Posts

തീരത്തൊരു തോണി

Image
തീരത്തേക്ക് അടുക്കുന്ന കപ്പൽ പെട്ടെന്ന്  മുങ്ങാൻ പോയാൽ, കപ്പലിൽ നിന്നും ചാടുന്നതിനു മുന്നേ ചുറ്റിനും ഒരുവട്ടമെങ്കിലും നോക്കിയിരിക്കും. എങ്ങാനും ഒരു ചെറുതോണി ദൂരെ നിന്നും വരുന്നുണ്ടോ എന്നറിയാൻ. അഥവാ ഉണ്ടെങ്കിൽ, അതിങ്ങ് എത്തുന്നതിനു മുന്നേ കപ്പൽ മുങ്ങിയാലോ! വെള്ളത്തിൽ വീണിരിക്കും. നീന്തലറിയാത്തതിനാൽ തോണി അടുത്തേക്ക് വരണം. മുങ്ങിത്താഴുന്നയാളെ തോണിക്കാരൻ കണ്ടില്ലെങ്കിലോ? മുങ്ങുന്നയാൾക്ക് ഭാഗ്യമുണ്ടെങ്കിൽ തോണിക്കാരന്റെ കണ്ണിൽ അയാൾ പെട്ടിരിക്കും. പക്ഷേ തോണിക്കാരൻ അയാളെ കാണേണ്ടതല്ലേ? കാരണം വലിയൊരു കപ്പൽ മുങ്ങിത്താഴുമ്പോൾ കാഴ്ചശക്തിയുള്ള ആയിരിക്കുമല്ലോ തോണിക്കാരൻ...? ഇയാൾക്ക് ഊഹിക്കാമല്ലോ കപ്പലിൽ നിന്നും ആരെങ്കിലും വെള്ളത്തിൽ വീണിരിക്കുമെന്ന്. അവരെ അവിടെ അന്വേഷിക്കാമല്ലോ? തീരം കാണാതെ തിരയിൽപ്പെട്ട് നീന്തൽ അറിയാതെ മുങ്ങിത്താഴുന്ന പലരിലേക്കും ചെറുതോണിയുമായ് ചെന്നവരെ രക്ഷിക്കാൻ ഓരോ തോണിക്കാരനും കഴിയട്ടെ. ✍️ഷൈനി 

കൊടുക്കേണ്ടി വന്നു!

Image
എന്നാ പിന്നെ ഉണ്ടാക്കിയാലോ? മോനും കൊടുക്കാം. എത്ര നാളായി കഴിച്ചിട്ട്. പുളിയുള്ളതിനാണ് കൂടുതൽ രുചി. പക്ഷേ പുളിയുള്ള തൈര് എന്നെ പേടിപ്പിക്കും. കുറച്ചെടുത്തു നക്കി നോക്കി. ഇല്ല.... പുളി തീരെയില്ല.  ചെറുപ്പത്തിൽ ചോറിന്റെ കൂടെ നല്ല കട്ട തൈരും തേങ്ങാചമ്മന്തിയും ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം. ഇല്ലെങ്കിൽ പിന്നെ സാമ്പാർ. ഇപ്പോ സാമ്പാറിനോട് അത്രയ്ക്ക് വലിയ താല്പര്യമില്ല. തൈരിന്റെ കാര്യത്തിൽ ഏഴയലത്ത് ചെല്ലാൻ പറ്റില്ല. ചെന്നാൽ ജലദോഷം വന്നിട്ട് മറ്റുള്ളവർക്ക് ദോഷമായി തീരൂ... ല്ലേ!  പിന്നെ ചമ്മന്തി - അതിപ്പോഴും ജീവനാണ്. അക്കാര്യത്തിൽ എന്റെ മോനും പെരുത്തിഷ്ടം.  എന്നാ പിന്നെ ഒട്ടും സമയം കളയണ്ട. ഒരു ഗ്ലാസ് എടുത്തു. അതിൽ പുളിയില്ലാത്ത തൈര് ഒഴിച്ചു. അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തിളക്കി. കുറച്ചെടുത്ത് നാക്കിൽ തൊട്ടു. ആഹാ!... എന്താ... രുചി. പക്ഷേ പണ്ട് കഴിച്ച പുളിയുള്ള തൈരിന്റെ അത്രയും ഇല്ല. എന്നാലും അതിനെ വായിൽ തോന്നിയ പേരിട്ടില്ല. പണ്ട് ലീലാന്റി പറഞ്ഞ 'ലെസ്സി' എന്ന പേരുമായി ഞാനും മോനും കഴിച്ചു.  പിറ്റേന്നായപ്പോൾ എന്നോട് എന്റെ മൂക്ക് പിണങ്ങാൻ തുടങ്ങി. ഞാൻ കാ...

ചില്ലു ജാലകത്തിനപ്പുറം (കഥ)

Image
  "ചില്ലു ജാലകത്തിനപ്പുറം...... മം.. മം... ആഹാ... ഹാ... ആ........അമ്മേ.....!! ഓഹോ അപ്പുറത്തേക്ക്  പോയോ?! വാതില് തുറന്നിരിക്കുന്നത് അറിയാതെ അപ്പുറത്തെ കാഴ്ചകൾ കാണാൻ ഓടി വന്നതാ. ഇനി അപ്പുറത്തെ കാഴ്ചകൾ അപ്പുറത്തിരുന്നു കണ്ടോ.  പാട്ടുപാടി പരിസരം മറന്ന് ഓടി നടന്നാൽ ഇതു പോലിരിക്കും. അല്ല.... ഞാൻ ഇതാരോടാ പറയുന്നത്?! ഇവിടെ ആരുമില്ലല്ലോ?!  ഞാൻ മാത്രമല്ലേ ഉള്ളത്. അപ്പോ വീണത് ആരാ? ഞാനല്ലേ?! ഭാഗ്യം! ആരും കണ്ടില്ല. അല്ലേലും ഈ ചില്ലിട്ട വാതിലുകളും കണ്ണുകളും തമ്മിൽ എന്തോ...രു കുഴപ്പമുണ്ട്. തുറന്നു കിടക്കുകയാണെങ്കിൽ അടഞ്ഞിരിക്കുകയാണെന്ന്  തോന്നും. അടഞ്ഞു കിടക്കുകയാണെങ്കിൽ തുറന്നു കിടക്കുകയാണെന്ന് തോന്നും. ഈ തോന്നലുകൾ എല്ലാം തോന്നിപ്പിക്കാതെ നേരായ മാർഗ്ഗത്തിൽ കൊണ്ടു പോകാൻ ഈ കണ്ണും തലയ്ക്കകത്തുള്ള ആളും  വിചാരിച്ചാൽ നടക്കില്ലേ? അതെങ്ങനെയാ... കാണേണ്ടത് കാണില്ല. കണ്ടാലും തലയ്ക്കകത്ത് ഉള്ളയാൾ നേരായ നിർദ്ദേശം കൊടുക്കണ്ടേ? പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കുക. പലരുടെയും  അവസ്ഥ ഇതു തന്നെ. എന്നിട്ട് വീണവർക്കുണ്ട് കുറ്റം!! ✍️ഷൈനി  This is the body of your ...

ഇതാണോ ആ നിറങ്ങൾ?

Image
അറിയാനായി ആഗ്രഹമെന്നോ അറിയണമെന്നെന്തിനീ വാശി അറിഞ്ഞിടത്തോളം മനസ്സും അറിയുന്നീ ജീവിതമെന്നും ആരുടേതായാലും തന്നെ ഇരുളും വെളിച്ചവും തന്നെ. ഇരുളെന്നാൽ കറുപ്പല്ലേന്ന്? ഉണ്ടെന്നറിയാത്തവരുണ്ടോ? ഉണ്ടെന്നറിയുന്നവരാണെങ്ങും  ഉരുകുന്ന മനസ്സിലാവെട്ടമായത് ഏതും ആ വെള്ള നിറമല്ലേ? ഏറ്റു പറയുന്നു ഞാനിന്നെന്നും കറുപ്പും വെളുപ്പും നിറഞ്ഞാജീവിതം കണ്ടാലും കൊണ്ടാലും മനസ്സിലാകില്ല കണ്ടറിയുമ്പോഴോ മാഞ്ഞു പോകുന്നു കൊണ്ടറിഞ്ഞതോ മായാതിരിക്കുന്നു! എന്നിട്ടും ജീവിക്കാൻ വാശിയുമായി  എങ്ങും ജീവിതങ്ങൾ മാത്രം!! ✍️ഷൈനി 

ഒരു തിരി വെട്ടം

Image
  എന്റെ കുട്ടിക്കാലം. ഞാനന്ന് രണ്ടാം ക്ലാസ്സിലാണെന്ന് തോന്നുന്നു. ഒരു അവധിക്കാലത്ത്, ആദ്യമായി എന്റെ അച്ഛനെയും അമ്മയെയും പിരിഞ്ഞ് എന്റെ ഒരു ബന്ധുവായ കൊച്ചപ്പന്റെ വീട്ടിൽ പോയി. അവിടത്തെ അമ്പലത്തിലെ ഉത്സവം കാണാനാണ് പോയത്. നഗരക്കാഴ്ചകൾ കണ്ടു മടുത്ത എനിക്ക് അന്നും ഇന്നും ഗ്രാമത്തിന്റെ വശ്യത എന്നെ വല്ലാതെ ആകർഷിക്കും. അന്ന് കൊച്ചപ്പന്റെ കൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. ഉത്സവം കാണാൻ പോകുവാ. അതിന്റെ സന്തോഷം വേറെ. പോകുന്ന വഴിയിലെ എല്ലാ കാഴ്ചകളും എന്റെ കണ്ണ് ഒപ്പിയെടുത്തു. പുറകോട്ടു പോകുന്ന മരങ്ങളെയും കൂടെ വരുന്ന മേഘങ്ങളെയും നോക്കുന്ന ഞാൻ ഇടയ്ക്ക് വണ്ടി ഓടിക്കാനും മറന്നില്ല. അതിനിടയ്ക്ക് കണ്ടക്ടർ ബെല്ലടിച്ചപ്പോൾ കൊച്ചപ്പൻ എന്നോട് പറഞ്ഞു : " മതി. ഇനി അവർ വണ്ടി ഓടിക്കട്ടെ, മോള് വാ നമുക്ക് ഇവിടെ ഇറങ്ങാം." വണ്ടി ഓടിച്ചതിന്റെ നന്ദിസൂചകമായി കണ്ടക്ടർ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി നടന്നു. ഒരു ഇറക്കമിറങ്ങി മുന്നിൽ കാണുന്നത് വിശാലമായ വയൽ. ചരടു പൊട്ടിയ പട്ടം പോലെ ഞാൻ ആ വയലിൽ കൂടി ഓടി. എന്റെ കണ്ണുകൾക്ക് കൊടുക്കാവുന്ന ഏറ്റവും സുന്ദ...

ദൈവത്തിന്റെ സ്വന്തം നാട്

Image
 അഹിന്ദുവായി പോയത് കൊണ്ട് മൻസിയ എന്ന കലാകാരിക്ക് വീണ്ടും ഒരു അപമാനം കൂടി ഉണ്ടായിരിക്കുന്നു. പ്രിയപ്പെട്ട കലാകാരി, കലയെ സ്നേഹിക്കുന്നവർ മതത്തെ സ്നേഹിക്കാത്തവർ നിന്റെ കൂടെ എന്നും ഉണ്ടാകും.  കൂടൽമാണിക്യക്ഷേത്ര ഭാരവാഹികളെ നിങ്ങൾ ആരെയാണ് പൂജിക്കുന്നത്? ഇടയ്ക്ക് ആ ആൾ അവിടെയുണ്ടോ എന്ന് നോക്കുന്നത് നല്ലതായിരിക്കും. പക്ഷേ നോക്കുന്നത് അകക്കണ്ണ് കൊണ്ടായിരിക്കണം. അവിടെ വരുന്ന "മാണിക്യങ്ങളെ" തിരിച്ചറിയാത്തവരെ.... ഹിന്ദുവായി പിറന്നവർ എന്ന് അഹങ്കരിക്കാതെ മനുഷ്യൻ എന്ന സത്യത്തിലേക്ക് തിരിയുക. കലാകാരന്മാരിൽ മതത്തെ കാണാതിരിക്കൂ.... ഞാനൊരു ഹിന്ദുവാണ് എന്ന് പറയാൻ ഇപ്പോൾ ലജ്ജ തോന്നുന്നു.  പണ്ട് ഡാൻസ് പഠിച്ചിരുന്ന കാലഘട്ടത്തിൽ എന്റെ കൂടെ പഠിച്ചിരുന്നവർക്ക് മതത്തിന്റെ പേരിൽ ചോറ്റാനിക്കര അമ്പലത്തിലും എറണാകുളം ചിറ്റൂർ ക്ഷേത്രത്തിലും കളിക്കാൻ പറ്റാതെ വന്നിട്ടുണ്ട്. പക്ഷേ ചിലർ ഹിന്ദുക്കളുടെ പേരിട്ട് ഈ അമ്പലത്തിൽ കയറി കളിച്ചിട്ടുമുണ്ട്.  അത്ഭുതമെന്നു പറയട്ടെ... ആ അമ്പലങ്ങളിൽ ഒന്നും ഹിന്ദുവായ എനിക്ക് കളിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എപ്പോഴും ഓരോ തടസ്സങ്ങൾ വരും. അവിടത്തെ കടുത്ത ഭക്ത...

പ്രാണൻ

Image
"ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു  ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു.... "  അവൻ ആ മുഖത്തെ നെഞ്ചോട് ചേർത്തു.  നാണത്താൽ അവൾ ആ നെഞ്ചിൽ ഒരു മുത്തം നൽകി. അവളുടെ അധരം കൊണ്ടയിടം അവനറിയാതെ തടവിപ്പോയി. അവൾ മുഖമുയർത്തി അവനെ നോക്കി.  അവളുടെ കാലുകൾ അനക്കാനാവാതെ നിന്നു പോയി.  അവൻ പറഞ്ഞു: " വിടില്ല നിന്നെ ഞാൻ. നീ എന്റെ പ്രാണനാണ്. കുറെ നാളായി ഞാൻ നിന്റെ പുറകെയാണ്. ഇന്നാണ് നീ എന്റെയടുത്ത് വന്നത്."  അവൻ അവളുടെ ശരീരത്തിൽ എന്തെന്നില്ലാത്ത സ്നേഹത്തോടെ തൊട്ടു. അവൻ ലോലമായ അവളുടെ കഴുത്തിൽ മൃദുവായി തലോടി. തലോടലിന്റെ ശക്തി കൂടി വന്നു. ആ സ്നേഹം അവളെ ശ്വാസം  മുട്ടിച്ചു. അവൾ അവന്റെ കണ്ണിലേക്ക് നോക്കി. പക്ഷേ അവന്റെ കണ്ണിൽ അവളുടെ കഴുത്ത് മാത്രം. അവൻ ആവേശത്തോടെ കഴുത്തിലെ പിടുത്തം കൂടുതൽ മുറുക്കി.  അവളുടെ കാലുകൾ തളർന്നു തുടങ്ങി. അവൾ പ്രാണന് വേണ്ടി അവനോടു കേണപേക്ഷിച്ചു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു. അപ്പോൾ അവൻ സന്തോഷം കൊണ്ട് ചിരിക്കുകയായിരുന്നു.  പിന്നീട് അവൻ അവളോട് അവസാനമായി പറഞ്ഞു : "ഇന്നല്ലെങ്കിൽ നാളെ ഇതെന്തായാലും വേണം. നിന്റെ പിള്ളേരെ ഞാൻ നോക്കിക്കോളാം. വലുതാകുന...

ബാലരമ

Image
പണ്ട് അക്ഷരങ്ങൾ പെറുക്കി എടുത്തു വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ അച്ഛൻ എനിക്ക് വായിക്കാൻ ബുക്കുകൾ വാങ്ങി തരുമായിരുന്നു. അതിൽ മുൻപന്തിയിൽ ബാലരമയായിരുന്നു. മായാവിയും കുട്ടൂസനും ഡാകിനിയും രാജുവും രാധയും കുന്തത്തിൽ ഇരിക്കുന്ന ലുട്ടാപ്പിയും അങ്ങനെ എല്ലാം എന്റെ ഇഷ്ട കഥാപാത്രങ്ങളാണ്. അച്ഛൻ ബുക്കുമായി വരുന്ന വഴി അവിടെ വേറെ കുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ വായിച്ചിട്ടേ എനിക്ക് കിട്ടൂ. എനിക്കതിൽ നല്ല വിഷമം ഉണ്ടായിരുന്നു. അച്ഛൻ പറയും : "സാരമില്ല മോൾക്ക് പിന്നീട് ആയാലും വായിക്കാലോ."  ഒരിക്കൽ ഒരു വെക്കേഷന്, അച്ഛൻ രാവിലെ ബാലരമ വാങ്ങി വന്നപ്പോൾ വഴിയിലെങ്ങും തട്ടിയെടുക്കാൻ ആരുമുണ്ടായില്ല. അങ്ങനെ ആദ്യമായി എന്റെ കൈയിലാ ബാലരമ ചൂടോടെ കിട്ടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും കൂടി ഹോസ്പിറ്റലിൽ പോയി. ഞങ്ങളെ അടുത്തുള്ള വീട്ടിൽ പറഞ്ഞു ഏൽപ്പിച്ചിട്ടാണ് അവർ പോയത്.  അവർ പോയ ഉടനെ ഞാൻ ബാലരമ എടുത്തു വീടിന് പുറത്തുള്ള പടിയിൽ ഇരുന്ന് വായിക്കാൻ തുടങ്ങി. പക്ഷേ വായനയുടെ സന്തോഷം അപ്പോൾ തന്നെ അവസാനിച്ചു. എന്റെ കയ്യിൽ നിന്നും ആരോ എന്റെ ബാലരമയെ തട്ടിയെടുത്തിരിക്കുന്നു.  നോക്കിയപ്പോൾ അടുത്ത വീട്ടില...

ധൈര്യം

Image
ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് മുഖത്ത് ചാർത്തിയാണ് ഞാൻ ഒറ്റയ്ക്ക് എവിടെയും പോകുന്നത്. പക്ഷേ ആ ധൈര്യം ചില സമയത്ത് ചോർന്നു പോകാറുണ്ട്.  കുറച്ചുനാൾ മുൻപ് മോനെ സ്കൂളിൽ ആക്കാൻ രാവിലെ എന്നും പോകും. തിരിച്ച് ആരും കൂടെ ഉണ്ടാകില്ല. കനാൽ ഉള്ള വഴിയിൽ കൂടിയാണ് വരുന്നത്. മഴക്കാലമായിരുന്നു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അത്യാവശ്യം വെള്ളം ഉണ്ട്. നല്ല വെള്ളമൊന്നുമല്ല. ചെളി വെള്ളത്തിൽ ചെടികളും കാണാം.  പതിവു പോലെ ഞാൻ മോനെ സ്കൂളിലാക്കി കനാല് വഴി നടന്നു വന്നു. അത്യാവശ്യം നല്ല സ്പീഡിൽ ആണ് നടക്കുന്നത്. നടന്നു നടന്നു വന്നപ്പോൾ എന്റെ കാൽ തൊട്ടു - തൊട്ടില്ല എന്ന രീതിയിൽ റോഡിനു കുറുകെ കിടക്കുന്ന തടിയുടെ അടുത്തു നിന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിന്റെ രണ്ടറ്റവും കാണുന്നില്ല. അനങ്ങുന്നുണ്ട്. അതൊരു പാമ്പാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. പാമ്പിന്റെ തലയും വാലും കാണുന്നില്ല. കനാലിൽ നിന്നും കക്ഷി മറുവശത്തുള്ള ഒരു കുഴിയിലേക്ക് പോകുവാ. ആ കുഴിയിൽ നിറയെ വെള്ളവും ഉണ്ട്.  ഞാനവിടെ ആലില പോലെ വിറക്കാൻ തുടങ്ങി. അവിടെയെങ്ങും ആരുമില്ല. ഉറക്കെ വിളിച്ചാലും ആരും കേൾക്കില്ല. തിരിഞ്ഞു പോകാം എന്ന്...

എന്നാലും അമ്മായി...!

Image
 പാലാരിവട്ടത്ത് എനിക്കും മോനും കഴിഞ്ഞദിവസം അത്യാവശ്യമായിട്ട് പോകേണ്ടിവന്നു. 'പാലാരിവട്ടം' - വർഷങ്ങളായി നല്ല പരിചയമുള്ള സ്ഥലം. എന്തിനും ഏതിനും എവിടെയും പോകുമ്പോൾ പാലാരിവട്ടം ഒരുവട്ടമെങ്കിലും ഒന്ന് കാണാതെ പോകാറില്ല. അവിടത്തെ അയ്യപ്പന്റെ അമ്പലത്തിലും ദേവിയുടെ അമ്പലത്തിലും മിക്കപ്പോഴും പോകുന്ന ഒരു സന്ദർശകയാണ് ഞാൻ. അതിനടുത്ത് പോലീസ്റ്റേഷൻ.. അവിടത്തെ സന്ദർശകയല്ല. പിന്നെ നിരനിരയായി ഓട്ടോകൾ കിടക്കുന്ന ഭംഗിയുള്ള ഓട്ടോ സ്റ്റാൻഡ്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ, ജ്വല്ലറികൾ, പാത്രക്കടകൾ, തുണിക്കടകൾ, എസ് ബി ഐ ബാങ്ക്, ഹോട്ടലുകൾ അങ്ങനെ അവിടെയുള്ള ഒട്ടുമിക്കതും നന്നായിട്ടറിയാം. ഞങ്ങൾക്ക് അന്ന് പോകേണ്ട സ്ഥാപനത്തിന്റെ അഡ്രസ്സിൽ "നിയർ ഫെഡറൽ ബാങ്ക്" എന്നാണ് കൊടുത്തിരിക്കുന്നത്. പാലാരിവട്ടത്തിലെവിടെയോ കണ്ടിട്ടുണ്ട് ഫെഡറൽ ബാങ്ക്. പക്ഷേ സമയം ആയപ്പോൾ ഫെഡറൽ ബാങ്ക് എവിടെയാണുള്ളത് എന്ന് മറന്നു പോയി. ഓട്ടോ നോക്കിയിട്ട് ഒരു ഓട്ടോ പോലുമില്ല. ഓട്ടോക്കാർക്ക് അവിടെ അറിയാത്ത സ്ഥലം ഇല്ലല്ലോ.  പാലാരിവട്ടം സ്റ്റോപ്പിൽ ഞാനും മോനും കൂടി പലരോടും ചോദിച്ചു "ഫെഡറൽ ബാങ്ക് എവിടെയാണെന്ന്?" ആ...

തലവര

Image
ശ്ശെടാ... എന്റെ തലയിൽ കൂടി എന്തോ ഇഴയുന്നുണ്ടല്ലോ!..  തലയിൽ പേൻ ഇല്ലാത്തതാണല്ലോ!  സ്കൂളിൽ പഠിക്കുമ്പോൾ തലയിൽ ചാകരയായിരുന്നു. എല്ലാ ശനിയും ഞായറും അമ്മയ്ക്ക് കൊല്ലാനായി കുറെ കൊടുക്കുമായിരുന്നു. അതുകൊണ്ട് ഒരു ലിമിറ്റ് വെച്ച് പോയി. പക്ഷേ സ്കൂളിൽ പോകുമ്പോൾ വീണ്ടും വരും. എങ്ങനെ വരാതിരിക്കും? എന്റെ ക്ലാസ്സിൽ ഞങ്ങളുടെ ബെഞ്ചിൽ തന്നെ ഒരു കുട്ടിയുടെ തലയിൽ മുടി കാണാൻ പറ്റാത്ത രീതിയിൽ പേനുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ കുട്ടികൾക്ക് അവളുടെ അടുത്തിരിക്കാൻ അറപ്പായിരുന്നു. ടീച്ചർമാരും "വീട്ടിൽ ആരുമില്ലേന്ന്" ചോദിച്ച് അവളെ വഴക്കു പറയുമായിരുന്നു.  എന്തായാലും ഒരു ദിവസം ഞങ്ങൾ നോക്കിയപ്പോൾ അവൾ കന്യാസ്ത്രീകളുടെ നടുക്കിരിക്കുന്നു. അവരുടെ മഠത്തിനടുത്ത് മുറ്റത്ത് ഒരു കസേരയിൽ അവളെ ഇരുത്തിയിരിക്കുന്നു. ചുറ്റിനും നിൽക്കുന്ന സിസ്റ്റർമാർ മുഖവും ശരീരത്തിന്റെ പകുതിയും മൂടിയിരിക്കുന്നു. അവരുടെ അടുത്ത് ഒരു പാത്രത്തിൽ വെള്ളം ഉണ്ട്. പിന്നെ എന്താണ് ചെയ്യുന്നത് എന്ന് കാണാനായി ഞങ്ങൾ അവിടേക്ക് ചെന്നപ്പോൾ സിസ്റ്റർമാർ ഞങ്ങളെ അവിടന്നോടിച്ചു. അതുകൊണ്ട് ബാക്കി കാണാൻ പറ്റിയില്ല. ...

അഭിപ്രായം

Image
പലരും മറ്റുള്ളവരുടെ അഭിപ്രായത്തിനൊത്ത് ജീവിക്കുന്നവരാണ്. അവർ സ്വന്തം ജീവിതം മറന്നിട്ടല്ല... മറന്ന പോലെ ജീവിക്കുന്നു. ബന്ധങ്ങൾക്ക് കൂടുതൽ വില കൊടുക്കുന്തോറും സ്വന്തം ജീവിതം മറക്കാൻ ശ്രമിക്കും.  പക്ഷേ അതു കൊണ്ട് എന്ത് നേട്ടം? നമുക്കുണ്ടാകുന്ന നഷ്ടം ആരും സ്വീകരിക്കില്ല. അത് നമുക്ക് മാത്രം സ്വന്തം.  മറ്റുള്ളവരുടെ അഭിപ്രായം നല്ലതാണെങ്കിൽ നമുക്കും അതിൽ താല്പര്യം ഉണ്ടെങ്കിൽ അത് സ്വീകരിക്കാം.  ഇല്ലെങ്കിൽ "വേണ്ട" എന്ന് തന്നെ തീരുമാനിക്കണം. ✍️✍️ഷൈനി 

പൊരുത്തം

Image
 അമ്മയുടെ ഗർഭപാത്രവുമായി പൊരുത്തപ്പെടാൻ ആദ്യത്തെ ശ്രമം. ശ്രമം വിജയിച്ചാൽ 9മാസം സന്തോഷം. പിന്നീട് അവിടം വിട്ടിറങ്ങാൻ വിഷമം. ലോകത്തിൽ വെച്ച് കിട്ടാവുന്ന ഏറ്റവും സുരക്ഷിതമായ ഇടം വിട്ടു പോകാൻ കുറച്ചു ബുദ്ധിമുട്ടാണ്. ആദ്യമായി പുറംലോകം കാണുമ്പോൾ പൊരുത്തപ്പെടാൻ കുറേ കരയും. ആ കരച്ചിലിൽ അമ്മയുൾപ്പെടെ എല്ലാവർക്കും സന്തോഷം.  പിന്നീട് കരച്ചിൽ കുറഞ്ഞു കുറഞ്ഞു ചിരിയാകും. അക്ഷരലോകത്തേക്ക് കടക്കാനായി ഇനി അടുത്ത യാത്ര. അന്നേരം ചിലർ കരയും,.. ചിലർ നിമിഷങ്ങൾക്കകം പൊരുത്തപ്പെടും. പിന്നീട് ജോലിക്കായുള്ള പൊരുത്തങ്ങൾ. ജോലി കിട്ടിയാൽ അവിടെ പൊരുത്തപ്പെടാൻ കുറച്ചു ദിവസങ്ങൾ. ജോലി നഷ്ടപ്പെട്ടാൽ അതുമായി പൊരുത്തപ്പെടാൻ അതിലേറെ ദിവസങ്ങൾ. അത് അടുത്ത ജോലി കിട്ടുന്നത് വരെ തുടരും.  പിന്നെ പത്ത് പൊരുത്തം നോക്കുന്ന സമയമായി. ഒരു പൊരുത്തം പോലും മനസ്സുകൊണ്ട് ഇല്ലെങ്കിലും ജാതകത്തിലെ എണ്ണം വെച്ച് പൊരുത്തപ്പെട്ട് ശീലമാകും. അതിൽ ചിലർ മരണം വരെ പൊരുത്തപ്പെടും. മറ്റ് ചിലർ പൊരുത്തങ്ങളുടെ എണ്ണം കൂടിയത് കാരണം പിരിയാൻ തീരുമാനിക്കും. പിരിഞ്ഞാലോ... അതുമായി പൊരുത്തപ്പെടാനായി അടുത്ത ശ്രമം.  കുഞ്ഞുങ്ങൾ ഉണ്ട...

യുദ്ധമേ നീ നേടുന്നതെന്ത്?

Image
റഷ്യ യുക്രെയ്നിൽ പോയപ്പോൾ ചൈനയ്ക്കും ഒരു മോഹമുണ്ടായി... തായ്‌വാനിലേക്ക്.... ഇവിടെ എന്നും തീരാത്ത മോഹവുമായി പാകിസ്ഥാൻ തലയ്ക്കു മുകളിൽ.. ദൈവമേ... ഈ "തലവൻ"മാർ എല്ലാം കൂടി എന്താണ് ചെയ്യുന്നത്?!  എല്ലാവരുടെയും കൈയിൽ വേണ്ടുവോളം ആയുധങ്ങളും ഉണ്ട്. അതെല്ലാം ഉപയോഗിക്കാൻ അവസരം കാത്തിരുന്നവരെ... ഉപയോഗശേഷം ഈ ലോകത്ത് നിങ്ങൾ കൊടുക്കുന്ന സമ്മാനങ്ങൾ എന്തൊക്കെയാണ്?!  ജീവിതത്തിൽ ഇതുവരെ ഒരു കത്തി പോലും കാണാത്തവർക്ക് യുദ്ധം ചെയ്യാൻ ആയുധങ്ങൾ കൊടുക്കുന്നു.!! കൊറോണ എല്ലാം യുദ്ധക്കൊതിയന്മാരെയും ഇല്ലാതാക്കുമെന്ന് വിചാരിച്ചു. ഈ മനുഷ്യജന്മങ്ങൾ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം യുദ്ധങ്ങൾക്ക് ശമനം ഉണ്ടാകില്ല. എത്ര പാഠങ്ങൾ പഠിച്ചാലും പഠിക്കില്ല. ബുദ്ധി കൂടുന്നതിനനുസരിച്ച് മാനവരാശിക്ക് നാശം ഉണ്ടാകാനുള്ള ഓരോ കണ്ടുപിടിത്തങ്ങൾ കണ്ടുപിടിക്കും.   മന്ദബുദ്ധികൾ ആയവരോട് ഇപ്പൊ ബഹുമാനം തോന്നുന്നു.  പലരുടെയും ജീവിക്കാനുള്ള അവകാശങ്ങൾ ഇല്ലാതാക്കി നിങ്ങൾ യുദ്ധത്തിലൂടെ നേടുന്നത് എന്താണ്? ചുറ്റിനും നിസ്സഹായാവസ്ഥ... എങ്ങും ദുഃഖം മാത്രം... നിരപരാധികളെ കൊന്നൊടുക്കുന്നതിൽ എന്ത് പുണ്യമാണ് കിട്ടുന്നത്? യുദ്ധ...

വാലന്റൈൻസ് ഡേ

Image
കലാഭവനിൽ പോകുമ്പോൾ ഞാൻ രാഷ്ട്രീയക്കാരെ പോലെയാണ്.  അവരുടെ കയ്യിൽ ചെറിയ ഡയറി ആണെങ്കിൽ എന്റെ കൈയിൽ  വലിയൊരു ഡയറി, ഒരു പേൾസ്, ഒരു കുട. ഈ ഡയറി എന്റെ സംഗീത ക്ലാസ്സിൽ കൊണ്ടു പോകാനാണ്. മഴപെയ്താലും ഇല്ലെങ്കിലും വെയിൽ  ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ കുട എടുത്തിരിക്കും. ഇല്ലെങ്കിൽ ഞാൻ തനിച്ചാണെന്ന തോന്നൽ ഉണ്ടാകും.  അന്നും പതിവ് പോലെ ക്ലാസ്സിൽ പോകാനായി ബസ്റ്റോപ്പിലെത്തി. ബസ്റ്റോപ്പിൽ കുറച്ചു പേരുണ്ട്.  എതിർവശത്തുള്ള സ്റ്റോപ്പിലും കുറച്ച് ആളുകൾ ഉണ്ട്. ബസ്സ് വരാറായപ്പോൾ എതിർവശത്ത് നിന്ന ഒരു മനുഷ്യൻ ഈ ബസ്സ്റ്റോപ്പിലേക്ക് വന്നു. അപ്പോൾ തന്നെ ബസ് വന്നു. ബസ്സിൽ ഞാൻ കയറിയ ഉടനെ ബസ്സിലുള്ളവർ എന്നോട് പറഞ്ഞു : "ദേ കുട്ടിയെ വിളിക്കുന്നു. " ഞാൻ ഉടനെ തിരിഞ്ഞു നോക്കി. എന്റെ പുറകെ ബസ്സിലേക്ക് കയറാൻ വന്നയാൾ ബസ്സിൽ കയറാതെ എനിക്കെന്തോ തരുന്നു! ഞാൻ വേഗം ഓർക്കാതെ കൈ നീട്ടി. കാരണം അയാൾ എന്റെ കയ്യിൽ നിന്നും പോയതെന്തെങ്കിലും എടുത്തു  തരുന്നതാണെന്ന് വിചാരിച്ച്.  വേഗം അയാൾ എന്റെ കൈയ്യിലേക്ക് ഒരു ചുവന്ന റോസാപ്പൂ തന്നു.! പിന്നെന്തോ ചിരിച്ചോണ്ട് പറഞ്ഞു. വാങ്ങിയ അമ്പരപ്പിൽ ഞാൻ വേഗം പൂ...

സാനിറ്റൈസർ

Image
സാനിറ്റൈസർ അന്നറിയാതെ വാങ്ങിയല്ലോ അതെന്താണെന്നറിയില്ലല്ലോ  അന്നുപയോഗം വന്നില്ലല്ലോ അറിഞ്ഞാനേരം കിട്ടിയില്ലല്ലോ! ഇന്നറിഞ്ഞു വാങ്ങുന്നല്ലോ ഇതെന്താണെന്നറിഞ്ഞല്ലോ ഇന്നെന്നും ഉപയോഗമാണല്ലോ ഇതെന്നും വാങ്ങി മുടിയുന്നല്ലോ!! ✍️✍️ഷൈനി

മീരയോ രാധയോ (കഥ )

Image
ഡാൻസിൽ മിടുക്കിയായ വിദ്യയെ അച്ഛൻ മികച്ച ഒരു സ്ഥാപനത്തിൽ തന്നെ പഠിക്കാൻ ചേർത്തു. അവിടെ താമസിച്ചു പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. മാസത്തിലോ മറ്റോ പ്രോഗ്രാം ഉണ്ടാകാറുണ്ട്. അതിൽ നന്നായി കളിക്കുന്നവരെ അവർ പ്രോഗ്രാമിന് കൊണ്ടു പോകും.   അവിടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യം ഉണ്ട്. അങ്ങനെ അവൾ ആദ്യമായി സ്വന്തം വീട്ടുകാരെ പിരിഞ്ഞ് ഹോസ്റ്റലിൽ താമസം തുടങ്ങി. അതിരാവിലെ ക്ലാസ്സ് തുടങ്ങും.  പല പ്രായത്തിലുള്ളവർ അവളുടെ ക്ലാസ്സിൽ ഉണ്ട്. വിദ്യ ആദ്യമായി ക്ലാസിലേക്ക് കടന്നു. അവിടെ അവളെ എതിരേൽക്കാൻ ഒരുപാട് പേരുണ്ടായിരുന്നു.  പൊതുവേ നാണം കുണുങ്ങിയായ അവൾ ആരോടും അധികം മിണ്ടാറില്ല. ഓരോ ക്ലാസ്സും വളരെ ശ്രദ്ധയോടെ പഠിക്കാൻ വിദ്യയ്ക്ക് കഴിഞ്ഞു. അവളുടെ ഡാൻസിൽ സംതൃപ്തിയായ ടീച്ചർ അവളെ അടുത്ത പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തു. പതിയെപ്പതിയെ ക്ലാസിലെ എല്ലാവരുമായി അവൾ കമ്പനിയായി. അവിടെ എല്ലാവരോടും അവൾ ഒരുപോലെയാണ് പെരുമാറിയത്.  കൂട്ടത്തിൽ നന്നായി കളിക്കുന്നവനെ അവൾ ശ്രദ്ധിച്ചു. പ്രോഗ്രാമിൽ കൃഷ്ണനായി വേഷമിടുന്നത് അവനാണ്.... ദേവൻ. രാധയായി വന്നതോ...

ന്യായം

Image
ചെറുപ്പത്തിൽ മാതാപിതാക്കളും ഗുരുക്കന്മാരും പറഞ്ഞു തരുന്നത് അതേപോലെ മനസ്സിലേക്ക് എടുക്കും. വലുതാകുന്തോറും അതിൽ ചില തെറ്റുകൾ ഉണ്ടെന്ന് സ്വന്തം തലച്ചോറ് കണ്ടെത്തിയാൽ അത് പുറത്തേക്ക് കളയാനും മടിക്കരുത്. എന്നോർത്ത് അവരെ മോശക്കാരാക്കാനുള്ള യോഗ്യതയൊന്നും നമുക്കില്ല. 99 ശതമാനവും അവരാണ് ശരി. പൂർണതയുള്ള ആരുമില്ല. വ്യക്തി ബന്ധത്തേക്കാളും ന്യായത്തിന് വില കൊടുക്കണം. എന്നാലേ സത്യവും ധർമ്മവും വിജയിക്കൂ.  ന്യായത്തെ എതിർത്തു പോയ സ്നേഹം എന്നെങ്കിലും ഒരിക്കൽ തിരികെ വരാതിരിക്കില്ല.  തിരുത്തേണ്ടത് തിരുത്തി എന്ന് വിചാരിച്ച് അവരോടുള്ള ബഹുമാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല. ✍️✍️ഷൈനി 

സോറി (ക്ഷമിക്കണം)

Image
 പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ബസ്സിൽ നല്ല തിരക്കാണ്. ബസ്സിൽ ആദ്യം കയറാൻ പറ്റിയില്ലെങ്കിലും അവസാനമെങ്കിലും കയറാൻ നോക്കും. കായിക ബലത്തിൽ ഞാൻ വളരെ പിന്നിലാണ്. ഡ്രൈവർക്ക് എങ്ങാനും അബദ്ധം പറ്റി എന്റെ മുന്നിൽ നിർത്തിയാൽ അവിടെ കാത്തു നിന്നവരിൽ ആദ്യത്തെ ചുവട് എന്റെ ആകും. അത് ആണ്ടിലോ  മറ്റോ നടക്കുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു സീറ്റ് കിട്ടിയാൽ അത് മറ്റൊരു അത്ഭുതവും.  അന്നും പതിവു പോലെ ഓഫീസിലേക്ക് പോകാൻ ഞാൻ കലൂരിലേക്കുള്ള ബസ്സിൽ കയറി. നല്ല തിരക്ക്. അതൊരു പുതിയ അനുഭവമല്ല. ബസ്സിൽ ഞാൻ എപ്പോഴും മുന്നോട്ട് നിൽക്കും. ചിലപ്പോൾ ഞാനാണോ ഡ്രൈവറാണോ വണ്ടി ഓടിക്കുന്നത് എന്ന് സംശയം തോന്നും. പുറകിൽ നിൽക്കുന്നവരോടുള്ള ബഹുമാനം കൊണ്ട് പരമാവധി പുറകോട്ട്  പോകാതെ നോക്കും. ഇല്ലെങ്കിൽ "ചുരുളി" കുറച്ചെങ്കിലും അറിയണം.   നിനച്ചിരിക്കാതെ മുന്നിലെ ലോങ്ങ് സീറ്റിൽ എനിക്ക് ഇരിക്കാൻ സ്ഥലം കിട്ടി. ഞാനിരുന്നു. സ്ഥിരം കാണുന്ന കുറച്ചു കാഴ്ചകൾ കണ്ടു. എന്റെ സ്ഥലം എത്താറായി. സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്നെ ഞാൻ എഴുന്നേറ്റു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ പന്തികേട് തോന...

സംഘർഷം

Image
അന്നൊരിക്കൽ അമ്മ ഓഫീസിൽ നിന്നും വന്നപ്പോൾ എനിക്ക് നല്ല പനിയും ഛർദ്ദിയും. ഞങ്ങൾ ആ ക്വാർട്ടേഴ്സിലേക്ക് മാറിയിട്ട് അധികം ദിവസം ആയില്ല. അവിടെ അടുത്തുള്ള ഹോസ്പിറ്റലിനെ കുറിച്ച് അറിയില്ല. സഹായത്തിനായി അടുത്ത് താമസിക്കുന്ന ആളെ വിളിച്ചു. അദ്ദേഹം ഞങ്ങൾക്ക് വഴി പറഞ്ഞു തന്നിട്ടും മനസ്സിലായില്ല. എന്റെ അവസ്ഥ കണ്ടപ്പോൾ പുള്ളിക്കാരൻ കൂടെ വരാം എന്ന് പറഞ്ഞു. ഹോസ്പിറ്റലിലേക്ക് ഞങ്ങൾ മൂന്നു പേരും പോയി. അവിടെ ചെന്ന് ഡോക്ടറെ കാണാനുള്ള ചീട്ടു എടുത്തു. അത്രയ്ക്ക് വലിയ ഹോസ്പിറ്റൽ ഒന്നുമല്ല. എന്നാലും രോഗികൾ കുറച്ച് ഉണ്ട് കാണാൻ. മൂന്നോ നാലോ  രോഗികൾ കഴിഞ്ഞിട്ടാണ് എന്റെ നമ്പർ. എന്തായാലും അവിടെ കണ്ട സീറ്റുകളിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു. അവിടെയിരുന്നു കൊണ്ട് ഞാൻ ആശുപത്രിയെ ഒന്ന് കാണുകയാണ്. കണ്ടു കണ്ടു വന്നപ്പോൾ ഇടയ്ക്ക് എന്റെ കണ്ണുകൾ ഒന്നിൽ ഉടക്കി. എന്തോ എഴുതി വെച്ചിരിക്കുന്നു. വായിച്ചിട്ട് മനസ്സിലാകുന്നില്ല. വീണ്ടും വീണ്ടും വായിച്ചു. ഒരു പിടിയും കിട്ടുന്നില്ല. ഞാൻ അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ അമ്മയെ നോക്കി. അവിടെ എഴുതിയിരിക്കുന്നത് എന്താണെന്ന് അമ്മയോട് ചോദിച്ചു. അമ്മ അത് വായിച്ചിട്ട് എന്നെ രൂക്ഷമ...

ചെല്ലപ്പേര്

Image
 ചെല്ലപ്പേര് ഇല്ലാത്തവർ ചുരുക്കമാണ്. സ്നേഹം കൂടുമ്പോൾ ആണല്ലോ ഇത്തരം വിളികൾ ഉണ്ടാകുന്നത്. ചിലർക്ക് അത് ജീവിതാവസാനം വരെ കൂടെ ഉണ്ടാകും. മറ്റ് ചിലർക്ക് കേട്ടറിവും. എന്റെ മോനും ഉണ്ട് ചെല്ലപ്പേര്. ഒന്നല്ല... വീട്ടിലെ പലരും അവനെ അവർക്കിഷ്ടമുള്ള പേരിലാണ് വിളിക്കുന്നത്. പൊന്നു, പൊന്നൂസ്, കണ്ണൻ, കണ്ണാപ്പി, അച്ചു, അമ്പിളി അങ്ങനെയങ്ങനെ... പക്ഷേ ഞാൻ ഇതൊന്നുമല്ല വിളിക്കുന്നത്. "വിച്ചു". അതേ വിഷ്ണു ചുരുങ്ങി വിച്ചുവായി. അവന്റെ പേരിടീലിനന്ന് ഇട്ട പേരാണ് വിഷ്ണു. പക്ഷേ ഞാൻ അല്ലാതെ വേറെ ആരും ആ പേര് അവനെ വിളിക്കാറില്ല. ഞാൻ തന്നെ വിഷ്ണൂ..... ന്നും വിച്ചൂ..... ന്നും മാറി മാറിയാണ് വിളിക്കുന്നത്. ഗൗരവത്തിൽ ആണെങ്കിൽ "വിഷ്ണു" അല്ലാതെയാണെങ്കിൽ "വിച്ചു".  അവന് ഇത്രയും പേരുള്ളതിന്റെ തലക്കനം ഒന്നുമില്ലെന്നു തോന്നുന്നു. ഈ പറഞ്ഞ പേര് മാത്രമല്ല ഉള്ളത്. സ്കൂളിൽ അശ്വിൻ. അവന്റെ കൂട്ടുകാരും ടീച്ചേഴ്സും വേറെ വളരെ കുറച്ചു പേരും മാത്രം വിളിക്കുന്ന പേരാണ് അശ്വിൻ. ഏതായാലും ഇതിൽ ഏത് പേരു വിളിച്ചാലും അവൻ വിളി കേൾക്കും.  ഇതുപോലെ ഒരുപാട് പേരുള്ള ഒത്തിരി പേർ ഉണ്ടായിരിക്കും. അവർ അർജ്ജുനനേയു...

ഓർമ്മയിലെന്നും ഓർക്കാൻ

Image
ഓർമ്മിക്കാൻ ഒരു ഓർമ്മ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയെ മരണമെന്ന് വിളിക്കാം. അയാൾ അവിടെയെത്തിക്കഴിഞ്ഞു. ഈ സമയം മറ്റുള്ളവർ ഒരുമിച്ച് അയാളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നു. പരിചിതമായ പല മുഖങ്ങളിൽ നിന്നും അന്നയാൾക്ക് പലതും കേൾക്കാൻ കഴിഞ്ഞു. അവരോടായി... അയാൾ : "എന്നെ ഇത്രയും പേർക്ക് ഇഷ്ടമായിരുന്നോ?! എന്നിട്ടെന്തേ ഞാനറിഞ്ഞീല? അവഗണനയുടെ പേരുംമഴ ആയിരുന്നല്ലോ എങ്ങും. ഞാൻ മറന്ന എന്നെ അവർ ഓർത്തു വെച്ചിരിക്കുന്നു. ഞാനുണ്ടായിരുന്നപ്പോൾ എന്തേ എന്നോടൊരു വാക്ക് പറഞ്ഞില്ല? ഇന്ന് ഇപ്പോൾ പറയുന്നത് ആർക്ക് വേണ്ടി? എന്റെ ആത്മാവിനെ ഭയന്നിട്ടോ? അതോ ആത്മാവിനോടുള്ള സ്നേഹമോ? എന്റെ ചിരി അവർക്ക് അസഹ്യമായിരുന്നോ? അതാണോ എന്റെ കണ്ണുനീരിനെ പുകഴ്ത്തിയത്? ജീവിച്ചിരുന്നപ്പോൾ നല്ലൊരോർമ്മ എന്തേ എനിക്ക് കിട്ടിയില്ല? തന്നൂടായിരുന്നോ കുറച്ചെങ്കിലും. ഇന്നിപ്പോൾ അവരുടെ കണ്ണുനീർ എന്തിന് എനിക്ക് തരുന്നു? " ✍️✍️ഷൈനി ഡി 

ഗരുഡൻ

Image
എന്നെ ഒരാൾ പ്രണയിച്ചു. തീരെ ചെറുപ്പത്തിൽ. എനിക്കറിയില്ലായിരുന്നു അത് പ്രണയമായിരുന്നെന്ന്.  ഒരു ഉച്ചസമയം. അടുക്കളയിൽ നിന്നും നല്ല മണം വരുന്നു. ഞാൻ ആ മണത്തിന്റെ കേന്ദ്ര ബിന്ദുവിനെ കണ്ടു പിടിച്ചു. ചീനച്ചട്ടി. ചുറ്റിനും നോക്കി. അമ്മ അടുത്തെങ്ങും ഇല്ല. പക്ഷേ ഉടനെ വരും. ചീനച്ചട്ടിയിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എന്റെ കാലുകളെ ചീനച്ചട്ടി ലക്ഷ്യമാക്കി മുന്നോട്ട് കൊണ്ടു പോയി. അറിയാനുള്ള ആകാംക്ഷ എന്നും എനിക്ക് ആവേശമാണ്.  ചീനച്ചട്ടിയുടെ അടുത്തെത്തി. ചട്ടിക്കകത്ത് കിടക്കുന്നവരെ എനിക്ക് കാണാൻ പറ്റുന്നില്ല. എങ്ങനെ കാണും? പൊക്കമില്ലല്ലോ. പിന്നെന്ത് ചെയ്യും? അടുത്തുള്ള ചിരവയിലേക്ക് എന്റെ കണ്ണ് പാഞ്ഞടുത്തു. എന്നിട്ട്  ചിരവയിൽ  ഞാൻ കയറി നിന്നു. എന്നിട്ടും പൊക്കം ശരിയാവുന്നില്ല. പക്ഷേ ഞാൻ അടങ്ങുമോ? ഏന്തി വലിഞ്ഞു ചീനചട്ടിയിലേക്ക് നോക്കി.  എന്റെ പരാക്രമങ്ങൾ ഇത്രയും നേരം കണ്ടു കൊണ്ടിരുന്ന ചീനച്ചട്ടിക്ക് എന്നോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ചട്ടി ഒന്നനങ്ങി. സ്നേഹം അതിരു കടന്നു. രണ്ടാമത്തെ അനക്കത്തിനു മുൻപു തന്നെ  എന്റെ ചുണ്ട് ചീനച്ചട്ടി കവർന്നെടുത്തു.  ആ പ്രണയച്...

എനിക്കൊന്നു മരിക്കണം!

Image
അതേയുള്ളൂ ഇനിയൊരു മാർഗ്ഗം. ഒന്നും മനസ്സിലാവുന്നില്ല. എങ്ങനെ മനസിലാക്കും? തല്ക്കാലം ഒരു ദിവസത്തേക്ക് മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... തിരികെ പിറ്റേന്ന് വരണം. വന്നാലേ ശരിയാവുകയുള്ളൂ. പിന്നെ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും മരിക്കണം. എന്നന്നേക്കുമായി തിരികെ വരാതെ. അതിൽ ഒരു ലക്ഷ്യമുണ്ട്.. "എല്ലാം മനസ്സിലാക്കിയതിനു ശേഷമുള്ള വിടവാങ്ങൽ." ഒരു ദിവസത്തേക്കു പോയി തിരിച്ചു വന്നാൽ മാത്രമേ ഞാനുദ്ദേശിച്ചത് നടക്കുകയുള്ളൂ. പക്ഷേ തിരികെ വരുമ്പോൾ ഓർമ്മയും കൂടെ വരണം. എന്നിട്ട് ഇവിടെയുള്ള എല്ലാവരോടും എനിക്ക് സത്യങ്ങൾ വിളിച്ചു പറയണം.  എന്റെ വിവരക്കേട് മാത്രം പോയാൽ പോരല്ലോ,... ഇവിടെ അന്ധകാരത്തിലിരുന്നു ജീവിക്കുന്ന മനുഷ്യരുടെ തലയ്ക്കകത്ത് കുറച്ച് വെളിച്ചം കൊടുക്കാൻ എനിക്ക് കഴിയണം. അവർ എന്നിട്ടും മാറിയില്ലെങ്കിൽ അവർക്കും ഓഫർ കൊടുക്കണം. തല്ക്കാലം കുറച്ചു നേരത്തേക്ക് മരിക്കാനുള്ള അവസരവും ... കൂടെ ഓർമ്മയോട് കൂടിയുള്ള തിരിച്ചു വരവും.! ✍️✍️ഷൈനി ഡി 

കൂട്ടുകാരി

Image
അന്ന് അവൾ പതിവില്ലാതെ എന്നോട് മടിച്ചു മടിച്ച് ചോദിച്ചു : "എനിക്ക് കുറച്ച് പൈസ തരുമോ?" ഞാൻ : "അയ്യോ.. എന്റെ കൈയിൽ ഇപ്പൊ ഇല്ലല്ലോ. രണ്ടു ദിവസം കഴിഞ്ഞു മതിയോ?" അവൾ : "രണ്ടു ദിവസം കഴിഞ്ഞു കിട്ടിയിട്ട് കാര്യമില്ല. ഇന്ന് വേണം. മരുന്നിനാ.. മുടക്കാൻ പറ്റില്ല. മുടങ്ങിയാൽ പ്രശ്നമാകും." "എന്തിനുള്ള മരുന്നാ?" ഞാൻ ചോദിച്ചു. അവൾ : "അത്.. അതുപിന്നെ... ഞാൻ കുറച്ചു നാൾ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. മെന്റൽ ഹോസ്പിറ്റലിൽ. കുറേ നാൾ ഞാൻ ആരോടും മിണ്ടാറില്ലായിരുന്നു. ആരെയും ഉപദ്രവിക്കില്ല. ഈ മരുന്ന് മുടക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്." ആ വാക്കുകൾ കേട്ട് എനിക്ക് കുറേനേരത്തേക്ക് മിണ്ടാൻ കഴിഞ്ഞില്ല. അവൾ പറഞ്ഞു : "സാരമില്ല. ഞാൻ വേറെ ആരോടെങ്കിലും ചോദിച്ചോളാം." അവളുടെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ചോദ്യങ്ങൾ ചോദിക്കുന്തോറും മറുവശത്ത് പിടയുന്ന മനസ്സല്ലേ ഉള്ളത്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന് ഞാൻ ചോദിച്ചില്ല. എന്നിട്ടും അവൾ എന്നോട് എന്തൊക്കെയോ പറഞ്ഞു. ഞാൻ എല്ലാം മിണ്ടാതിരുന്നു കേട്ടു. അവൾക്ക് ഞാൻ നല്ലൊ...

ഉയിർ

Image
ഒരുനാൾ ഉഷസ്സിലന്നെൻ  ഉയിരായ് മാറിയതും നീ എൻ പ്രാണനിൽ  പാതിയും പകുത്തെടുത്തതും നീ നിനക്കായ് മാത്രമാണെൻ  ഉയിരെന്നറിയണം  നീ ഋതുക്കൾ ഓടി പോകവേയതിൽ  സ്നേഹവസന്തമായി വന്നതും നീ അമ്മയെന്ന പേര് നീ തന്നനാൾ - തൊട്ടെൻ മനം എന്നും വസന്തമല്ലേ! ✍️ഷൈനി 

നിറം

Image
മഴവില്ലിന്റെ നിറങ്ങൾ എത്ര?... ഏഴ്.  മഴവില്ലിനെ കാണാനായി മാനത്തു കണ്ണുന്നട്ടിരിക്കും. ഏതെങ്കിലും കടയിൽ വസ്ത്രം എടുക്കാൻ പോയാൽ അവിടെയും മഴവില്ലിന്റെ നിറങ്ങളിൽ വരുന്ന ഏതെങ്കിലും നിറമായിരിക്കും നമ്മൾ ഇഷ്ടപ്പെട്ടു എടുക്കുന്നത്. ഇങ്ങനെ ഇഷ്ടപ്പെട്ട് എടുക്കുന്ന വസ്ത്രം ഉടുത്തതിന് ശേഷം  നമ്മൾ ആദ്യമായി ആരുടെയെങ്കിലും അടുത്തു ചെന്നാൽ അവർ നമ്മളെ നോക്കി പറയുന്ന വാക്കുകൾ നമുക്ക് സന്തോഷവും സങ്കടവും തരാറുണ്ട്. " ഓ.... ഇത് നിനക്ക് ചേരില്ല. ഒന്നാമത് ഈ നിറം കണ്ടാൽ അറിഞ്ഞൂടേ...? നിനക്ക് ചേരില്ലെന്ന്, മോഡേൺ ഡ്രസ്സ് ഒട്ടും ചേരില്ല. " എന്നാ പിന്നെ തനി നാടൻ ഡ്രസ്സ് ഇട്ടാലോ?... " ഇതിലും ഭേദം  അന്നിട്ടിരുന്നതാ... "  "നിറം കുറഞ്ഞവർക്ക് ഏതു നിറം എടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. നല്ല നിറം ഉള്ളവർക്ക് ഏതു നിറവും കണ്ണും പൂട്ടി എടുക്കാം. "   ഇങ്ങനെയുള്ള കുറെയാൾക്കാർ മറ്റുള്ളവരെ കുത്തിനോവിക്കാനായി ഉണ്ട്. പക്ഷേ ഇതൊന്നും ഗൗനിക്കാത്തവരുടെ അടുത്ത് ഇത്തരം ആളുകൾ മിണ്ടില്ല.  എന്നാൽ ഞാൻ അങ്ങനെയല്ല. എന്നോട് ആരെങ്കിലും ഇത്തരം വാക്കുകൾ പറഞ്ഞാലോ, അവരെ പൂർണമായും അനുസരിക്കും...

സമ്പാദ്യം

Image
പുതുവർഷം വരും നേരമെല്ലാം ആഗ്രഹിച്ചല്ലോ നിന്നെ ഞാനും കണ്ടതെല്ലാം ഞാൻ നീയെന്നോർത്തു ചേർത്തുവോ ഒന്നൊഴിയാതെയെല്ലാം! ആ ധനം പങ്കിടാൻ വന്നവരെ - തരില്ല ഞാനെൻ സമ്പാദ്യം. സമ്പാദ്യമായി വന്നതെല്ലാമെൻ  ദുഃഖമായ് മാറിയ സ്വപ്‌നങ്ങളല്ലേ നഷ്ടങ്ങൾ പങ്കിടാൻ മനസ്സില്ലെനിക്ക് എൻ നഷ്ടങ്ങളെല്ലാമല്ലേയല്ലേ എൻ സമ്പാദ്യങ്ങളൊക്കെയും ആ സമ്പാദ്യങ്ങളൊക്കെയും!! ✍️✍️ഷൈനി ഡി 

സ്വപ്നവും ദുഃഖവും!

Image
"സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും ദുഃഖം മറന്നാൽ ശാന്തി ലഭിക്കും " ഒരു സ്വപ്നം ത്യജിച്ചു കഴിഞ്ഞാൽ വീണ്ടും അടുത്ത സ്വപ്നത്തിലേക്ക് ചേക്കേറും. ഇതിനൊരു അവസാനം ഇല്ലല്ലോ! ഈ സ്വപ്‌നങ്ങളൊക്കെ തന്നെയാകും ചിലരെയെങ്കിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതെല്ലാം നടക്കണമെന്നുള്ള വാശി മാത്രം എടുക്കണ്ട. നടന്നതിനെ ചൊല്ലി സന്തോഷിക്കുകയും, നടക്കാത്തത്തിനെ ചൊല്ലി വിഷമിക്കാതിരിക്കുകയും ചെയ്യാം. ദുഃഖം മറക്കാൻ പറ്റിയാൽ,... അതെ മറവി അത് വലിയൊരു അനുഗ്രഹമാണ്. ദുഃഖം മറന്നാലല്ലേ ശാന്തി ലഭിക്കൂ... ഏതെങ്കിലും ഒരു ദുഃഖം മനസിന്റെ ഏതെങ്കിലുമൊരു കോണിൽ ഉറങ്ങാതെ എന്നും ഉണ്ടാകും. അത് പലപ്പോഴും നമ്മളെ വിളിച്ചുണർത്താൻ ശ്രമിക്കും. പക്ഷേ, വിട്ടുകൊടുക്കരുത്.... ✍️✍️ഷൈനി 

കണ്ണാ നീയെന്നും

Image
മഴ കാത്തിരിക്കും വേഴാമ്പലോ ഞാൻ മഴവില്ലായ് വന്നതോ നീയൊരുനാൾ കുളിർകാറ്റായ് തഴുകിയതും നിൻഗാനം കടലോളം സ്നേഹമായ് മാറിയതും നീ മയിൽപ്പീലി നിൻ തൃക്കൈയിലെങ്കിലാ- മയിൽപ്പീലിയോ ഞാനാകുന്നുവല്ലോ എന്നുമെൻ കൂട്ടായി കണ്ണാ നീയിനി എന്നുമെൻ കാതിലും നിൻസ്വരവും ആശിച്ചു പോകുന്നു ഞാനെന്നുമെന്നും  ആശയാണേറേയെനിക്കെന്നുമെന്നും. ✍️✍️ഷൈനി ഡി 

"ഓർമ്മ" എന്നാലെന്തായിരിക്കും?

Image
ചോദിക്കാതെയും, പറയാതെയും, പ്രത്യേകിച്ച് സമയം നോക്കാതെയും ഓടിക്കളിക്കാൻ ഓടി വരും. വരണ്ടാന്ന് പറഞ്ഞാൽ കേൾക്കില്ല. വാതിൽ തുറന്ന് ചാടി വരും. നല്ലതാണെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിലോ മറക്കാൻ ആഗ്രഹിച്ചതെല്ലാം കണ്മുന്നിൽ കാണിച്ചു തരും. മനുഷ്യന്റെ സമാധാനം കളയുമ്പോൾ ഓർമ്മയ്ക്ക് സമാധാനമാകും. എന്നാലോ ചില സമയത്ത് ആവശ്യം വരുമ്പോൾ,.. കാത്തിരുന്നാൽ പോലും എത്തി നോക്കില്ല. അന്നേരം കൂടുതലും ഒളിച്ചു കളിയാണ് . പ്രത്യേകിച്ച് പല ബില്ലുകളും അടിയ്ക്കേണ്ട ദിവസം, ഏതെങ്കിലും സാധനം എടുക്കാൻ നോക്കിയാൽ അത് വെച്ച സ്ഥലം, പരീക്ഷ എഴുതുകയാണെങ്കിൽ... പലതും തലയിൽ ഒളിച്ചിരിക്കും (പ്രത്യേകിച്ച് വർഷം ചോദിച്ചാൽ), കണക്ക് പരീക്ഷയാണെങ്കിൽ പിന്നെ കണക്കാ... ശിഷ്ടം വരുന്നവരെയും, അങ്ങനെ പലരെയും ഒളിപ്പിച്ചു വയ്ക്കും. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇതെല്ലാം കൃത്യമായി ഓർമിപ്പിക്കുകയും ചെയ്യും.!   സമയത്ത് വരാതെയും വേണ്ടാത്ത സമയത്ത് വരികയും ചെയ്യുന്നയാൾ ആരോ അത് ഓർമ്മയായിരിക്കും.!!

ചിത്രപ്പണി

Image
  ഇപ്പോൾ കടയിൽ നിന്നും വരുന്ന പച്ചക്കറികൾക്കെല്ലാം കുളിച്ചതിനു ശേഷമേ ഫ്രിഡ്ജിൽ കയറുകയുള്ളൂ എന്ന വാശിയാണ്. കുളി കഴിയുമ്പോൾ അവരുടെ ഭംഗി ഒന്നു കാണേണ്ടതാണ്. ശരീരത്തിലെ അഴുക്കുകൾ നീക്കം ചെയ്തപ്പോൾ വീണ്ടെടുത്ത അവരുടെ യഥാർത്ഥ നിറം കൺനിറയെ കാണും ഞാൻ. കുളി കഴിഞ്ഞാൽ ഈറൻ പോകാനായി ഫാന്റെ കീഴിൽ വയ്ക്കും. അന്നേരം പച്ചക്കറികൾ കൊണ്ട് അത്തപ്പൂ ഇടും. കുറച്ചു കഴിയുമ്പോൾ അവരെ ഓരോരുത്തരെയും ഫ്രിഡ്ജിന്റെ പടിവാതിൽ കടക്കാൻ അനുമതി കൊടുക്കും. അതോടെ അവരവരുടെ സ്ഥലത്ത് പോയി കിടന്നോളും.  ഇപ്പോഴും കുറച്ചുപേർ കടയിൽ നിന്നും വന്നിട്ടുണ്ട്. ഞാൻ പതിവുപോലെ അവരെയെല്ലാം കുളിപ്പിച്ചു വെള്ളം തോരാനായി വേറൊരു പാത്രത്തിലേക്ക് ഭംഗിയായി അടുക്കി വെച്ചു. കേക്കിന്റെ മുകളിൽ ഭംഗിക്കു വേണ്ടി മുന്തിരി വയ്ക്കുന്നതു പോലെ പച്ചക്കറിയുടെ ഏറ്റവും മുകളിലായി തക്കാളിയും വെച്ചു. തക്കാളിയുടെ ഗമ ഒന്നു കാണേണ്ടതായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് അവരെ ഫാനിന്റെ കീഴിൽ വെക്കാമെന്ന് വിചാരിച്ച് ഞാൻ അവിടെ നിന്നും പോയി. അഞ്ചിന് പകരം 10 മിനിറ്റ് എടുത്ത് തിരികെ വന്ന ഞാൻ അവിടെ കണ്ട കാഴ്ച!! പച്ചക്കറികളിൽ ആരോ എന്റെ അനുവാദം കൂടാതെ തൊട്ടിരിക...

അണയാത്ത ദീപം.

Image
  ഞാൻ സ്വപ്നം കൊണ്ട് ഒരു കൂടുണ്ടാക്കും. ആ കൂടിന്റെ ബലക്ഷയം കാരണം ഉടനെ തന്നെ തകർന്നു വീഴും. അതപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കും. പല അമ്പലങ്ങളിലും ഡാൻസ് കളിക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പക്ഷേ ഞാൻ ആഗ്രഹിച്ച ചില അമ്പലങ്ങളിൽ ആ ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല.  കൃഷ്ണന്റെ പാട്ടാണ് കൂടുതലും ചെയ്തിട്ടുള്ളത്. പലപ്പോഴും ഗുരുവായൂരിൽ കളിക്കാനുള്ള യോഗം വന്നു ചേരും. കുറച്ചു ദിവസം കഴിയുമ്പോൾ ഭഗവാൻ ആ യോഗം പിരിച്ചുവിടും. പറഞ്ഞിട്ടെന്താ കാര്യം! ഗുരുവായൂരപ്പന് എന്നെ വേണ്ട. എനിക്ക് പരിചയമുള്ള പലരും അവിടെ പോയി കളിച്ചിട്ടു വന്ന് അവിടുത്തെ വിശേഷങ്ങൾ പറയും. അപ്പോൾ ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് ഭഗവാന് അറിയില്ലല്ലോ. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്. ഞാൻ അവിടെ വന്ന് കളിച്ചാൽ  ഭഗവാന് എന്റെ മുന്നിൽ  പ്രത്യക്ഷപ്പെടേണ്ടി വരും. അന്നേരം "ഞാനേ കണ്ടിട്ടുള്ളൂ, ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ" എന്ന് എന്റെ വായ പറയും. അത് പറയിക്കാതിരിക്കാൻ അല്ലേ! എന്നാലും എനിക്ക് ഇഷ്ടമാണ് എന്റെ കണ്ണനെ... ചോറ്റാനിക്കരയിൽ മിക്കപ്പോഴും പോയി തൊഴാറുണ്ട്. പണ്ട് 'ചോറ്റാനിക്കരയമ്മ' സിനിമ കണ്ട അന്ന് രാത്രിയിൽ ഞാൻ ഒരു സ്വപ്നം കണ്ട...