന്നുണ്ട്. അവർ ഈ ഫോട്ടോകൾ ദുരുപയോഗം ചെയ്യില്ലാന്ന് ഉറപ്പുണ്ടോ? ജയറാമിന്റെയും ഉർവശിയുടെയും പണ്ടത്തെ ഒരു സിനിമയിൽ കാണിക്കുന്നുണ്ട് സ്റ്റുഡിയോയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. അന്ന് അത്രയും ചെയ്യാമെങ്കിൽ ഇന്ന് അതിനപ്പുറവും ചെയ്യാലോ? എന്നിട്ടും ആരും സ്റ്റുഡിയോക്കാരെ കല്യാണത്തിന് മറ്റും ഫോട്ടോ എടുക്കാൻ വിളിക്കുന്നില്ല...

സുന്ദരിയാണോ?

Image
തീരെ ചെറുതായിരുന്ന ഞാൻ, ഇത് കേട്ടറിവ്. അല്ല കേട്ട് കേട്ട് തഴമ്പിച്ചത്.  അന്നൊക്കെ മക്കളെ കുളിപ്പിച്ചു കഴിഞ്ഞാൽ വാലിട്ട് കണ്ണെഴുതി, പുരികം വില്ലുപോലെ ഇട്ടും, നെറ്റിയിൽ ഒരു പൊട്ടും, കവിളത്ത് ഒരു കുത്തും, കൂടെ മുഖം നിറയെ കുമ്മായത്തിൽ മുക്കിയാലെ അമ്മമാർക്ക് സമാധാനമാകൂ. പക്ഷേ ആ സമാധാനം എനിക്കൊരു സമാധാനക്കേടായിരുന്നു.  കുളിപ്പിച്ചെടുക്കുന്ന എന്നെ, കുളി കഴിഞ്ഞുള്ള കലാപരിപാടികൾക്ക് എനിക്ക് തീരെ താല്പര്യം ഇല്ലാത്ത എന്നെ, താല്പര്യം ഉണ്ടാക്കാൻ വേണ്ടി അമ്മ ഒരുപായം കണ്ടെത്തി.  എന്നോട് പറയും : " മോൾക്ക് സുന്ദരി ആവണ്ടേ? വായോ....  ഇങ്ങനെ ചെയ്താൽ സുന്ദരിക്കുട്ടി ആകും. "  അതിൽ വിശ്വസിച്ച് ഞാൻ ഈ മുഖം അവിടെ ആ കൈകളിൽ മനസ്സില്ലാ മനസ്സോടെ ഏൽപ്പിക്കും.  അമ്മയുടെ ആഗ്രഹം തീർന്നിറങ്ങുന്ന ഞാൻ എന്റെ മുഖവുമായി നേരെ അയൽപക്കത്തേക്ക് ഓടും. എന്നിട്ട് അവരോട് ഓരോരുത്തരോടും ചോദിക്കും ഞാൻ: " ഞാൻ സുന്ദരിയായോ? "  വർഷങ്ങൾ കഴിഞ്ഞ് ഇതൊന്നും ഓർമ്മയില്ലാത്ത ഞാൻ അവരുടെ അടുത്ത് ചെന്ന് പെട്ടുപോയാൽ അപ്പൊ അവര് പറയും : "ഞാൻ സുന്ദരിയാണോ?" ഹൊ! എന്തൊരു കഷ്ടമാണ്. ഒരു തെറ്റു പറ്റിപ്പോയി. അതിനിങ്...

കണ്ടുമുട്ടിയവർ (കഥ)

Image
 സുന്ദരമായ ഒരു സായാഹ്നത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയ രണ്ടു സുഹൃത്തുക്കളുടെ സംഭാഷണത്തിലേക്ക് ഒരെത്തി നോട്ടം.   "ഈ രാത്രിയിൽ കണ്ടാൽ,  പിന്നെ ഞാൻ വെച്ചേക്കില്ല. " "എന്താന്ന്?" "അതേ... അവരെ അടുത്ത സൂര്യോദയം കാണിക്കില്ല ഞാൻ." "അത്തരം വാക്കുകൾ ഒന്നും പറയരുത്." "അതെന്താ പറഞ്ഞാല്? പിന്നെ എന്തു ചെയ്യണം?" "ശല്യക്കാരാണെങ്കിൽ അവരിൽ അകന്ന് മാറണം." "മാറിയാലും പിന്നെയും തള്ളിക്കേറി വരുവല്ലേ!" "എന്നാ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാൽ മതി." "ഒരു മിനിറ്റ് പോലും വേണ്ടാത്ത കാര്യത്തിന് എന്തിനാ പോലീസ്?!" "പിന്നെ അവരെ കൊല്ലുന്നതാണോ ശരി?" "അതേ ഉള്ളൂ വഴി.' "ആരുടേയും ജീവനെടുക്കാൻ ആർക്കും അവകാശം ഇല്ല." "എന്നെക്കൊണ്ട് ഇതേ പറ്റൂ." "ഇത്രയ്ക്കും ദുഷ്ടയാവരുത്. ഞാൻ അവരോട് സംസാരിക്കാം. " "നിങ്ങൾക്ക് അതിന് കഴിയുമോ?" "ഏതായാലും നിന്റെ മനസല്ല. " "എന്നാ ശരി ഞാൻ അവരെ അങ്ങോട്ട് പറഞ്ഞു വിടാം. " "ഓ... എന്നാ അങ്ങന...

അപ്പോ ഇവിടെയും അതാണ് !(കഥ)

Image
"എസ്ക്യൂസ് മി....താങ്കൾ ആരാണാവോ?" "ഞാനോ? ഞാൻ ദൈവം." " ഓഹോ അപ്പൊ താങ്കളാണ് ദൈവം." " എന്താ ഇപ്പോ? " "അല്ല... അത് പിന്നെ." "മരിച്ചവർക്ക് ഇവിടെ ഈ ചുറ്റുവട്ടത്ത് എന്താ കാര്യം? ഇത് പൊതുവഴിയല്ല. എന്താന്ന്? ചോദിച്ചത് കേട്ടില്ലേ?" " ഇതാര് വെൺമേഘങ്ങൾക്കിടയിലൂടെ തേരിറങ്ങി വന്ന ദേവനോ? അങ്ങനെ പറയണമെങ്കിലേ... ഞാൻ വീണ്ടും മരിക്കണം. ഇതേതോ പടക്കശാലയിലെ അപകടത്തിൽ നിന്നും ഇറങ്ങിയോടിയ ആളെ പോലുണ്ട്. " " എടീ... നീ.. ഞാൻ പറഞ്ഞത് സത്യമാണ്. ഞാനാണ് ദൈവം. എന്റെ കോലം ഇതല്ലായിരുന്നു. നീയൊക്കെ കൂടി ഇങ്ങനെ ആക്കിയതാ." "ഞങ്ങളോ? ഞങ്ങളൊന്നുമല്ല. സ്വന്തം കയ്യിലിരിപ്പ് കാരണമാ." "അതെങ്ങനെ?" "ദേ... ഇങ്ങോട്ട് നോക്കിയേ, എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു?" " ചങ്ങലയ്ക്കിടാൻ തോന്നുന്നുണ്ട്. " "ഓ...എന്നാ ഇപ്പൊ അങ്ങനെ ഇടണ്ട. ഒരു കാര്യം പറയുമ്പോഴാണോ തമാശ.?" "എന്നാ ശരി പറയൂ..." " എന്നെ കണ്ടാൽ ഒരു മനുഷ്യനാണെന്ന് പറയുമല്ലോ അല്ലേ?" " വേണമെങ്കിൽ പറയാം. പക്ഷേ നീ ഇപ്പോൾ പ്രേത...

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )

Image
(ഭാഗം 5) " ഭഗവാനേ... ഇതിനുള്ള മറുപടി ഞാൻ നേരത്തെയും തന്നതാ." " എന്ത്? നീ വേഗം പറയുന്നുണ്ടോ? " " പറയുകയാണല്ലോ..  ഇടതൂർന്ന കാടുകൾ കാണുമ്പോൾ ചില മനുഷ്യർക്ക് ഒരു പ്രത്യേക അസുഖം വരും. ഫുട്ബോൾ ആരാധകർ അവരുടെ തലയിൽ ചിത്രങ്ങൾ പണിയുന്നത് പോലെ, ഈ കാടുകൾ കാണുമ്പോൾ അവർക്ക് തോന്നും അവിടെ ചിത്രങ്ങൾ വരയ്ക്കാൻ. " "അതായത്?" " അത് തന്നെ. മരം മുറിച്ചു കളഞ്ഞ് അവിടെ മരുഭൂമിയാക്കി ആഹ്ലാദിക്കുന്നവരുടെ കാര്യം തന്നെയാ.." " അങ്ങനെയായാൽ മരങ്ങൾക്ക് ഓടാനേ നേരമുണ്ടാവുകയുള്ളൂ. ഒരു സ്ഥലത്തും അടങ്ങി ഒതുങ്ങി നിൽക്കാൻ നിന്നെ പോലുള്ളവർക്ക് പറ്റുന്നില്ല. ഇനി അവരെയും കൂടി അങ്ങനെയാക്കണോ?" " എന്നാ വേണ്ട. പകരം ചില സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്. അതായാലും മതി. " " എന്താണ്?" " അവരെ ഉപദ്രവിക്കാൻ ആരു വരുന്നുവോ... അവരെ യമലോകത്തേക്ക് പറഞ്ഞു വിടാൻ ഈ മരങ്ങൾക്ക് കഴിയണം. " " ചുരുക്കിപ്പറഞ്ഞാൽ മരങ്ങളെ തൊട്ടാൽ...  മരങ്ങളാൽ അവർ യമലോകത്ത് എത്തണം. അല്ലേ? " "അതുതന്നെ... ഇനി പറ. എനിക്ക് വട്ടാണോ? ...

വരും.. വരാതിരിക്കില്ല ( ഭാഗം 4)

Image
(ഭാഗം 4) "അങ്ങനെയാണെങ്കിൽ കല്യാണം കഴിച്ചവർ ഗർഭിണിയായാൽ?" " അവിടെ കുറച്ച് ഇളവുണ്ട്." " എന്ത് ഇളവ്? " " ദമ്പതികൾ ഒരു പോലെ ഒരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... എങ്കിൽ, ഭാര്യ ഗർഭിണിയായ നാൾ തൊട്ട് അവളെ സംരക്ഷിക്കുന്നു....  എങ്കിൽ, ആത്മാർത്ഥമായി ആ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ആളാണ്... എങ്കിൽ... പ്രസവ വേദന സ്ത്രീക്ക് കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ... പ്രസവവേദന മുഴുവനും സ്ത്രീക്ക് കൊടുക്കണ്ട. പകുതി വേദന ഭർത്താവിനും കൊടുക്കുന്നത് നല്ല തന്നെയാ. " " അതെന്തിനാ?!" " ഇല്ലെങ്കിൽ ഇവർ വിശ്വസിക്കില്ല. കാരണം പ്രസവ വേദന ആണുങ്ങൾക്ക് കണ്ടതും കേട്ടതും ആണ്. അനുഭവം അവർക്ക് ഇല്ലല്ലോ. അവർക്കും ആ അനുഭവം ഉണ്ടാകണം. " " എന്നാലും വേണോ? " " വേണം വേണം.. ആണിനെ പ്രസവിക്കുന്നതും സ്ത്രീ അല്ലേ? അവരുടെ അമ്മ അനുഭവിച്ച വേദന അവരും കുറച്ച് അറിയണം. അന്നേരം ആ അമ്മയോട് കുറച്ചു കൂടുതൽ സ്നേഹം അവർക്ക് തോന്നട്ടെ. " " അതു കൊള്ളാം. " "ഞാൻ പറഞ്ഞില്ലേ... ചില ഗുണങ്ങൾ ഉണ്ടെന്ന്. ദൈവത്തിന് ഒന്നും അറിഞ്ഞു കൂ...

വരും.. വരാതിരിക്കില്ല (ഭാഗം -3)

Image
(ഭാഗം 3) മക്കളുടെ വിഷമങ്ങൾ  അഭിമാനം മൂലം നാട്ടുകാർ അറിയാതിരിക്കാനായി അടുത്ത ശ്രമം. എന്തു വന്നാലും "സഹിക്കണം" എന്നൊരു വാക്ക് മക്കളുടെ ചെവിയിൽ ഓതിക്കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും. ഓതി കൊടുക്കുന്നത് അപ്പാടെ വിഴുങ്ങി ജീവിച്ച മക്കളുടെ ചേതനയറ്റ ശരീരം കാണുമ്പോൾ അവരുടെ മരണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന രീതിയിൽ നിൽക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.!! " സഹിക്കാൻ" പറഞ്ഞവരുടെ നാവിൽനിന്നും നിർത്താതെയുള്ള "സഹതാപ" വാക്കുകൾ ദിവസങ്ങളോളം.! ഈ കല്യാണ നാടകങ്ങൾക്ക് അറുതി വരുത്താൻ ഓരോ നിയമങ്ങളും കൊണ്ടു വരുന്നുണ്ട്. അതെല്ലാം മിക്കപ്പോഴും വെള്ളത്തിൽ വരച്ച വര പോലെയാണ്. ഇതിനൊരു മാറ്റം കൊണ്ടു വരാൻ ഭഗവാനേ പറ്റൂ ... " " എനിക്ക് ഇതിൽ എന്ത് മാറ്റം കൊണ്ടു വരാൻ പറ്റും? " " ഞാൻ പറഞ്ഞതു പോലെ ഭഗവാനങ്ങ് ചെയ്താൽ മതി. " " എന്നാ നീ പറ. " " സ്ത്രീധനം ചോദിക്കാതെ ഇരിക്കണമെങ്കിൽ, സ്ത്രീധനം ചോദിക്കുന്ന ആ നിമിഷത്തിൽ അവരുടെ സ്വത്തുക്കളും സംസാരശേഷിയും കേൾവി ശക്തിയും കാഴ്ച ശക്തിയും ഇല്ലാതാക്കണം. " " എന്നു വെ...

എനിക്ക് നഷ്ടവും നിനക്ക് ഉപദേശവും

Image
(ഇത് കഥയല്ല.. ഇന്നലെ (1- 12- 2022) നടന്നത്) "അമ്മേ... ഇന്ന് ടീച്ചർക്ക് പൈസ കൊടുക്കാൻ പറ്റിയില്ല ." " അതെന്താ? " " ബാഗിൽ പൈസ നോക്കിയപ്പോൾ കിട്ടിയില്ല." " എന്തോന്ന്..? രാവിലെ നിന്റെ ബാഗിൽ ഞാൻ കണ്ടതാണല്ലോ?!" " ആണോ അമ്മ കണ്ടതാണോ?!" " കൊച്ചേ... നീ ആ ബാഗിൽ മര്യാദയ്ക്ക് നോക്കിക്കേ. അതിനകത്ത് ഉണ്ടാകും." " ഇല്ല അമ്മേ ബാഗ് സ്കൂളിൽ വച്ച് നോക്കിയതാ... കണ്ടില്ല. "  "എന്നാ താഴെ വീണു പോയിട്ടുണ്ടാകും."  "അവിടെയെല്ലാം നോക്കി കണ്ടില്ല."  "എന്നാ ആരോ എടുത്തിട്ടുണ്ട്. ടീച്ചറോട് പറഞ്ഞേ പറ്റൂ."  കുറച്ചു കഴിഞ്ഞ്..  "കണ്ണാ ഞാൻ ടീച്ചറോട് പറഞ്ഞിട്ടുണ്ട്."  "അവനെ ഞാൻ.... ആരായാലും നല്ല തല്ലു കൊടുക്കണം."  "കണ്ണാ അങ്ങനെ പറയരുത്."  "പിന്നെ തെറ്റ് ചെയ്താൽ ശിക്ഷ വേണ്ടേ.?"  "വേണം, പക്ഷേ ഇവിടെ ഇപ്പോൾ വേണ്ട."  "ങേ..! അതെന്താ അമ്മയെന്താ ഈ പറയുന്നത്?"  "വിച്ചൂ...മോനെ... നിന്നെപ്പോലെ ഒരു കുട്ടിയാണ് ഈ പൈസ എടുത്തത്. അവനോ അവളോ ആകാം. ആരായാലും നമ്മളോ നിന്...

ആത്മാവ്

Image
ഞാൻ എഴുതിയ  'ആത്മാവ്' എന്ന  ഹൈക്കു വായിച്ചിട്ട് പലർക്കും അതിന്റെ ശരിയായ അർത്ഥം അല്ലെങ്കിൽ ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് മനസ്സിലായിട്ടില്ല.  ഒരു ആത്മാവ് ഒരു എഴുത്തുകാരനോട് പറയുന്നതായിട്ടാണ് ഹൈക്കുവിൽ. എന്റെ കാഴ്ചപ്പാടിൽ മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങളിലും ഉണ്ട് ആത്മാവ്. കാടിന്, പുഴയ്ക്ക്, വായുവിന് അങ്ങനെ കാണുന്ന എന്തിലും ഞാൻ കാണുന്നു ആത്മാവിനെ. ഒരുദാഹരണം പറഞ്ഞാൽ, കൂട്ടിലുള്ള ഒരു പക്ഷിയെ കാണുമ്പോൾ നമുക്ക് അതിനെ മനോഹരമായി ശബ്ദിക്കുന്ന കാണാൻ ഭംഗിയേറിയ ഒരു പക്ഷി മാത്രം. ഭക്ഷണവും വെള്ളവും എല്ലാം അതിന് കിട്ടുന്നുണ്ട്.  പക്ഷേ ഈ ഭൂമിയിൽ യഥേഷ്ടം  പറന്നു നടക്കാനുള്ള അതിന്റെ അവകാശത്തെ, അതിന്റെ സ്വപ്നത്തെ എല്ലാം ഇല്ലാതാക്കിയാണ് ആ പക്ഷി ആ കൂട്ടിൽ കിടക്കുന്നത്. അതിനെതിരെ ആ പക്ഷിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ആ സ്വർണ്ണക്കൂട്ടിൽ  ആ കിളി ചത്തതിന് തുല്യമല്ലേ കിടക്കുന്നത്.!?  കാട്ടിൽ നിന്നും നാട്ടിലേക്ക് പറിച്ചുനട്ട കരിവീരൻ പല ഉത്സവങ്ങൾ പോലുള്ള ആഘോഷങ്ങളിൽ ഗത്യന്തരമില്ലാതെ നിശബ്ദനായി ആടയാഭരണങ്ങൾ അണിഞ്ഞ് അസഹ്യമായ ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും നടുക്ക് ...

വരും വരാതിരിക്കില്ല (ഭാഗം 2)

Image
(ഭാഗം 2) " ഇതൊക്കെ പെട്ടെന്ന് മാറ്റണം എന്ന് പറഞ്ഞാൽ.... അത് ഉടനെ നടക്കില്ല. പീഡനങ്ങൾ ഭൂമിയിൽ എന്നും ഉണ്ട്. ഇതിന് എന്റെ കൈയ്യിൽ ഇപ്പോൾ മരുന്നില്ല. മരുന്ന് കൈയിലുള്ള വേറെ ആരെയെങ്കിലും നീ വിളിക്കൂ. " " ഇതെന്താ പണ്ട് സർക്കാർ ഓഫീസിൽ ചെന്നത് പോലെ എന്നോട് ഇപ്പോൾ ഇങ്ങനെ പറഞ്ഞത്? അടുത്ത ആളും ഇതു പോലെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും? പറ്റില്ല.  എനിക്കിപ്പോൾ തന്നെ വരം വേണം. " " വരം വല്ല മരത്തിലും ഉണ്ടോന്ന് നോക്ക്. അങ്ങനെയാണെങ്കിൽ ഞാൻ പിച്ചി തരാം. " " ഓഹോ... ദൈവത്തിന് അപ്പോൾ വളിച്ച തമാശ പറയാനും അറിയാം. അങ്ങനെ വളിപ്പ് പറഞ്ഞ് എന്നെ വളഞ്ഞ വഞ്ചിയിൽ വടക്കോട്ട് വിടാമെന്ന് വിചാരിക്കേണ്ട. " " അങ്ങനെയാണെങ്കിൽ ഞാൻ വേറൊരാളെ നിന്റെ അടുത്തേക്ക് ഉടനെ പറഞ്ഞു വിടും. അങ്ങേര് വടക്കോട്ട് അല്ല തെക്കോട്ടാണ് പറഞ്ഞു വിടുന്നത്. " " അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ. എന്നോട് മാത്രം ആണോ ദൈവത്തിന്റെ ഈ തർക്കുത്തരം?!" "നീ തർക്കിച്ചിട്ട് ഞാൻ തർക്കുത്തരം പറഞ്ഞെന്ന് ആക്കിയോ? അതു കൊള്ളാലോ. ഇത് ശരിയല്ല. ഞാൻ പോകുക ." " അയ്യോ! പിണങ്ങി പോകല്ലേ. ഞ...

വരും വരാതിരിക്കില്ല

Image
(ഭാഗം 1) " എങ്ങോട്ടോ യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണല്ലോ " "അതേ..  പോണം " "എങ്ങോട്ടാ.....?" "ഒരാളെ കാണാനാ " " പോകുന്ന സ്ഥലത്തിന് പേരില്ലേ? " " ഉണ്ട്. ഹിമാലയം" "ഹ ഹ ഹ.... ഹിമാലയത്തിലെ ഏത് ഫ്രണ്ടിനെ കാണാനാണ് പോകുന്നത്?" " അതേന്നേ ... എനിക്ക് അവിടെ പരിചയക്കാർ ഉണ്ട്." "ഓഹോ... അപ്പോ ഈ പരിചയക്കാരൊക്കെ വിളിച്ചാൽ ഉടനെ വരുമോ?" "വരും " "എങ്ങനെ?" "അത് ഞാൻ പറയാതെ അറിഞ്ഞൂടെ?" "ഇല്ല.. അറിയില്ലന്നേ... അറിയാത്തതു കൊണ്ടല്ലേ ചോദിച്ചത്. " " എന്നാ കേട്ടോ... അവർക്ക് വേണ്ടി പ്രത്യേകം ഇറക്കിയിരിക്കുന്ന ഒരു സമ്പ്രദായമാണ് തപസ്സ്. എല്ലാവർക്കും വെവ്വേറെ തപസ്സുകൾ ആണ്. അതിനായി പ്രത്യേകം മന്ത്രങ്ങളുണ്ട്. " " ഇതൊക്കെ നടക്കുന്ന കാര്യമാണോ?! ഹ ഹ ഹ.... " " നടക്കും. നടക്കണമല്ലോ.. അങ്ങനെ എന്തെങ്കിലുമുണ്ടോ എന്ന് അറിയണമല്ലോ.... പണ്ട് ആയിരം വർഷം കൊടും തപസ്സ് ചെയ്തു എന്നൊക്കെ പറഞ്ഞവരെ പോലെ ഞാനും ഒരു കൈ നോക്കട്ടെ. അവരെ പോലെ  പതിനായിരം വർഷത്തെ ആയുസ്സൊന്നും എനിക്ക...

അന്ധവിശ്വാസി

Image
നൂറിൽ തൊണ്ണൂറ്റി ഒൻപതു ശതമാനം ആൾക്കാരും മനസ്സിന്റെ വിഷമം മാറാൻ ഏതെങ്കിലും ഒന്നിൽ വിശ്വസിക്കുന്നുണ്ട്. പരസ്യമായ രഹസ്യമാണത്. ഒരു കൂട്ടർ ദൈവത്തിലും മറ്റൊരു കൂട്ടർ ലഹരിയിലും. ഇതിൽ ഒന്നും പോരാഞ്ഞിട്ട് ചിലർ മന്ത്രവാദത്തിലും ആൾ ദൈവത്തിലും വിശ്വസിക്കുന്നു. പലരെയും പോലെ ജീവിതമാകുന്ന ഈ നാടകത്തിലെ ഒരുപിടി ദുഃഖങ്ങൾക്കിടയിലാണ് ഞാനും. മനസ്സിനൊരു ശാന്തത കിട്ടാൻ വേണ്ടി ആരെയും ശല്യം ചെയ്യാതെ മൗനമായി ഏതെങ്കിലും മൂലയിൽ ഇരുന്ന് ഞാനും പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥന എന്ന് പറഞ്ഞാൽ മനസ്സിലെ ഭാരം ഒന്നിറക്കി വെക്കാൻ പറ്റിയ ഇടമാണ് എനിക്ക്. എന്റെ വിഷമം ആരോ കേൾക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകും. പകരം ഒരു നല്ല കേൾവിക്കാരെ തേടി പോയാൽ കിട്ടില്ല. അഥവാ കിട്ടിയാൽ തന്നെ മുഴുവനും കേൾക്കാനുള്ള മനസും അവർക്ക് ഉണ്ടാകില്ല. അതവരുടെ തെറ്റല്ല. മരണം വരെ ഏതെങ്കിലും രീതിയിൽ ദുഃഖങ്ങൾ വന്നു കൊണ്ടിരിക്കും എല്ലാവർക്കും. അതിനെ നേരിട്ടേ പറ്റൂ. ഏതു ദൈവത്തിലും വിശ്വസിച്ചിട്ടും കാര്യമില്ല.  അനുഭവിക്കാനുള്ളത് അനുഭവിച്ചേ തീരൂ.  ദൈവം തന്നെ ഒരു അന്ധവിശ്വാസമാണെന്ന് പറയുന്ന നിരീശ്വരവാദികളോട് എനിക്കൊന്നേ പറയാനുള്ളൂ. ദൈവം എന്...

എന്നുമുണ്ടാകും

Image
ആ തോട്ടം ആദ്യമായി കണ്ട ഞാൻ അതിശയത്തോടെ ചുറ്റിനൊന്നു നോക്കി. കാണുന്ന കാഴ്ചകൾ പലതും എന്നെയും അതിശയത്തോടെ നോക്കി. പിന്നെ ഞാൻ അറിഞ്ഞു. ആ കാഴ്ചകളിൽ പലതും എന്നിൽ നിന്നും പോയവയാണ്. എന്നാലും എനിക്ക് സന്തോഷം തോന്നി. പക്ഷെ ഇടയ്ക്കിടയ്ക്ക് ദുഃഖവും ഓടിവന്നു. ഈ തോട്ടത്തിലേക്ക് ഇനി ആരും വരണ്ട എന്ന് തീരുമാനിച്ച്, തോട്ടത്തിന് ചുറ്റും വേലി കെട്ടാൻ നോക്കി. "നീ ആരെയാണ് ഭയക്കുന്നത്? ഇവിടെ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം. ആരും തടസ്സം നിൽക്കില്ല." "അതെന്താ?" "ഈ തോട്ടത്തിൽ ആണ് നിന്റെ ശവകുടീരം ഉള്ളത്. നീ നട്ട റോസാച്ചെടിയിൽ നിന്നും മുള്ളില്ലാത്ത ഒരു പൂ നിന്റെ ശവകുടീരത്തിൽ നിനക്കായ് എന്നും ഉണ്ടാകും." ✍️ഷൈനി 

പത്മനാഭനോടൊരു പരാതി

Image
അനന്തപുരിയിലെ പത്മനാഭാ.... എനിക്ക് അങ്ങയോട് ഒരു പരാതി ബോധിപ്പിക്കാൻ ഉണ്ട്. ഭക്തരെ എന്തിന് ഇങ്ങനെ തരം തിരിക്കുന്നു? ഭക്തിയോടെ നിന്നെ കാണാൻ വരുന്നവരെയെല്ലാം തരം തിരിക്കുന്നത് തെറ്റ് തന്നെ.  ഈയിടെ നിന്റെ അടുക്കൽ ഞാൻ വന്നിരുന്നു. പക്ഷേ നിന്നെ കാണാൻ കഴിഞ്ഞില്ല. ഒരിക്കലും നീങ്ങാൻ കൂട്ടാക്കാത്ത നീണ്ട വരിയിൽ പെട്ടുപോയ ഞാനും എന്റെ കുടുംബവും. പിന്നെ.... അമ്മയ്ക്ക് അധികനേരം നിൽക്കാൻ പറ്റാത്തതിനാൽ തിരികെ പോകേണ്ടി വന്നു.  തിരികെ നടന്ന് പ്രധാന വാതിലിന്റെ അരികെ വന്നപ്പോൾ " വേഗം ഒതുങ്ങി മാറി നിൽക്കൂ... " എന്നാരോ ഉറക്കെ ഞങ്ങളോട് വിളിച്ചു പറഞ്ഞു.  ഇപ്പോഴും രാജഭരണമോ എന്ന സംശയത്തോടെ നോക്കിയപ്പോൾ ഒരു കേന്ദ്രമന്ത്രി ദാ.... വരുന്നു. ഞങ്ങളെ നോക്കി ഒരു പുച്ഛഭാവത്തോടെ അകത്തേക്ക് അദ്ദേഹവും പരിവാരങ്ങളും കയറിപ്പോയി.  പത്മനാഭാ.... ഇതെന്ത് നീതി?! ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരെന്ന് പറഞ്ഞിട്ട്...!?  ജനങ്ങളാൽ തെരഞ്ഞെടുത്തവർ അടുത്ത് വരുമ്പോൾ ഓച്ഛാനിച്ച് മാറി നിൽക്കണോ? എന്നാലോ... വോട്ട് ചോദിക്കാൻ വരുമ്പോൾ അവർക്ക് ഈ ഓച്ഛാനം വേണ്ടേ.! VIP.... ആരാണ് വിഐപി? ദൈവസന്നിധിയിൽ എല്ല...

അവൾ

Image
"വാ.." "വരാം" "വരുന്നുണ്ടോ...?" " ശ്ശോ... വരാമെന്ന് പറഞ്ഞില്ലേ.!" " എന്നാ അവിടെ ഇരുന്നോ... ഞാൻ ഇപ്പോൾ കാണിച്ചു തരാം." "യ്യോ... എന്റെ തല.!!" " മര്യാദയ്ക്ക് വിളിച്ചതല്ലേ.... കേട്ടില്ലല്ലോ?" " ഇതാ പറയുന്നത് ചെയ്യേണ്ടത് നേരത്തെ ചെയ്യണമെന്ന്." " ഓ... ഇപ്പോ നീയും കുറ്റം പറയുകയാണോ? " " എങ്ങനെ കുറ്റം പറയാതിരിക്കും. ഒരാളെ നേരത്തെ പറഞ്ഞു വിട്ടിരുന്നു ഞാൻ. നിന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വരാനായ്. വന്നു വിളിച്ചപ്പോൾ എന്താ ഗമ!! അതാ ഇപ്പോ ആ തലയ്ക്ക് കിട്ടിയത്." " ഓ...കിട്ടി കിട്ടി.. " " എന്തിനാ ഞാൻ ഈ നല്ല ഉടുപ്പ് എല്ലാം ഇട്ട് ഒരുങ്ങി നിൽക്കുന്നത്. നിന്നെപ്പോലുള്ളവർക്ക് വേണ്ടിയിട്ടല്ലേ? " " തനിയെ പോയി ഇട്ടതൊന്നും അല്ലല്ലോ? അല്ലാ.... ചോദിക്കട്ടെ ഇടാൻ പറ്റുമോ? അപ്പോൾ എന്നെപ്പോലുള്ളവരുടെ സഹായം വേണ്ടേ...? വേണ്ടേ? " " വേണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ. പറഞ്ഞോ?... പറഞ്ഞോ..? " "ഓഹോ.! എന്നെ കളിയാക്കുകയാണോ?" " അല്ല ഒര...

സത്യം ഞാൻ പറയാം.

Image
അവനെ അന്ന് കൊണ്ട് ചെല്ലാനാണ് ഡോക്ടർ പറഞ്ഞത്. അതിനാൽ ഞാൻ രാവിലെ തന്നെ ബുക്ക് ചെയ്തു. ഒമ്പതാമത്തെ നമ്പർ കിട്ടി. പേര് വിളിച്ചു കഴിഞ്ഞാലും മൂന്നുപേര് കഴിഞ്ഞു ഡോക്ടറെ കാണാമെന്ന ധൈര്യത്തിൽ ഞാനും മോനും ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ഞങ്ങൾ എത്തുന്നതിനു മുന്നേ പേരു വിളിച്ചിരുന്നു. ഇനിയിപ്പം മൂന്ന് പേര് കഴിഞ്ഞ്... സാരമില്ല. അവിടെയൊരു ടിവി സ്ക്രീനിൽ ശബ്ദമില്ലാതെ ആരൊക്കെയോ നെട്ടോട്ടമോടുന്നു. അവരുടെ താഴെ കുറെ അക്ഷരങ്ങൾ  " എന്നെ കാണൂ...എന്നെ കാണൂന്ന് " പറഞ്ഞു വരിവരിയായി പോകുന്നു. ഇടയ്ക്ക് മാസ്ക് ഇടാൻ ആരും മറക്കണ്ട എന്നുള്ള പരസ്യവും. എല്ലാവർക്കും സമ്മതം കൊടുത്ത് ഞാനും മോനും അവിടെയിരുന്നു. സമയം കടന്നു പോകുന്നു. ഡോക്ടറുടെ മുറിയിലേക്ക് ആരെയും വിളിക്കുന്നുമില്ല, ആരും അവിടെ നിന്നും ഇറങ്ങി പോകുന്നുമില്ല. ഞങ്ങളുടെ ചുറ്റിനും ഇരിക്കുന്നവരുടെ പലരുടെയും 'ക്ഷമ' വണ്ടി കാത്തു നിൽക്കുന്നു. അതിൽ ഒരാൾ ഓഫീസിൽ നിന്നും ഹാഫ് ഡേ എടുത്ത് വന്നതായിരുന്നു. പുള്ളി ഒരു ഹിന്ദിക്കാരനും. ഹിന്ദിയിൽ എന്തൊക്കെയോ ഡോക്ടറുടെ മുറിയിലേക്ക് നോക്കി പിറുപിറുത്തു കൊണ്ട് അവിടെ നിന്നും അ...