Posts

പോസ്റ്റ് ഓഫീസ്

Image
പോസ്റ്റ് ഓഫീസിലേക്ക് ഒരു അപേക്ഷ... ഉത്തരവാദിത്വം നിങ്ങൾക്ക് പണ്ടേയുണ്ട്. എന്നാലും ഒന്നൂടെ ഒന്ന് ഓർമ്മിപ്പിക്കണം എന്ന് തോന്നി.... അല്ല നിങ്ങൾ തോന്നിപ്പിച്ചു.  പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്...  ജോലിക്കുള്ള അപ്പോയിൻമെന്റ് ഓർഡർ ജോയിൻ ചെയ്യേണ്ട ദിവസവും മാസങ്ങളും കഴിഞ്ഞ് കിട്ടിയവരുടെ അനുഭവങ്ങൾ. അവർ അനുഭവിച്ച നിരാശയ്ക്ക് പകരം നിങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഉണ്ട്... "ക്ഷമിക്കണം"...  "സോറി"...  ഇവരെ അങ്ങ് വീതിച്ചു കൊടുക്കും. എന്റെ എഴുത്തിന് പ്രതിലിപിയിൽ നിന്നും എനിക്ക് ആദ്യമായി വന്നൊരു അംഗീകാരം... അത് നേരിട്ട് കാണാനുള്ള ഭാഗ്യം, അതുമൂലം എനിക്ക് കിട്ടുന്ന സന്തോഷവും എല്ലാം നിങ്ങളുടെ അശ്രദ്ധ മൂലം തട്ടിക്കളഞ്ഞു. ഞാൻ പരാതി തരാത്തത് ആ പോസ്റ്റ്മാന്റെ ജോലിയെ ബാധിക്കും എന്നറിയാവുന്നത് കൊണ്ടാണ്. എന്നോർത്ത് ഇതൊരു ശീലമാക്കിയാൽ.... വിടമാട്ടെ.... ✍️ഷൈനി 

ഇപ്പോഴാ ശരിയായത്!

Image
" ജീവന്റെ ജീവനായ നീയും ഞാനും എന്നെങ്കിലും ഒന്ന് ചേരും " " എങ്ങനെ..? എപ്പോ...? എന്ന്...? നടക്കുന്ന കാര്യം ആണെങ്കിൽ,  പറയുന്നത് കേട്ടാൽ ഒന്നു കുളിരുകോരായിരുന്നു. ചുമ്മാ കോമഡി പറയല്ലേ..." "എന്റെ ഡിംപിൾ... നിനക്കെന്താ എന്നെ വിശ്വാസമില്ലേ?!" " ഓ.... വിശ്വസിക്കാം... ഹ.... ഹ... " " നിന്റെ കളിയാക്കലുകൾ കഴിഞ്ഞെങ്കിൽ എനിക്ക് പോകാമായിരുന്നു. " " എങ്ങോട്ടാണ്.? അങ്ങനെ ഇപ്പോ പോകണ്ട. " " മര്യാദയ്ക്ക് എന്നെ വിടുന്നതാണ് നിനക്ക് നല്ലത്. ഇല്ലെങ്കിൽ ഞാൻ അനുഭവിക്കും. അതിന്റെ പങ്കു പറ്റാൻ നീയും കൂടെയുണ്ടാകും.!" " എന്തുപറ്റി സുകേഷ്.?  ഇന്ന് വല്ലാതെയിരിക്കുന്നു. ഒരു ഉന്മേഷക്കുറവ്." " അതാ പറഞ്ഞത്. എനിക്ക് ഉടനെ പോകണം. അതിനു മുമ്പ് നിന്റെ അഭിപ്രായം പറയണം. " " എന്ത് അഭിപ്രായം? " " നമ്മൾ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച്. " " അത് തന്നെയാ ഞാൻ നേരത്തെ പറഞ്ഞത്. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന്? " " ഒന്നും നിസ്സാരമായി കാണരുത്. നടക്കുമെന്ന വിശ്വാസം എപ്പോഴും ഉണ്ടാവണം. " ...

മാരത്തോൺ

Image
"എഴുന്നേറ്റോ?" " ആ....  എഴുന്നേറ്റു" " നടക്കാറായോ? " " നടന്നു തുടങ്ങി " " ഓടാറായോ? " " ഓടിത്തുടങ്ങി " " വേഗത കൂടിയോ? " " അതേ... വേഗത കൂടി കൂടി വരുന്നു. " " ക്ഷീണം തോന്നുന്നുണ്ടോ ? " "ഉണ്ട്. കുറേശ്ശെ." "കിടക്കാൻ തോന്നുന്നുണ്ടോ?" " ഉണ്ടല്ലോ" "ഇപ്പൊ കിടക്കാറായിട്ടില്ല. " " പിന്നെ... എപ്പോഴാ? " " കുറച്ചധികം ഓടണം. " " ഇനിയും?!" " വേണം വേണം." " മതിയോ? അയ്യോ... പറ്റുന്നില്ല. ഇനി ഒരടി വയ്യ." "ഉം.. കിടക്കാറായി... കിടന്നോളൂ... ഇനി പഞ്ഞി ആ മൂക്കിൽ തിരുകാം." "അപ്പോ...  കാല് ?!" " ശ്ശെടാ...! ധൃതികൂട്ടല്ലേ...  അടങ്ങി കിടക്കൂ.. കെട്ടിത്തരാം. " ✍️ഷൈനി 

ഇറുകെപുണരുന്ന വനമുല്ല (കവിത)

Image
 സുനിൽ രാജ്സത്യയുടെ കവിതയ്ക്ക് സംഗീതവും ആലാപനവും കൊടുക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ❤🙏

അമ്മയ്ക്കായ് (കവിത)

Image
 ഞാൻ പാടിയ കവിത

എന്റെ പാറുക്കുട്ടി ❤

Image
 

ഞാനറിഞ്ഞില്ലല്ലോ!

Image
ഒച്ച എടുക്കണ്ട.... ദാ... വരുന്നു... കേട്ടു.... കേട്ടുവെന്ന് പറഞ്ഞില്ലേ? ഓഹോ... ഇനി സമൂഹഗാനമായോ? ക്ഷമ വേണം. ക്ഷമ. അതെങ്ങനെയാ? ഒരെണ്ണത്തിനും ഇല്ല.  ഇന്നാ... വേണ്ടുവോളം ഉണ്ട്. എല്ലാവരും എടുത്തോളൂ. ഇനി എന്താ? ചോദിച്ചത് തന്നല്ലോ? ഇതെന്താ? എല്ലാവരും എന്നെ ആദ്യമായി കാണുന്നത് പോലെ. തന്നത് എടുക്കുന്നില്ലേ? ഈ നോട്ടം ശരിയല്ല കേട്ടോ.! എനിക്ക് ദേഷ്യം വരുന്നുണ്ട്. ഞാൻ വരുന്നതുവരെ എന്തായിരുന്നു ബഹളം? എന്നിട്ട് ഞാൻ വന്നപ്പോഴോ?  ഇനി ഞാൻ തന്നത് ഇഷ്ടമായില്ലേ? ഇവിടെ ഇതേ ഉള്ളൂ. ഉള്ളത് വെച്ച് തൃപ്തിപ്പെടാൻ പഠിക്കണം. പലയിടത്തും പോകേണ്ടവരല്ലേ? ആഹാ...! നീയും എന്നെ.!? കാക്കേ നീ കോഴിയാകരുത്.  ഓഹോ... എല്ലാവരും കോഴികൾ ആയ സ്ഥിതിക്ക് എന്റെ കയ്യിൽ നിന്ന് നല്ലത് മേടിക്കും. ങ്ങേ...! ഇതെന്താ ഇത് ആരുടെ തൂവലാ? ഇവിടെ ആരാ ഇത് വെച്ചത്? പറ... ഇതിൽ ആരാ കൂടുതൽ എന്നെ സ്നേഹിക്കുന്നത്? ആ ആളുടെ അല്ലേ ഈ സമ്മാനം? ഇതിനായിരുന്നോ നിങ്ങൾ നോക്കിയത്? പറയണ്ടേ? എന്നാലല്ലേ ഒരിക്കലെങ്കിലും എനിക്ക് ആ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ കഴിയൂ.!?  നീ ഇത് എനിക്ക് തരുന്ന മൂന്നാമത്തെ സമ്മാനം ആണ്. ആ...

അമ്മ

Image
അമ്മ തന്റെ മക്കളെ അവരുടെ ചെറുപ്പത്തിൽ ഏറെ ഭംഗിയോടെ അണിയിച്ചൊരുക്കാൻ നോക്കുന്നു. ആ ഭംഗി അമ്മയ്ക്ക് ഏറെ ഇഷ്ടം. മക്കൾ വളർന്നു കഴിഞ്ഞാൽ, തിരിച്ചു അമ്മയെ അതേ ഇഷ്ടത്തോടെ അണിയിച്ചൊരുക്കണമെന്ന് മക്കൾ ആഗ്രഹിച്ചാൽ അതു തെറ്റാണോ? എന്തുചെയ്യാം... എന്റെ അമ്മയ്ക്ക് അതൊരു തെറ്റായിട്ടാണ് തോന്നുന്നത്.!  എന്റെ ചെറുപ്പത്തിൽ അടുത്തുള്ള ഒരു ആന്റി എന്നോട് ചോദിച്ചു : "ആന്റിക്കാണോ  നിന്റെ അമ്മയ്ക്കാണോ കൂടുതൽ സൗന്ദര്യം.?"  ഞാൻ ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു: " എന്റെ അമ്മയ്ക്കാണ്. "  അത് കേട്ട് അവർ അതിശയത്തോടെ പറഞ്ഞു : " നിന്റെ അമ്മയെക്കാളും കളർ ഉള്ളത് എനിക്കല്ലേ? എന്നിട്ടും?!"  ഞാൻ പറഞ്ഞു: " ആന്റിയുടെ മക്കളോട് എന്റെ അമ്മ ഇതേ ചോദ്യം ചോദിച്ചാൽ,  അവർ ആന്റിയുടെ പേര് പറയും. അത് ആന്റിക്ക് എന്റെ അമ്മയെക്കാളും കളറുള്ളത് കൊണ്ടല്ല.  അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ഏതൊരു മക്കൾക്കും അവരുടെ കണ്ണിൽ ഏറ്റവും സുന്ദരി അവരുടെ അമ്മയാണ്. " ✍️ഷൈനി

മന്ത്രവാദി (കഥ )

Image
 പണ്ട് അച്ഛനും അമ്മയും പറഞ്ഞു തന്ന കഥയാണ്. നടന്ന കഥയാണെന്നും പറയുന്നു.  ഒരിക്കൽ ഒരു മന്ത്രവാദി ബാധ ഒഴിപ്പിക്കാൻ ഒരിടം വരെ പോയി. ബാധയെല്ലാം ഒഴിപ്പിച്ച് തിരികെ പോകാൻ നോക്കിയപ്പോൾ നേരം ഒരു പാട് വൈകി. കേമനായ മന്ത്രവാദി ഒട്ടും വൈകാതെ തന്നെ വീട്ടിലേക്ക് തിരിച്ചു. വീടെത്താൻ കുറച്ചധികം ദൂരം ഉണ്ട്. റോഡിൽ എങ്ങും സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ല. മന്ത്രവാദിയുടെ കയ്യിൽ ഒരു ചൂട്ട് ഉണ്ട്. അതിന്റെ അരണ്ട വെളിച്ചത്തിലാണ് മൂപ്പരുടെ നടത്തം. കൂടെ തോളത്ത് ഒരു സഞ്ചിയിൽ പൂജ കഴിഞ്ഞ് ബാക്കി വന്ന അവിലും മലരും എല്ലാം ഉണ്ട്.  മന്ത്രവാദി നടന്ന് നടന്ന് ഒരു കാട്ടുവഴിയിൽ എത്തി. നിശബ്ദമായ ആ വഴിയിൽ കൂടി നടക്കുന്ന മന്ത്രവാദിയുടെ ചിന്തകൾ പലവഴിക്കും സഞ്ചരിച്ചു കൊണ്ടിരുന്നു. അതിനിടയ്ക്ക് മന്ത്രവാദി നടക്കുന്നത് കൂടാതെ മന്ത്രവാദിയുടെ പുറകിൽ വേറൊരു കാലൊച്ച കേൾക്കുന്നു. മന്ത്രവാദി ഒന്നു നിന്നു. അന്നേരം കാലൊച്ച കേൾക്കുന്നില്ല. വീണ്ടും മന്ത്രവാദി നടന്നു. അപ്പോൾ വീണ്ടും അതേ ഒച്ച കേൾക്കുന്നു. മന്ത്രവാദി ഒരിക്കൽ കൂടി  നിന്നു. അപ്പോൾ ആ ശബ്ദവും നിന്നു. വീണ്ടും അയാൾ നടന്നു. അന്നേരം ആ ശബ്ദം ...

അരമണിക്കൂർ

Image
 ആദ്യമായി കാണുന്നതല്ല. ആ ചുവന്ന ഉടുപ്പിട്ട കുളിക്കാത്തതിനെ. ഇപ്പൊ കൊറോണ ആയതിനു ശേഷം  കുളിച്ചിട്ടാണ് കയറുന്നത്. എന്നാലും പേടിയാണ്. കുഴപ്പമൊന്നുമില്ലല്ലോ എന്ന് പലതവണ ആവർത്തിച്ചാലും പേടിക്ക് ഒരു കുറവുമില്ല. അല്ലേലും സമയമില്ലാ സമയത്തായിരിക്കും ഈ ഭയം വണ്ടി കയറി വരുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകുമോ? ആ...!  അല്ലെങ്കിലും ഭയക്കണ്ടേ? അനാവശ്യ ധൃതി അപകടങ്ങൾക്ക് വഴി തുറക്കും. എന്റെ ഭയത്തെ ഞാൻ ബഹുമാനിക്കുന്നു. ഇനിയിപ്പോ അങ്ങനെയും പറയാം.  രാവിലെ ധൃതി പിടിച്ച് എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ആയിരിക്കും ഐശ്വര്യമായി ഗ്യാസ് തീരുന്നത്. നിറഞ്ഞ കുറ്റി അപ്പുറത്ത് തന്നെയുണ്ട്. 5 മിനിറ്റിന്റെ കാര്യമേയുള്ളൂ. പക്ഷേ ഞാൻ അത് അരമണിക്കൂർ ആക്കും.  കാലിക്കുറ്റിയിൽ നിന്നും വേഗം തന്നെ റെഗുലേറ്റർ മാറ്റാം. അതിന് ഒട്ടും സമയം വേണ്ട. പിന്നെ ആ റെഗുലേറ്റർ പുതിയ കുറ്റിയിലേക്ക് കടക്കാൻ നേരം എന്റെ മുഖത്തേക്ക് ഒന്നു നോക്കും. അന്നേരം വിറയാർന്ന കൈകളാൽ നാണത്തോടു കൂടി കുറ്റിയുടെ തലമണ്ടയിലേക്ക് പതുക്കെ കുത്തിയിറക്കും.  പിന്നെ കുറച്ചു നേരം ആ സൗന്ദര്യം  ആസ്വദിക്കും. ഇല്ല... വരേണ്ട ആൾ ...

ഒറ്റക്കൊരു കാട്ടിൽ (കഥ)

Image
 കാട് ഇഷ്ടപ്പെട്ടു. ആ കാട്ടിൽ ചെന്നപ്പോൾ നിറയെ പൈൻമരങ്ങൾ. ഒരറ്റത്തു നിന്ന് പൈൻ മരങ്ങളുടെ എണ്ണം എടുക്കാൻ തുടങ്ങി. എണ്ണിയെണ്ണി എണ്ണം തെറ്റാനും തുടങ്ങി. വീണ്ടും എണ്ണാനായി തീരുമാനിച്ചു. ആദ്യം എണ്ണി തുടങ്ങിയ പൈൻമരത്തെ അന്വേഷിച്ചു പോയി. അന്വേഷിച്ചു അന്വേഷിച്ചു പോയ കാലുകൾക്ക് വേദനിക്കാൻ തുടങ്ങി.  അന്വേഷണം അവസാനിപ്പിച്ച് തിരികെ പോകാമെന്ന് വിചാരിച്ചപ്പോൾ, അതാ... കൂട്ടുകാരൻ കാകൻ കൂട്ടിനായി കൂടെ വന്നു വഴി കാണിച്ചു തന്നു. കാകൻ കാണിച്ച വഴിയെ നടന്ന് നടന്ന് ചെന്നപ്പോഴതാ..!  വീണു കിടക്കുന്നു ആദ്യത്തെ പൈൻമരം! ആ മരത്തിന് കൂട്ടിനായി രണ്ടാമത്തെയും മൂന്നാമത്തെയും പൈൻമരങ്ങൾ താഴെ കിടക്കുന്നു.  അവർക്ക് കൂട്ടായി നാലാമത്തെ പൈൻമരം മനസ്സില്ലാമനസ്സോടെ വീഴാൻ നിൽക്കുന്നു. വീഴ്ത്താൻ ഓങ്ങിയ കോടാലിയുടെ ഉടമയെ ഞൊടിയിടയിൽ തുമ്പിക്കൈയ്യാൽ എടുത്ത് ദൂരേക്കെറിഞ്ഞു. പിന്നെ എന്നും ആ കാടിന് കാവലായി ആ കരിവീരൻ നിന്നു.  ആ കരിവീരനെ നോട്ടമിട്ട് ഇരുകാലികൾ ഒരു നാൾ കൂട്ടമായ് ആ കാട്ടിലെത്തി കെണി വെച്ചു. ആ കെണിയിൽ അറിയാതെ വീണു പോയി ആ കാവൽക്കാരൻ!  കരഞ്ഞ് കലങ്ങിയ മനസ്സുമായ...

ആംബുലൻസ്

Image
" ആ " വെച്ച് തുടങ്ങുന്ന വായന ആ വായന കേട്ടാൽ നെഞ്ചിടിക്കും ആർക്കുവേണ്ടിയും വായിക്കുമല്ലോ ആര് കേട്ടാലും വഴി മാറുമല്ലോ അന്നേരാർക്കോ വേണ്ടി പ്രാർത്ഥന ആ ശബ്ദമൊന്നു കേട്ട നേരമത് അടുക്കുന്തോറും അക്ഷരങ്ങളെല്ലാം ആ കണ്ണാടിയിൽ തെളിഞ്ഞാൽ അകലേക്ക് ഒഴിഞ്ഞുമാറുമുടനെ ആരെയും കൂസാത്ത വണ്ടികളും ആംബുലൻസ് സാരഥിയെന്നും ആശ്വാസമേകുന്ന മാലാഖയല്ലേ  നൂറ്റിരണ്ട് കുത്തിയാൽ വരുമല്ലോ  നൂറിൽ പറപ്പിച്ചുടനെയെങ്ങും  നിസ്വാർത്ഥ സ്നേഹത്തിന്നുടമകളെ  നിങ്ങളും ആ ജീവന്റെ രക്ഷകർ. ✍️ഷൈനി 

വീടായിരുന്നു

Image
 ഒരിക്കൽ ഇതൊരു വീടായിരുന്നു. ഒരു കൂട്ടുകുടുംബം. കൊച്ചു കൊച്ചു പിണക്കങ്ങളും അതിനെ മറികടക്കാൻ വലിയ ആഘോഷങ്ങളും, സ്നേഹവും, ത്യാഗവും നിറഞ്ഞ ഒരു കൂട്ടുകുടുംബം. ഐക്യം ആയിരുന്നു ആ കൂട്ടുകുടുംബത്തിലെ മുഖമുദ്ര.  ഇന്ന് ആ കൂട്ടുകുടുംബത്തിൽ ഉള്ളവർ കാളകൂടവിഷം ചീറ്റുന്ന ഉഗ്രസർപ്പങ്ങളെ കൊണ്ട് പൊറുതി മുട്ടുന്നു. വിഷബാധയേറ്റ് പലരും മയങ്ങി വീഴുന്നു. വീഴ്ചയിൽ നിന്നും എഴുന്നേൽക്കുന്നവർ മറ്റൊരു വിഷസർപ്പമായി മാറുന്നു. ഈ സർപ്പങ്ങളെ അടിച്ചിറക്കാൻ കഷ്ടപ്പെടുന്നു മറ്റു കുടുംബാംഗങ്ങൾ.  വർഗീയവിഷം ചീറ്റുന്നവർക്കിടയിൽ തന്റെ കുടുംബത്തിലെ സമാധാനവും ഐക്യവും തിരികെ വേണമെന്ന് അപേക്ഷിക്കുന്ന ഭാരതാംബയ്ക്ക് ഒരിക്കൽ ഒരു ഭാഗം വെയ്ക്കൽ കഴിഞ്ഞതിനെ ക്ഷീണം ഇപ്പോഴും ഉണ്ട്. സ്വന്തം പേര് പോലും പറയാൻ ഭയക്കുന്നവരുടെ കാടായി മാറിയിവിടം. ✍️ഷൈനി 

തീരത്തൊരു തോണി

Image
തീരത്തേക്ക് അടുക്കുന്ന കപ്പൽ പെട്ടെന്ന്  മുങ്ങാൻ പോയാൽ, കപ്പലിൽ നിന്നും ചാടുന്നതിനു മുന്നേ ചുറ്റിനും ഒരുവട്ടമെങ്കിലും നോക്കിയിരിക്കും. എങ്ങാനും ഒരു ചെറുതോണി ദൂരെ നിന്നും വരുന്നുണ്ടോ എന്നറിയാൻ. അഥവാ ഉണ്ടെങ്കിൽ, അതിങ്ങ് എത്തുന്നതിനു മുന്നേ കപ്പൽ മുങ്ങിയാലോ! വെള്ളത്തിൽ വീണിരിക്കും. നീന്തലറിയാത്തതിനാൽ തോണി അടുത്തേക്ക് വരണം. മുങ്ങിത്താഴുന്നയാളെ തോണിക്കാരൻ കണ്ടില്ലെങ്കിലോ? മുങ്ങുന്നയാൾക്ക് ഭാഗ്യമുണ്ടെങ്കിൽ തോണിക്കാരന്റെ കണ്ണിൽ അയാൾ പെട്ടിരിക്കും. പക്ഷേ തോണിക്കാരൻ അയാളെ കാണേണ്ടതല്ലേ? കാരണം വലിയൊരു കപ്പൽ മുങ്ങിത്താഴുമ്പോൾ കാഴ്ചശക്തിയുള്ള ആയിരിക്കുമല്ലോ തോണിക്കാരൻ...? ഇയാൾക്ക് ഊഹിക്കാമല്ലോ കപ്പലിൽ നിന്നും ആരെങ്കിലും വെള്ളത്തിൽ വീണിരിക്കുമെന്ന്. അവരെ അവിടെ അന്വേഷിക്കാമല്ലോ? തീരം കാണാതെ തിരയിൽപ്പെട്ട് നീന്തൽ അറിയാതെ മുങ്ങിത്താഴുന്ന പലരിലേക്കും ചെറുതോണിയുമായ് ചെന്നവരെ രക്ഷിക്കാൻ ഓരോ തോണിക്കാരനും കഴിയട്ടെ. ✍️ഷൈനി 

കൊടുക്കേണ്ടി വന്നു!

Image
എന്നാ പിന്നെ ഉണ്ടാക്കിയാലോ? മോനും കൊടുക്കാം. എത്ര നാളായി കഴിച്ചിട്ട്. പുളിയുള്ളതിനാണ് കൂടുതൽ രുചി. പക്ഷേ പുളിയുള്ള തൈര് എന്നെ പേടിപ്പിക്കും. കുറച്ചെടുത്തു നക്കി നോക്കി. ഇല്ല.... പുളി തീരെയില്ല.  ചെറുപ്പത്തിൽ ചോറിന്റെ കൂടെ നല്ല കട്ട തൈരും തേങ്ങാചമ്മന്തിയും ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം. ഇല്ലെങ്കിൽ പിന്നെ സാമ്പാർ. ഇപ്പോ സാമ്പാറിനോട് അത്രയ്ക്ക് വലിയ താല്പര്യമില്ല. തൈരിന്റെ കാര്യത്തിൽ ഏഴയലത്ത് ചെല്ലാൻ പറ്റില്ല. ചെന്നാൽ ജലദോഷം വന്നിട്ട് മറ്റുള്ളവർക്ക് ദോഷമായി തീരൂ... ല്ലേ!  പിന്നെ ചമ്മന്തി - അതിപ്പോഴും ജീവനാണ്. അക്കാര്യത്തിൽ എന്റെ മോനും പെരുത്തിഷ്ടം.  എന്നാ പിന്നെ ഒട്ടും സമയം കളയണ്ട. ഒരു ഗ്ലാസ് എടുത്തു. അതിൽ പുളിയില്ലാത്ത തൈര് ഒഴിച്ചു. അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തിളക്കി. കുറച്ചെടുത്ത് നാക്കിൽ തൊട്ടു. ആഹാ!... എന്താ... രുചി. പക്ഷേ പണ്ട് കഴിച്ച പുളിയുള്ള തൈരിന്റെ അത്രയും ഇല്ല. എന്നാലും അതിനെ വായിൽ തോന്നിയ പേരിട്ടില്ല. പണ്ട് ലീലാന്റി പറഞ്ഞ 'ലെസ്സി' എന്ന പേരുമായി ഞാനും മോനും കഴിച്ചു.  പിറ്റേന്നായപ്പോൾ എന്നോട് എന്റെ മൂക്ക് പിണങ്ങാൻ തുടങ്ങി. ഞാൻ കാ...

ചില്ലു ജാലകത്തിനപ്പുറം (കഥ)

Image
  "ചില്ലു ജാലകത്തിനപ്പുറം...... മം.. മം... ആഹാ... ഹാ... ആ........അമ്മേ.....!! ഓഹോ അപ്പുറത്തേക്ക്  പോയോ?! വാതില് തുറന്നിരിക്കുന്നത് അറിയാതെ അപ്പുറത്തെ കാഴ്ചകൾ കാണാൻ ഓടി വന്നതാ. ഇനി അപ്പുറത്തെ കാഴ്ചകൾ അപ്പുറത്തിരുന്നു കണ്ടോ.  പാട്ടുപാടി പരിസരം മറന്ന് ഓടി നടന്നാൽ ഇതു പോലിരിക്കും. അല്ല.... ഞാൻ ഇതാരോടാ പറയുന്നത്?! ഇവിടെ ആരുമില്ലല്ലോ?!  ഞാൻ മാത്രമല്ലേ ഉള്ളത്. അപ്പോ വീണത് ആരാ? ഞാനല്ലേ?! ഭാഗ്യം! ആരും കണ്ടില്ല. അല്ലേലും ഈ ചില്ലിട്ട വാതിലുകളും കണ്ണുകളും തമ്മിൽ എന്തോ...രു കുഴപ്പമുണ്ട്. തുറന്നു കിടക്കുകയാണെങ്കിൽ അടഞ്ഞിരിക്കുകയാണെന്ന്  തോന്നും. അടഞ്ഞു കിടക്കുകയാണെങ്കിൽ തുറന്നു കിടക്കുകയാണെന്ന് തോന്നും. ഈ തോന്നലുകൾ എല്ലാം തോന്നിപ്പിക്കാതെ നേരായ മാർഗ്ഗത്തിൽ കൊണ്ടു പോകാൻ ഈ കണ്ണും തലയ്ക്കകത്തുള്ള ആളും  വിചാരിച്ചാൽ നടക്കില്ലേ? അതെങ്ങനെയാ... കാണേണ്ടത് കാണില്ല. കണ്ടാലും തലയ്ക്കകത്ത് ഉള്ളയാൾ നേരായ നിർദ്ദേശം കൊടുക്കണ്ടേ? പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കുക. പലരുടെയും  അവസ്ഥ ഇതു തന്നെ. എന്നിട്ട് വീണവർക്കുണ്ട് കുറ്റം!! ✍️ഷൈനി  This is the body of your ...

ഇതാണോ ആ നിറങ്ങൾ?

Image
അറിയാനായി ആഗ്രഹമെന്നോ അറിയണമെന്നെന്തിനീ വാശി അറിഞ്ഞിടത്തോളം മനസ്സും അറിയുന്നീ ജീവിതമെന്നും ആരുടേതായാലും തന്നെ ഇരുളും വെളിച്ചവും തന്നെ. ഇരുളെന്നാൽ കറുപ്പല്ലേന്ന്? ഉണ്ടെന്നറിയാത്തവരുണ്ടോ? ഉണ്ടെന്നറിയുന്നവരാണെങ്ങും  ഉരുകുന്ന മനസ്സിലാവെട്ടമായത് ഏതും ആ വെള്ള നിറമല്ലേ? ഏറ്റു പറയുന്നു ഞാനിന്നെന്നും കറുപ്പും വെളുപ്പും നിറഞ്ഞാജീവിതം കണ്ടാലും കൊണ്ടാലും മനസ്സിലാകില്ല കണ്ടറിയുമ്പോഴോ മാഞ്ഞു പോകുന്നു കൊണ്ടറിഞ്ഞതോ മായാതിരിക്കുന്നു! എന്നിട്ടും ജീവിക്കാൻ വാശിയുമായി  എങ്ങും ജീവിതങ്ങൾ മാത്രം!! ✍️ഷൈനി 

ഒരു തിരി വെട്ടം

Image
  എന്റെ കുട്ടിക്കാലം. ഞാനന്ന് രണ്ടാം ക്ലാസ്സിലാണെന്ന് തോന്നുന്നു. ഒരു അവധിക്കാലത്ത്, ആദ്യമായി എന്റെ അച്ഛനെയും അമ്മയെയും പിരിഞ്ഞ് എന്റെ ഒരു ബന്ധുവായ കൊച്ചപ്പന്റെ വീട്ടിൽ പോയി. അവിടത്തെ അമ്പലത്തിലെ ഉത്സവം കാണാനാണ് പോയത്. നഗരക്കാഴ്ചകൾ കണ്ടു മടുത്ത എനിക്ക് അന്നും ഇന്നും ഗ്രാമത്തിന്റെ വശ്യത എന്നെ വല്ലാതെ ആകർഷിക്കും. അന്ന് കൊച്ചപ്പന്റെ കൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. ഉത്സവം കാണാൻ പോകുവാ. അതിന്റെ സന്തോഷം വേറെ. പോകുന്ന വഴിയിലെ എല്ലാ കാഴ്ചകളും എന്റെ കണ്ണ് ഒപ്പിയെടുത്തു. പുറകോട്ടു പോകുന്ന മരങ്ങളെയും കൂടെ വരുന്ന മേഘങ്ങളെയും നോക്കുന്ന ഞാൻ ഇടയ്ക്ക് വണ്ടി ഓടിക്കാനും മറന്നില്ല. അതിനിടയ്ക്ക് കണ്ടക്ടർ ബെല്ലടിച്ചപ്പോൾ കൊച്ചപ്പൻ എന്നോട് പറഞ്ഞു : " മതി. ഇനി അവർ വണ്ടി ഓടിക്കട്ടെ, മോള് വാ നമുക്ക് ഇവിടെ ഇറങ്ങാം." വണ്ടി ഓടിച്ചതിന്റെ നന്ദിസൂചകമായി കണ്ടക്ടർ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി നടന്നു. ഒരു ഇറക്കമിറങ്ങി മുന്നിൽ കാണുന്നത് വിശാലമായ വയൽ. ചരടു പൊട്ടിയ പട്ടം പോലെ ഞാൻ ആ വയലിൽ കൂടി ഓടി. എന്റെ കണ്ണുകൾക്ക് കൊടുക്കാവുന്ന ഏറ്റവും സുന്ദ...

ദൈവത്തിന്റെ സ്വന്തം നാട്

Image
 അഹിന്ദുവായി പോയത് കൊണ്ട് മൻസിയ എന്ന കലാകാരിക്ക് വീണ്ടും ഒരു അപമാനം കൂടി ഉണ്ടായിരിക്കുന്നു. പ്രിയപ്പെട്ട കലാകാരി, കലയെ സ്നേഹിക്കുന്നവർ മതത്തെ സ്നേഹിക്കാത്തവർ നിന്റെ കൂടെ എന്നും ഉണ്ടാകും.  കൂടൽമാണിക്യക്ഷേത്ര ഭാരവാഹികളെ നിങ്ങൾ ആരെയാണ് പൂജിക്കുന്നത്? ഇടയ്ക്ക് ആ ആൾ അവിടെയുണ്ടോ എന്ന് നോക്കുന്നത് നല്ലതായിരിക്കും. പക്ഷേ നോക്കുന്നത് അകക്കണ്ണ് കൊണ്ടായിരിക്കണം. അവിടെ വരുന്ന "മാണിക്യങ്ങളെ" തിരിച്ചറിയാത്തവരെ.... ഹിന്ദുവായി പിറന്നവർ എന്ന് അഹങ്കരിക്കാതെ മനുഷ്യൻ എന്ന സത്യത്തിലേക്ക് തിരിയുക. കലാകാരന്മാരിൽ മതത്തെ കാണാതിരിക്കൂ.... ഞാനൊരു ഹിന്ദുവാണ് എന്ന് പറയാൻ ഇപ്പോൾ ലജ്ജ തോന്നുന്നു.  പണ്ട് ഡാൻസ് പഠിച്ചിരുന്ന കാലഘട്ടത്തിൽ എന്റെ കൂടെ പഠിച്ചിരുന്നവർക്ക് മതത്തിന്റെ പേരിൽ ചോറ്റാനിക്കര അമ്പലത്തിലും എറണാകുളം ചിറ്റൂർ ക്ഷേത്രത്തിലും കളിക്കാൻ പറ്റാതെ വന്നിട്ടുണ്ട്. പക്ഷേ ചിലർ ഹിന്ദുക്കളുടെ പേരിട്ട് ഈ അമ്പലത്തിൽ കയറി കളിച്ചിട്ടുമുണ്ട്.  അത്ഭുതമെന്നു പറയട്ടെ... ആ അമ്പലങ്ങളിൽ ഒന്നും ഹിന്ദുവായ എനിക്ക് കളിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എപ്പോഴും ഓരോ തടസ്സങ്ങൾ വരും. അവിടത്തെ കടുത്ത ഭക്ത...

പ്രാണൻ

Image
"ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു  ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു.... "  അവൻ ആ മുഖത്തെ നെഞ്ചോട് ചേർത്തു.  നാണത്താൽ അവൾ ആ നെഞ്ചിൽ ഒരു മുത്തം നൽകി. അവളുടെ അധരം കൊണ്ടയിടം അവനറിയാതെ തടവിപ്പോയി. അവൾ മുഖമുയർത്തി അവനെ നോക്കി.  അവളുടെ കാലുകൾ അനക്കാനാവാതെ നിന്നു പോയി.  അവൻ പറഞ്ഞു: " വിടില്ല നിന്നെ ഞാൻ. നീ എന്റെ പ്രാണനാണ്. കുറെ നാളായി ഞാൻ നിന്റെ പുറകെയാണ്. ഇന്നാണ് നീ എന്റെയടുത്ത് വന്നത്."  അവൻ അവളുടെ ശരീരത്തിൽ എന്തെന്നില്ലാത്ത സ്നേഹത്തോടെ തൊട്ടു. അവൻ ലോലമായ അവളുടെ കഴുത്തിൽ മൃദുവായി തലോടി. തലോടലിന്റെ ശക്തി കൂടി വന്നു. ആ സ്നേഹം അവളെ ശ്വാസം  മുട്ടിച്ചു. അവൾ അവന്റെ കണ്ണിലേക്ക് നോക്കി. പക്ഷേ അവന്റെ കണ്ണിൽ അവളുടെ കഴുത്ത് മാത്രം. അവൻ ആവേശത്തോടെ കഴുത്തിലെ പിടുത്തം കൂടുതൽ മുറുക്കി.  അവളുടെ കാലുകൾ തളർന്നു തുടങ്ങി. അവൾ പ്രാണന് വേണ്ടി അവനോടു കേണപേക്ഷിച്ചു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു. അപ്പോൾ അവൻ സന്തോഷം കൊണ്ട് ചിരിക്കുകയായിരുന്നു.  പിന്നീട് അവൻ അവളോട് അവസാനമായി പറഞ്ഞു : "ഇന്നല്ലെങ്കിൽ നാളെ ഇതെന്തായാലും വേണം. നിന്റെ പിള്ളേരെ ഞാൻ നോക്കിക്കോളാം. വലുതാകുന...

ബാലരമ

Image
പണ്ട് അക്ഷരങ്ങൾ പെറുക്കി എടുത്തു വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ അച്ഛൻ എനിക്ക് വായിക്കാൻ ബുക്കുകൾ വാങ്ങി തരുമായിരുന്നു. അതിൽ മുൻപന്തിയിൽ ബാലരമയായിരുന്നു. മായാവിയും കുട്ടൂസനും ഡാകിനിയും രാജുവും രാധയും കുന്തത്തിൽ ഇരിക്കുന്ന ലുട്ടാപ്പിയും അങ്ങനെ എല്ലാം എന്റെ ഇഷ്ട കഥാപാത്രങ്ങളാണ്. അച്ഛൻ ബുക്കുമായി വരുന്ന വഴി അവിടെ വേറെ കുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ വായിച്ചിട്ടേ എനിക്ക് കിട്ടൂ. എനിക്കതിൽ നല്ല വിഷമം ഉണ്ടായിരുന്നു. അച്ഛൻ പറയും : "സാരമില്ല മോൾക്ക് പിന്നീട് ആയാലും വായിക്കാലോ."  ഒരിക്കൽ ഒരു വെക്കേഷന്, അച്ഛൻ രാവിലെ ബാലരമ വാങ്ങി വന്നപ്പോൾ വഴിയിലെങ്ങും തട്ടിയെടുക്കാൻ ആരുമുണ്ടായില്ല. അങ്ങനെ ആദ്യമായി എന്റെ കൈയിലാ ബാലരമ ചൂടോടെ കിട്ടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും കൂടി ഹോസ്പിറ്റലിൽ പോയി. ഞങ്ങളെ അടുത്തുള്ള വീട്ടിൽ പറഞ്ഞു ഏൽപ്പിച്ചിട്ടാണ് അവർ പോയത്.  അവർ പോയ ഉടനെ ഞാൻ ബാലരമ എടുത്തു വീടിന് പുറത്തുള്ള പടിയിൽ ഇരുന്ന് വായിക്കാൻ തുടങ്ങി. പക്ഷേ വായനയുടെ സന്തോഷം അപ്പോൾ തന്നെ അവസാനിച്ചു. എന്റെ കയ്യിൽ നിന്നും ആരോ എന്റെ ബാലരമയെ തട്ടിയെടുത്തിരിക്കുന്നു.  നോക്കിയപ്പോൾ അടുത്ത വീട്ടില...

ധൈര്യം

Image
ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് മുഖത്ത് ചാർത്തിയാണ് ഞാൻ ഒറ്റയ്ക്ക് എവിടെയും പോകുന്നത്. പക്ഷേ ആ ധൈര്യം ചില സമയത്ത് ചോർന്നു പോകാറുണ്ട്.  കുറച്ചുനാൾ മുൻപ് മോനെ സ്കൂളിൽ ആക്കാൻ രാവിലെ എന്നും പോകും. തിരിച്ച് ആരും കൂടെ ഉണ്ടാകില്ല. കനാൽ ഉള്ള വഴിയിൽ കൂടിയാണ് വരുന്നത്. മഴക്കാലമായിരുന്നു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അത്യാവശ്യം വെള്ളം ഉണ്ട്. നല്ല വെള്ളമൊന്നുമല്ല. ചെളി വെള്ളത്തിൽ ചെടികളും കാണാം.  പതിവു പോലെ ഞാൻ മോനെ സ്കൂളിലാക്കി കനാല് വഴി നടന്നു വന്നു. അത്യാവശ്യം നല്ല സ്പീഡിൽ ആണ് നടക്കുന്നത്. നടന്നു നടന്നു വന്നപ്പോൾ എന്റെ കാൽ തൊട്ടു - തൊട്ടില്ല എന്ന രീതിയിൽ റോഡിനു കുറുകെ കിടക്കുന്ന തടിയുടെ അടുത്തു നിന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിന്റെ രണ്ടറ്റവും കാണുന്നില്ല. അനങ്ങുന്നുണ്ട്. അതൊരു പാമ്പാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. പാമ്പിന്റെ തലയും വാലും കാണുന്നില്ല. കനാലിൽ നിന്നും കക്ഷി മറുവശത്തുള്ള ഒരു കുഴിയിലേക്ക് പോകുവാ. ആ കുഴിയിൽ നിറയെ വെള്ളവും ഉണ്ട്.  ഞാനവിടെ ആലില പോലെ വിറക്കാൻ തുടങ്ങി. അവിടെയെങ്ങും ആരുമില്ല. ഉറക്കെ വിളിച്ചാലും ആരും കേൾക്കില്ല. തിരിഞ്ഞു പോകാം എന്ന്...

എന്നാലും അമ്മായി...!

Image
 പാലാരിവട്ടത്ത് എനിക്കും മോനും കഴിഞ്ഞദിവസം അത്യാവശ്യമായിട്ട് പോകേണ്ടിവന്നു. 'പാലാരിവട്ടം' - വർഷങ്ങളായി നല്ല പരിചയമുള്ള സ്ഥലം. എന്തിനും ഏതിനും എവിടെയും പോകുമ്പോൾ പാലാരിവട്ടം ഒരുവട്ടമെങ്കിലും ഒന്ന് കാണാതെ പോകാറില്ല. അവിടത്തെ അയ്യപ്പന്റെ അമ്പലത്തിലും ദേവിയുടെ അമ്പലത്തിലും മിക്കപ്പോഴും പോകുന്ന ഒരു സന്ദർശകയാണ് ഞാൻ. അതിനടുത്ത് പോലീസ്റ്റേഷൻ.. അവിടത്തെ സന്ദർശകയല്ല. പിന്നെ നിരനിരയായി ഓട്ടോകൾ കിടക്കുന്ന ഭംഗിയുള്ള ഓട്ടോ സ്റ്റാൻഡ്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ, ജ്വല്ലറികൾ, പാത്രക്കടകൾ, തുണിക്കടകൾ, എസ് ബി ഐ ബാങ്ക്, ഹോട്ടലുകൾ അങ്ങനെ അവിടെയുള്ള ഒട്ടുമിക്കതും നന്നായിട്ടറിയാം. ഞങ്ങൾക്ക് അന്ന് പോകേണ്ട സ്ഥാപനത്തിന്റെ അഡ്രസ്സിൽ "നിയർ ഫെഡറൽ ബാങ്ക്" എന്നാണ് കൊടുത്തിരിക്കുന്നത്. പാലാരിവട്ടത്തിലെവിടെയോ കണ്ടിട്ടുണ്ട് ഫെഡറൽ ബാങ്ക്. പക്ഷേ സമയം ആയപ്പോൾ ഫെഡറൽ ബാങ്ക് എവിടെയാണുള്ളത് എന്ന് മറന്നു പോയി. ഓട്ടോ നോക്കിയിട്ട് ഒരു ഓട്ടോ പോലുമില്ല. ഓട്ടോക്കാർക്ക് അവിടെ അറിയാത്ത സ്ഥലം ഇല്ലല്ലോ.  പാലാരിവട്ടം സ്റ്റോപ്പിൽ ഞാനും മോനും കൂടി പലരോടും ചോദിച്ചു "ഫെഡറൽ ബാങ്ക് എവിടെയാണെന്ന്?" ആ...

തലവര

Image
ശ്ശെടാ... എന്റെ തലയിൽ കൂടി എന്തോ ഇഴയുന്നുണ്ടല്ലോ!..  തലയിൽ പേൻ ഇല്ലാത്തതാണല്ലോ!  സ്കൂളിൽ പഠിക്കുമ്പോൾ തലയിൽ ചാകരയായിരുന്നു. എല്ലാ ശനിയും ഞായറും അമ്മയ്ക്ക് കൊല്ലാനായി കുറെ കൊടുക്കുമായിരുന്നു. അതുകൊണ്ട് ഒരു ലിമിറ്റ് വെച്ച് പോയി. പക്ഷേ സ്കൂളിൽ പോകുമ്പോൾ വീണ്ടും വരും. എങ്ങനെ വരാതിരിക്കും? എന്റെ ക്ലാസ്സിൽ ഞങ്ങളുടെ ബെഞ്ചിൽ തന്നെ ഒരു കുട്ടിയുടെ തലയിൽ മുടി കാണാൻ പറ്റാത്ത രീതിയിൽ പേനുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ കുട്ടികൾക്ക് അവളുടെ അടുത്തിരിക്കാൻ അറപ്പായിരുന്നു. ടീച്ചർമാരും "വീട്ടിൽ ആരുമില്ലേന്ന്" ചോദിച്ച് അവളെ വഴക്കു പറയുമായിരുന്നു.  എന്തായാലും ഒരു ദിവസം ഞങ്ങൾ നോക്കിയപ്പോൾ അവൾ കന്യാസ്ത്രീകളുടെ നടുക്കിരിക്കുന്നു. അവരുടെ മഠത്തിനടുത്ത് മുറ്റത്ത് ഒരു കസേരയിൽ അവളെ ഇരുത്തിയിരിക്കുന്നു. ചുറ്റിനും നിൽക്കുന്ന സിസ്റ്റർമാർ മുഖവും ശരീരത്തിന്റെ പകുതിയും മൂടിയിരിക്കുന്നു. അവരുടെ അടുത്ത് ഒരു പാത്രത്തിൽ വെള്ളം ഉണ്ട്. പിന്നെ എന്താണ് ചെയ്യുന്നത് എന്ന് കാണാനായി ഞങ്ങൾ അവിടേക്ക് ചെന്നപ്പോൾ സിസ്റ്റർമാർ ഞങ്ങളെ അവിടന്നോടിച്ചു. അതുകൊണ്ട് ബാക്കി കാണാൻ പറ്റിയില്ല. ...

അഭിപ്രായം

Image
പലരും മറ്റുള്ളവരുടെ അഭിപ്രായത്തിനൊത്ത് ജീവിക്കുന്നവരാണ്. അവർ സ്വന്തം ജീവിതം മറന്നിട്ടല്ല... മറന്ന പോലെ ജീവിക്കുന്നു. ബന്ധങ്ങൾക്ക് കൂടുതൽ വില കൊടുക്കുന്തോറും സ്വന്തം ജീവിതം മറക്കാൻ ശ്രമിക്കും.  പക്ഷേ അതു കൊണ്ട് എന്ത് നേട്ടം? നമുക്കുണ്ടാകുന്ന നഷ്ടം ആരും സ്വീകരിക്കില്ല. അത് നമുക്ക് മാത്രം സ്വന്തം.  മറ്റുള്ളവരുടെ അഭിപ്രായം നല്ലതാണെങ്കിൽ നമുക്കും അതിൽ താല്പര്യം ഉണ്ടെങ്കിൽ അത് സ്വീകരിക്കാം.  ഇല്ലെങ്കിൽ "വേണ്ട" എന്ന് തന്നെ തീരുമാനിക്കണം. ✍️✍️ഷൈനി 

പൊരുത്തം

Image
 അമ്മയുടെ ഗർഭപാത്രവുമായി പൊരുത്തപ്പെടാൻ ആദ്യത്തെ ശ്രമം. ശ്രമം വിജയിച്ചാൽ 9മാസം സന്തോഷം. പിന്നീട് അവിടം വിട്ടിറങ്ങാൻ വിഷമം. ലോകത്തിൽ വെച്ച് കിട്ടാവുന്ന ഏറ്റവും സുരക്ഷിതമായ ഇടം വിട്ടു പോകാൻ കുറച്ചു ബുദ്ധിമുട്ടാണ്. ആദ്യമായി പുറംലോകം കാണുമ്പോൾ പൊരുത്തപ്പെടാൻ കുറേ കരയും. ആ കരച്ചിലിൽ അമ്മയുൾപ്പെടെ എല്ലാവർക്കും സന്തോഷം.  പിന്നീട് കരച്ചിൽ കുറഞ്ഞു കുറഞ്ഞു ചിരിയാകും. അക്ഷരലോകത്തേക്ക് കടക്കാനായി ഇനി അടുത്ത യാത്ര. അന്നേരം ചിലർ കരയും,.. ചിലർ നിമിഷങ്ങൾക്കകം പൊരുത്തപ്പെടും. പിന്നീട് ജോലിക്കായുള്ള പൊരുത്തങ്ങൾ. ജോലി കിട്ടിയാൽ അവിടെ പൊരുത്തപ്പെടാൻ കുറച്ചു ദിവസങ്ങൾ. ജോലി നഷ്ടപ്പെട്ടാൽ അതുമായി പൊരുത്തപ്പെടാൻ അതിലേറെ ദിവസങ്ങൾ. അത് അടുത്ത ജോലി കിട്ടുന്നത് വരെ തുടരും.  പിന്നെ പത്ത് പൊരുത്തം നോക്കുന്ന സമയമായി. ഒരു പൊരുത്തം പോലും മനസ്സുകൊണ്ട് ഇല്ലെങ്കിലും ജാതകത്തിലെ എണ്ണം വെച്ച് പൊരുത്തപ്പെട്ട് ശീലമാകും. അതിൽ ചിലർ മരണം വരെ പൊരുത്തപ്പെടും. മറ്റ് ചിലർ പൊരുത്തങ്ങളുടെ എണ്ണം കൂടിയത് കാരണം പിരിയാൻ തീരുമാനിക്കും. പിരിഞ്ഞാലോ... അതുമായി പൊരുത്തപ്പെടാനായി അടുത്ത ശ്രമം.  കുഞ്ഞുങ്ങൾ ഉണ്ട...

യുദ്ധമേ നീ നേടുന്നതെന്ത്?

Image
റഷ്യ യുക്രെയ്നിൽ പോയപ്പോൾ ചൈനയ്ക്കും ഒരു മോഹമുണ്ടായി... തായ്‌വാനിലേക്ക്.... ഇവിടെ എന്നും തീരാത്ത മോഹവുമായി പാകിസ്ഥാൻ തലയ്ക്കു മുകളിൽ.. ദൈവമേ... ഈ "തലവൻ"മാർ എല്ലാം കൂടി എന്താണ് ചെയ്യുന്നത്?!  എല്ലാവരുടെയും കൈയിൽ വേണ്ടുവോളം ആയുധങ്ങളും ഉണ്ട്. അതെല്ലാം ഉപയോഗിക്കാൻ അവസരം കാത്തിരുന്നവരെ... ഉപയോഗശേഷം ഈ ലോകത്ത് നിങ്ങൾ കൊടുക്കുന്ന സമ്മാനങ്ങൾ എന്തൊക്കെയാണ്?!  ജീവിതത്തിൽ ഇതുവരെ ഒരു കത്തി പോലും കാണാത്തവർക്ക് യുദ്ധം ചെയ്യാൻ ആയുധങ്ങൾ കൊടുക്കുന്നു.!! കൊറോണ എല്ലാം യുദ്ധക്കൊതിയന്മാരെയും ഇല്ലാതാക്കുമെന്ന് വിചാരിച്ചു. ഈ മനുഷ്യജന്മങ്ങൾ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം യുദ്ധങ്ങൾക്ക് ശമനം ഉണ്ടാകില്ല. എത്ര പാഠങ്ങൾ പഠിച്ചാലും പഠിക്കില്ല. ബുദ്ധി കൂടുന്നതിനനുസരിച്ച് മാനവരാശിക്ക് നാശം ഉണ്ടാകാനുള്ള ഓരോ കണ്ടുപിടിത്തങ്ങൾ കണ്ടുപിടിക്കും.   മന്ദബുദ്ധികൾ ആയവരോട് ഇപ്പൊ ബഹുമാനം തോന്നുന്നു.  പലരുടെയും ജീവിക്കാനുള്ള അവകാശങ്ങൾ ഇല്ലാതാക്കി നിങ്ങൾ യുദ്ധത്തിലൂടെ നേടുന്നത് എന്താണ്? ചുറ്റിനും നിസ്സഹായാവസ്ഥ... എങ്ങും ദുഃഖം മാത്രം... നിരപരാധികളെ കൊന്നൊടുക്കുന്നതിൽ എന്ത് പുണ്യമാണ് കിട്ടുന്നത്? യുദ്ധ...

വാലന്റൈൻസ് ഡേ

Image
കലാഭവനിൽ പോകുമ്പോൾ ഞാൻ രാഷ്ട്രീയക്കാരെ പോലെയാണ്.  അവരുടെ കയ്യിൽ ചെറിയ ഡയറി ആണെങ്കിൽ എന്റെ കൈയിൽ  വലിയൊരു ഡയറി, ഒരു പേൾസ്, ഒരു കുട. ഈ ഡയറി എന്റെ സംഗീത ക്ലാസ്സിൽ കൊണ്ടു പോകാനാണ്. മഴപെയ്താലും ഇല്ലെങ്കിലും വെയിൽ  ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ കുട എടുത്തിരിക്കും. ഇല്ലെങ്കിൽ ഞാൻ തനിച്ചാണെന്ന തോന്നൽ ഉണ്ടാകും.  അന്നും പതിവ് പോലെ ക്ലാസ്സിൽ പോകാനായി ബസ്റ്റോപ്പിലെത്തി. ബസ്റ്റോപ്പിൽ കുറച്ചു പേരുണ്ട്.  എതിർവശത്തുള്ള സ്റ്റോപ്പിലും കുറച്ച് ആളുകൾ ഉണ്ട്. ബസ്സ് വരാറായപ്പോൾ എതിർവശത്ത് നിന്ന ഒരു മനുഷ്യൻ ഈ ബസ്സ്റ്റോപ്പിലേക്ക് വന്നു. അപ്പോൾ തന്നെ ബസ് വന്നു. ബസ്സിൽ ഞാൻ കയറിയ ഉടനെ ബസ്സിലുള്ളവർ എന്നോട് പറഞ്ഞു : "ദേ കുട്ടിയെ വിളിക്കുന്നു. " ഞാൻ ഉടനെ തിരിഞ്ഞു നോക്കി. എന്റെ പുറകെ ബസ്സിലേക്ക് കയറാൻ വന്നയാൾ ബസ്സിൽ കയറാതെ എനിക്കെന്തോ തരുന്നു! ഞാൻ വേഗം ഓർക്കാതെ കൈ നീട്ടി. കാരണം അയാൾ എന്റെ കയ്യിൽ നിന്നും പോയതെന്തെങ്കിലും എടുത്തു  തരുന്നതാണെന്ന് വിചാരിച്ച്.  വേഗം അയാൾ എന്റെ കൈയ്യിലേക്ക് ഒരു ചുവന്ന റോസാപ്പൂ തന്നു.! പിന്നെന്തോ ചിരിച്ചോണ്ട് പറഞ്ഞു. വാങ്ങിയ അമ്പരപ്പിൽ ഞാൻ വേഗം പൂ...

സാനിറ്റൈസർ

Image
സാനിറ്റൈസർ അന്നറിയാതെ വാങ്ങിയല്ലോ അതെന്താണെന്നറിയില്ലല്ലോ  അന്നുപയോഗം വന്നില്ലല്ലോ അറിഞ്ഞാനേരം കിട്ടിയില്ലല്ലോ! ഇന്നറിഞ്ഞു വാങ്ങുന്നല്ലോ ഇതെന്താണെന്നറിഞ്ഞല്ലോ ഇന്നെന്നും ഉപയോഗമാണല്ലോ ഇതെന്നും വാങ്ങി മുടിയുന്നല്ലോ!! ✍️✍️ഷൈനി

മീരയോ രാധയോ (കഥ )

Image
ഡാൻസിൽ മിടുക്കിയായ വിദ്യയെ അച്ഛൻ മികച്ച ഒരു സ്ഥാപനത്തിൽ തന്നെ പഠിക്കാൻ ചേർത്തു. അവിടെ താമസിച്ചു പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. മാസത്തിലോ മറ്റോ പ്രോഗ്രാം ഉണ്ടാകാറുണ്ട്. അതിൽ നന്നായി കളിക്കുന്നവരെ അവർ പ്രോഗ്രാമിന് കൊണ്ടു പോകും.   അവിടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യം ഉണ്ട്. അങ്ങനെ അവൾ ആദ്യമായി സ്വന്തം വീട്ടുകാരെ പിരിഞ്ഞ് ഹോസ്റ്റലിൽ താമസം തുടങ്ങി. അതിരാവിലെ ക്ലാസ്സ് തുടങ്ങും.  പല പ്രായത്തിലുള്ളവർ അവളുടെ ക്ലാസ്സിൽ ഉണ്ട്. വിദ്യ ആദ്യമായി ക്ലാസിലേക്ക് കടന്നു. അവിടെ അവളെ എതിരേൽക്കാൻ ഒരുപാട് പേരുണ്ടായിരുന്നു.  പൊതുവേ നാണം കുണുങ്ങിയായ അവൾ ആരോടും അധികം മിണ്ടാറില്ല. ഓരോ ക്ലാസ്സും വളരെ ശ്രദ്ധയോടെ പഠിക്കാൻ വിദ്യയ്ക്ക് കഴിഞ്ഞു. അവളുടെ ഡാൻസിൽ സംതൃപ്തിയായ ടീച്ചർ അവളെ അടുത്ത പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തു. പതിയെപ്പതിയെ ക്ലാസിലെ എല്ലാവരുമായി അവൾ കമ്പനിയായി. അവിടെ എല്ലാവരോടും അവൾ ഒരുപോലെയാണ് പെരുമാറിയത്.  കൂട്ടത്തിൽ നന്നായി കളിക്കുന്നവനെ അവൾ ശ്രദ്ധിച്ചു. പ്രോഗ്രാമിൽ കൃഷ്ണനായി വേഷമിടുന്നത് അവനാണ്.... ദേവൻ. രാധയായി വന്നതോ...