വരും വരാതിരിക്കില്ല (ഭാഗം 2)
(ഭാഗം 2) " ഇതൊക്കെ പെട്ടെന്ന് മാറ്റണം എന്ന് പറഞ്ഞാൽ.... അത് ഉടനെ നടക്കില്ല. പീഡനങ്ങൾ ഭൂമിയിൽ എന്നും ഉണ്ട്. ഇതിന് എന്റെ കൈയ്യിൽ ഇപ്പോൾ മരുന്നില്ല. മരുന്ന് കൈയിലുള്ള വേറെ ആരെയെങ്കിലും നീ വിളിക്കൂ. " " ഇതെന്താ പണ്ട് സർക്കാർ ഓഫീസിൽ ചെന്നത് പോലെ എന്നോട് ഇപ്പോൾ ഇങ്ങനെ പറഞ്ഞത്? അടുത്ത ആളും ഇതു പോലെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും? പറ്റില്ല. എനിക്കിപ്പോൾ തന്നെ വരം വേണം. " " വരം വല്ല മരത്തിലും ഉണ്ടോന്ന് നോക്ക്. അങ്ങനെയാണെങ്കിൽ ഞാൻ പിച്ചി തരാം. " " ഓഹോ... ദൈവത്തിന് അപ്പോൾ വളിച്ച തമാശ പറയാനും അറിയാം. അങ്ങനെ വളിപ്പ് പറഞ്ഞ് എന്നെ വളഞ്ഞ വഞ്ചിയിൽ വടക്കോട്ട് വിടാമെന്ന് വിചാരിക്കേണ്ട. " " അങ്ങനെയാണെങ്കിൽ ഞാൻ വേറൊരാളെ നിന്റെ അടുത്തേക്ക് ഉടനെ പറഞ്ഞു വിടും. അങ്ങേര് വടക്കോട്ട് അല്ല തെക്കോട്ടാണ് പറഞ്ഞു വിടുന്നത്. " " അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ. എന്നോട് മാത്രം ആണോ ദൈവത്തിന്റെ ഈ തർക്കുത്തരം?!" "നീ തർക്കിച്ചിട്ട് ഞാൻ തർക്കുത്തരം പറഞ്ഞെന്ന് ആക്കിയോ? അതു കൊള്ളാലോ. ഇത് ശരിയല്ല. ഞാൻ പോകുക ." " അയ്യോ! പിണങ്ങി പോകല്ലേ. ഞ...